Thug Life OTT: ബോക്സോഫീസിൽ പരാജയം; ഒടുവില്‍ ‘തഗ് ലൈഫ്’ ഒടിടിയിലേക്ക്, അഭിപ്രായം മാറുമോ?
Thug Life OTT Release Date: ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം ജൂൺ 5നാണ് തീയേറ്ററുകളിൽ എത്തിയത്. എന്നാൽ, ബോക്സ് ഓഫീസിൽ കാര്യമായ വിജയം നേടാൻ ചിത്രത്തിനായില്ല. ഒടുവിലിതാ 'തഗ് ലൈഫ്' ഒടിടിയിൽ പ്രദർശനത്തിന് ഒരുങ്ങുകയാണ്.
മുപ്പത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം കമൽഹാസൻ – മണിരത്‌നം കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രമാണ് ‘തഗ് ലൈഫ്’. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം ജൂൺ 5നാണ് തീയേറ്ററുകളിൽ എത്തിയത്. എന്നാൽ, ബോക്സ് ഓഫീസിൽ കാര്യമായ വിജയം നേടാൻ ചിത്രത്തിനായില്ല. ഒടുവിലിതാ ‘തഗ് ലൈഫ്’ ഒടിടിയിൽ പ്രദർശനത്തിന് ഒരുങ്ങുകയാണ്.
‘തഗ് ലൈഫ്’ ഒടിടി
കമൽ ഹാസൻ വ്യത്യസ്ത ഗെറ്റപ്പുകളിൽ എത്തിയ ‘തഗ് ലൈഫി’ന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്ലിക്സാണ്. റിപ്പോർട്ടുകൾ അനുസരിച്ച്, ജൂലൈ 17 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കുമെന്നാണ് വിവരം.
‘തഗ് ലൈഫ്’ ബോക്സ് ഓഫീസ്
ഇന്ത്യയിൽ നിന്ന് ആകെ തഗ് ലൈഫ്’ നേടിയ ഗ്രോസ് കളക്ഷൻ 56.85 കോടിയും, നെറ്റ് കളക്ഷൻ 48.18 കോടിയുമാണ്. വിദേശത്ത് നിന്ന് മാത്രമുള്ള ഗ്രോസ് 41.2 കോടിയാണ്. അങ്ങനെ ആഗോള ബോക്സ് ഓഫീസിൽ ചിത്രം ആകെ നേടിയത് 98.05 കോടിയാണ്. കൊവിഡ് കാലത്തിന് ശേഷം ഒരു കമൽ ഹാസൻ ചിത്രം നേടുന്ന ഏറ്റവും കുറഞ്ഞ കളക്ഷൻ കൂടിയാണിത്. സമീപകാലത്ത് പരാജയം നേരിട്ട കമൽ ഹാസൻ ചിത്രം ‘ഇന്ത്യൻ 2’വിന്റെ കളക്ഷൻ 150.94 കോടി ആയിരുന്നു.
ALSO READ: മികച്ച അഭിപ്രായം നേടിട്ടും തിയറ്ററിൽ ഓടിയില്ല, മൂൺവാക്ക് ഇനി ഒടിടിയിലേക്ക്
‘തഗ് ലൈഫ്’ അണിയറ പ്രവർത്തകർ
മണിരത്‌നം സംവിധാനം ചെയ്ത ചിത്രത്തിൽ കമൽ ഹാസന് പുറമെ തൃഷയും ചിമ്പുവും പ്രധാന വേഷത്തിലെത്തുന്നുണ്ട്. അശോക് സെൽവൻ, ഐശ്വര്യ ലക്ഷ്മി, ജോജു ജോർജ്, അഭിരാമി, നാസർ, അശോക് സെൽവൻ, അലി ഫസൽ, പങ്കജ് ത്രിപാഠി, ജിഷു സെൻഗുപ്ത, സാന്യ മൽഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ. മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. കേരളത്തിൽ വിതരണത്തിനെത്തിച്ചത് ഗോകുലം മൂവീസാണ്. രവി കെ. ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത്. എഡിറ്റിംഗ് കൈകാര്യം ചെയ്തത് ശ്രീകർ പ്രസാദാണ്. എ ആർ റഹ്മാനാണ് ചിത്രത്തിനായി സംഗീതമൊരുക്കിയിരിക്കുന്നത്.