ആവേശം വാനോളം; മൂന്നാം ആഴ്ചയും കുതിപ്പ് തുടരുന്നു, കളക്ഷന്‍ കണക്ക് പുറത്ത്

കഴിഞ്ഞ ഞായറാഴ്ചയിലെ മാത്രം കണക്ക് നോക്കുകയാണെങ്കില്‍ ചിത്രം നേടിയിരിക്കുന്നത് 3.30 കോടി രൂപയാണ്. കേരള ബോക്‌സ് ഓഫീസില് 2.63 കോടിയും നേടി കഴിഞ്ഞു. കേരളത്തില്‍ നിന്നുമാത്രം 50 കോടിയാണ് ആവേശം നേടിയത്.

ആവേശം വാനോളം; മൂന്നാം ആഴ്ചയും കുതിപ്പ് തുടരുന്നു, കളക്ഷന്‍ കണക്ക് പുറത്ത്
Published: 

29 Apr 2024 13:37 PM

പൂവേ മണി മുത്തം പാടി മലയാളി മനസില്‍ ഇടിപിടിച്ച നടനാണ് ഫഹദ് ഫാസില്‍. തന്റെ ആദ്യ ചിത്രം സമ്പൂര്‍ണ പരാജയമായിരുന്നെങ്കിലും ഇന്നിപ്പോള്‍ ഫഹദിന്റെ റേഞ്ച് വേറെയാണ്. കുറ്റം പറഞ്ഞവരെ കൊണ്ട് നല്ലതുപറയിപ്പിക്കാന്‍ ഫഹദിന് കഴിഞ്ഞു.

ഫഹദ് ഫാസില്‍ നായകനായെത്തിയ ആവേശം ഹിറ്റടിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ പ്രദര്‍ശനം മൂന്നാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ആഗോളതലത്തില്‍ ചിത്രം 120 കോടി രൂപയോളം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഞായറാഴ്ചയിലെ മാത്രം കണക്ക് നോക്കുകയാണെങ്കില്‍ ചിത്രം നേടിയിരിക്കുന്നത് 3.30 കോടി രൂപയാണ്. കേരള ബോക്‌സ് ഓഫീസില് 2.63 കോടിയും നേടി കഴിഞ്ഞു. കേരളത്തില്‍ നിന്നുമാത്രം 50 കോടിയാണ് ആവേശം നേടിയത്.

ജിത്തുമാധവന്റെ സംവിധാനത്തിലെത്തിയ ആവേശം ചില്ലറ ആവേശമൊന്നുമല്ല ആരാധകര്‍ക്കിടയില്‍ ഉണ്ടാക്കിയത്. ഫഹദിന്റെ എക്കാലത്തേയും മികച്ച പ്രകടനം തന്നെയാണ് ആവേശത്തില്‍ കാണാന്‍ കഴിയുക. രംഗണ്ണന്‍ എന്ന വേറിട്ട കഥാപാത്രമായിട്ടാണ് ഫഹദ് ചിത്രത്തിലെത്തുന്നത്. ചിത്രത്തില്‍ അഭിനയിക്കുന്ന സമയത്ത് തന്നെ തന്നെ അഴിച്ചുവിട്ടിരിക്കുകയായിരുന്നുവെന്നാണ് ഫഹദ് പറഞ്ഞത്.

സിനിമയില്‍ ഫഹദിന്റെ അഴിഞ്ഞാട്ടം തന്നെയായിരുന്നു തുടക്കം മുതല്‍ ഒടുക്കം വരെ കാണാന്‍ സാധിക്കുക. ഇപ്പോഴിതാ രംഗയുടെ യഥാര്‍ത്ഥ പേര് പുറത്തുവിട്ടിരിക്കുക.ാണ് സംവിധായകന്‍. രംഗയുടെ ഡ്രൈവിങ് ലൈസന്‍സാണ് സംവിധായകന്‍ പുറത്തുവിട്ടത്. രഞ്ജിത്ത് ഗംഗാധരന്‍ എന്നാണ് ലൈസന്‍സില്‍ കഥാപാത്രത്തിന്റെ പേര്. ചിത്രത്തിലെ ഒരു രഗംത്തില്‍ ലൈസന്‍സിനെക്കുറിച്ചുള്ള രംഗയുടെ ഡയലോഗ് ചിരിപടര്‍ത്തുന്നുണ്ട്.

