Ansiba Hassan: ലക്ഷ്മി പ്രിയക്ക് കുരുക്ക്! അൻസിബയുടെ പരാതിയിൽ കേസെടുക്കാൻ കോടതി നിർദ്ദേശം
Ansiba Hassan Case against Lakshmi Priya:ലക്ഷ്മിപ്രിയയും യൂട്യൂബ് ചാനലിന്റെ ഉടമയും ശ്വേതാ മേനോനും ചേർന്നുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് തനിക്കെതിരെ വ്യാജപ്രചാരം നടത്തുന്നത് എന്നാണ് അൻസിബ ആരോപിച്ചിരുന്നത്. നേരത്തെ ഇവിടെ പരാതിയിൽ കേസെടുക്കേണ്ട കുറ്റകൃത്യം നിലനിൽക്കുന്നുണ്ടോ എന്ന് പരിശോധിച്ചാലും തെളിവുകൾ വിലയിരുത്തുന്നതിനും വേണ്ടി ഹൈക്കോടതി.....

Ansiba, Lakshmi Priya
കൊച്ചി: നടി അൻസിബ ഹസനെ സമൂഹമാധ്യമങ്ങളുടെ അപകീർത്തിപ്പെടുത്തി എന്ന പരാതിയിൽ ലക്ഷ്മി പ്രിയക്ക് കുരുക്ക്. നടിക്കെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം നൽകിയതായി റിപ്പോർട്ട്. പാലാരിവട്ടം പോലീസിനാണ് എറണാകുളം മജിസ്ട്രേറ്റ് കോടതി കേസെടുക്കാനുള്ള നിർദ്ദേശം നൽകിയിരിക്കുന്നത്. അൻസിബയുടെ സ്വകാര്യ അന്യായത്തിലാണ് കോടതി നടപടി സ്വീകരിച്ചത്.
ലക്ഷ്മിപ്രിയയും യൂട്യൂബ് ചാനലിന്റെ ഉടമയും ശ്വേതാ മേനോനും ചേർന്നുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് തനിക്കെതിരെ വ്യാജപ്രചാരം നടത്തുന്നത് എന്നാണ് അൻസിബ ആരോപിച്ചിരുന്നത്. നേരത്തെ ഇവിടെ പരാതിയിൽ കേസെടുക്കേണ്ട കുറ്റകൃത്യം നിലനിൽക്കുന്നുണ്ടോ എന്ന് പരിശോധിച്ചാലും തെളിവുകൾ വിലയിരുത്തുന്നതിനും വേണ്ടി ഹൈക്കോടതി നിർദേശം നൽകിയിരുന്നു.
അതേസമയം യൂട്യൂബ് ചാനലുകളിലൂടെ തനിക്കെതിരെ നടത്തുന്ന അപവാദപ്രചരണം തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പാലാരിവട്ടം പോലീസിലും കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്കും മുൻപേ തന്നെ അൻസിബ പരാതി സമർപ്പിച്ചിരുന്നു. എന്നാൽ അതിനു ശേഷം നടപടി ഉണ്ടായില്ല എന്ന് ആരോപിച്ച് എറണാകുളം മജിസ്ട്രേറ്റ് കോടതി സമീപിച്ചെങ്കിലും എഫ്ഐആർ രജിസ്റ്റർ ചെയ്യാതെ സ്വകാര്യ പരാതിയായി പരിഗണിക്കുവാനാണ് കോടതി ഉത്തരവ് നൽകിയത്.
ഗുരുതരമായ ആരോപണങ്ങൾ ആയിരുന്നു ലക്ഷ്മിപ്രിയ ഉന്നയിച്ചത്…
മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നും കേസെടുത്തു അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് അൻസിബ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ഹൈക്കോടതി നിർദ്ദേശം അനുസരിച്ചാണ് മജിസ്ട്രേറ്റ് കോടതിയുടെ നിലവിലുള്ള നടപടി.അതേസമയം അൻസിബ ഹസന് എതിരെ ഗുരുതരമായ ആരോപണങ്ങൾ ആയിരുന്നു ലക്ഷ്മിപ്രിയ ഉന്നയിച്ചത്. അൻസിബ മദ്യപാനി ആണെന്നും താൻ മദ്യം വാങ്ങി നൽകിയിട്ടുണ്ട് എന്നും ലക്ഷ്മി പ്രിയ പറഞ്ഞു.
മാത്രമല്ല ഒരു വ്യക്തിക്ക് ഒപ്പം ഹോട്ടൽ മുറിയിൽ നിന്ന് കണ്ടു. അത് ചോദ്യം ചെയ്തപ്പോൾ പ്രതികരണം സഹോദരനാണ് എന്നാണ് അൻസിബ ആ സമയത്ത് പറഞ്ഞത്. എന്തിനാണ് ഒരു സഹോദരൻ ഇത്രയും വലിയ സഹോദരിയുടെ റൂമിൽ ആ സമയത്ത് എത്തുന്നത് എന്നും ലക്ഷ്മി പ്രിയ ചോദിച്ചു.
അൻസിബ വാങ്ങിക്കൊടുത്ത മദ്യത്തിന് ബില്ല് കൊടുത്തത് താനാണ് അന്ന് രാത്രി മൂന്നുമണിയോടെ താൻ തന്റെ റൂമിൽ പോയി കുളിച്ച് ഫ്രഷായി വന്നു തിരിച്ചു പോകാൻ ഒരുങ്ങുമ്പോഴാണ് റൂമിൽ ആ വ്യക്തിയെ കണ്ടത് എന്നും, ബെല്ലടിച്ചിട്ടും ഫോൺ എടുത്തില്ല. നാലുമണിക്കാണ് റൂമിൽ ആള് വന്നിട്ടുള്ളത്. താൻ വിളിച്ചിട്ട് അവർ ഫോൺ എടുത്തില്ല. അല്പസമയം കഴിഞ്ഞതിനു പിന്നാലെ ആ വാതിൽ തുറന്നു വന്ന് ആ വ്യക്തി തന്റെ സഹോദരൻ ആണെന്ന് പറഞ്ഞു എന്നിങ്ങനെ അനാവശ്യമായ ആരോപണങ്ങൾ ആയിരുന്നു ലക്ഷ്മി പ്രിയ അൻസിബക്കെതിരെ ഉന്നയിച്ചത്.
ENGLISH SUMMARY
Lakshmi Priya faces legal trouble following a complaint alleging that she defamed actress Ansiba Hassan on social media. Reports indicate that the court has directed the police to register a case against her. The Ernakulam Magistrate Court issued this directive to the Palarivattom police.