ഹിറ്റ് ‘തുടരും’; മോഹൻലാൽ -തരുൺ മൂർത്തി മാജിക് വീണ്ടും എത്തുന്നു
Mohanlal And Tharun Moorthy Joins: ചിത്രത്തിൻ്റെ പ്രഖ്യാപന സമയത്ത് സംവിധായകനായി നിശ്ചയിച്ചിരുന്നത് നടനും ചീഫ് അസോസിയേറ്റ് ഡയറക്ടറുമായ ഓസ്റ്റിൻ ഡാനിനെ ആയിരുന്നു. എന്നാൽ ഇപ്പോഴിതാ സംവിധാനം തരുൺ മൂർത്തി ഏറ്റെടുത്തിരിക്കുന്നുവെന്ന വാർത്തയാണ് പുറത്തുവരുന്നത്.

Mohanlal
തുടരും എന്ന ബ്ലോക് ബസ്റ്റര്‍ ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു. മോഹൻലാലിനെ നായകനാക്കി ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ആഷിഖ് ഉസ്മാൻ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചു.
‘എല്‍ 365’ എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം മോഹൻലാലിൻ്റെ കരിയറിലെ 365-ാമത് ചിത്രമാണ്. ചിത്രത്തിൽ നീണ്ട ഇടവേളയ്ക്ക് ശേഷം മോഹൻലാൽ പോലീസ് വേഷത്തിൽ എത്തുന്നുവെന്ന പ്രത്യേകതയുണ്ട്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദ്യമായി മോഹന്‍ലാല്‍ നായകനാകുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട് . ചിത്രത്തിൻ്റെ പ്രഖ്യാപന സമയത്ത് സംവിധായകനായി നിശ്ചയിച്ചിരുന്നത് നടനും ചീഫ് അസോസിയേറ്റ് ഡയറക്ടറുമായ ഓസ്റ്റിൻ ഡാനിനെ ആയിരുന്നു. എന്നാൽ ഇതാണ് ഇപ്പോൾ
തരുൺ മൂർത്തി ഏറ്റെടുത്തിരിക്കുന്നത് .
മോഹൻലാൽ ആദ്യമായി ആഷിഖ് ഉസ്മാൻ്റെ ബാനറിൽ അഭിനയിക്കുന്ന ചിത്രമാണ് എല്‍ 365′. രതീഷ് രവി രചന നിര്‍വഹിക്കുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് ഷാജി കുമാര്‍ ആണ്. ചിത്രം അടുത്ത വർഷം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
അതേസമയം തന്റെ അടുത്ത ചിത്രവും മോഹൻലാലിനോടൊപ്പം തന്നെ ആണെന്ന് തരുൺ മൂർത്തി നേരത്തെ പറഞ്ഞിരുന്നു, ഇതിനിടെയിലാണ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ കൂടുതൽ അപ്ഡേറ്റുകൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.