ആശിഷ് വിദ്യാര്‍ഥി, സജിന്‍ ഗോപു, റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെ എസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നസ്രിയ നസിമും പ്രൊഡക്ഷനില്‍ പങ്കാളിയായിട്ടുണ്ട്. ഛായാഗ്രഹണം സമീര്‍ താഹിറാണ്. സംഗീതം സുഷിന്‍ ശ്യാം.

വരികള്‍ വിനായക് ശശികുമാറാണ് എഴുതിയത്. പ്രൊഡക്ഷന്‍ ഡിസൈന്‍ അശ്വിനി കാലെയായ ചിത്രത്തില്‍ മേക്കപ്പ്മാനായി ആര്‍ജി വയനാടനും ഭാഗമാകുമ്പോള്‍ ഓഡിയോഗ്രഫി വിഷ്ണു ഗോവിന്ദ്, ആക്ഷന്‍ ചേതന്‍ ഡിസൂസ, വിഎഫ്എക്സ് എഗ്ഗ് വൈറ്റ്, ഡിഐ പോയറ്റിക്, കളറിസ്റ്റ് ശ്രീക്ക് വാരിയര്‍, ടൈറ്റില്‍ ഡിസൈന്‍ അഭിലാഷ് ചാക്കോ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ് ശേഖര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എആര്‍ അന്‍സാര്‍, പിആര്‍ഒ എ എസ് ദിനേശ്, ആതിര ദില്‍ജിത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സ്‌നേക്ക് പ്ലാന്റ് എന്നിവരുമാണ്.

 

 

Related Stories
Drishyam 3: ‘ജോര്‍ജ്ജ്കുട്ടി വര്‍ഷങ്ങളായി എന്നോടൊപ്പം ഉണ്ടായിരുന്നു’; ദൃശ്യം 3 റൈറ്റ്സ് വില്‍പ്പനയില്‍ പ്രതികരണവുമായി മോഹൻലാൽ
Kalamkaval Movie : കേക്ക് കട്ടിങ് ഇല്ലേ മമ്മൂക്ക! കളങ്കാവൽ വിജയാഘോഷം സെൽഫിയിൽ ഒതുക്കി?
Biju Narayanan: ‘ശ്രീക്ക് പകരം ഒരാളെ സങ്കൽപ്പിക്കാൻ പറ്റില്ല; ഇന്നും തിയറ്ററിൽ തൊട്ടടുത്ത സീറ്റ് ബുക്ക് ചെയ്തിടും’: ബിജു നാരായണൻ
Kalamkaval OTT : ഉറപ്പിക്കാവോ?! കളങ്കാവൽ ഒടിടി അവകാശം ഈ പ്ലാറ്റ്ഫോമിന്
Year Ender 2025: ആളും ആരവങ്ങളുമില്ലാത സാമന്ത, സിമ്പിളായി ഗ്രേസും; പകിട്ടു കുറയാതെ ആര്യ; 2025-ൽ നടന്ന താര വിവാഹങ്ങള്‍
Gauthami Nair: ‘സ്ത്രീ കഥാപാത്രങ്ങൾക്ക് ഇവിടെ ഒരു വിലയും ഇല്ലേ, കഷ്ടപ്പെടുന്ന പല നടിമാരേയും അറിയാം’: ഗൗതമി നായർ
'കളങ്കാവല്‍' ആദ്യ ദിനം നേടിയത് എത്ര?
ഈ ദിവസം വരെ ബെംഗളൂരുവില്‍ വൈദ്യുതിയില്ല
ആർത്തവം ഇടയ്ക്ക് മുടങ്ങിയാൽ? കറുവപ്പട്ടയിലുണ്ട് പരിഹാരം
പുടിന്റെ ആസ്തിയെത്ര? കണക്കുകള്‍ അതിശയിപ്പിക്കും
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