Thug Life Movie Teaser: കമൽഹാസന്റെ “തഗ് ലൈഫ്” അവതാരം ; റിലീസ് ഡേറ്റ് ടീസർ
Thug Life Movie Release: ജൂൺ അഞ്ചിന് ചിത്രം തീയ്യേറ്ററുകളിലെത്തും. ആക്ഷന് കൂടുതൽ പ്രധാന്യം നൽകുന്ന ചിത്രത്തിൽ രണ്ട് ഗെറ്റപ്പിലാണ് കമൽ ഹാസൻ എത്തുന്നത്

Thuglife Movie | credits
36 വർഷങ്ങൾക്ക് ശേഷം സംവിധായകൻ മണി രത്‌നവും ഉലകനായകൻ കമൽഹാസനും ഒന്നിക്കുന്ന പുതിയ ചിത്രം ‘തഗ് ലൈഫ്’ എന്ന ഗ്യാങ്സ്റ്റർ ചിത്രത്തിന്റെ റിലീസ് ഡേറ്റ് ടീസർ റീലിസായി. കമൽഹാസൻ്റെ 70-ാം ജന്മദിനത്തോട് അനുബന്ധിച്ചാണ് ടീസർ റീലാസായത്. ജൂൺ അഞ്ചിന് ചിത്രം തീയ്യേറ്ററുകളിലെത്തും. ആക്ഷന് കൂടുതൽ പ്രധാന്യം നൽകുന്ന ചിത്രത്തിൽ രണ്ട് ഗെറ്റപ്പിലാണ് കമൽ ഹാസൻ എത്തുന്നത്. ചിമ്പുവും ചിത്രത്തിലെത്തുന്നുണ്ട്.
ഇവരെ കൂടാതെ ചിത്രത്തിൽ സിലംബരശൻ, തൃഷ, നാസർ, ജോജു ജോർജ്, അലി ഫസൽ, അശോക് സെൽവൻ, നാസർ, വയ്യാപൂരി, ഐശ്വര്യ ലക്ഷ്മി, അഭിരാമി, സാനിയ മൽഹോത്ര എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
ഛായാഗ്രാഹകൻ രവി കെ ചന്ദ്രൻ, സംഗീത സംവിധായകൻ എ ആർ റഹ്മാൻ, എഡിറ്റർ ശ്രീകർ പ്രസാദ്, ആക്ഷൻ സംവിധായകരായ അൻബരിവ് എന്നിവർ തഗ് ലൈഫിൻ്റെ അണിയറയിലുണ്ട്. കമൽ ഫിലിം ഇൻ്റർനാഷണൽ, മദ്രാസ് ടാക്കീസ് എന്നീ ബാനറുകളിൽ കമൽ ഹാസൻ, മണി രത്‌നം, ആർ മഹേന്ദ്രൻ, ശിവ ആനന്ദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പിആർഒ: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.