Turbo Box Office Collection Day 1: ടർബോയുടെ ആദ്യ ദിന കളക്ഷൻ എത്ര? നിങ്ങളറിഞ്ഞത് സത്യമോ?

തുടക്കം തന്നെ റെക്കോർഡുകളുമായാണ് ചിത്രം . ഇതുവരെയുള്ള കണക്കുകൾ പ്രകാരം ചിത്രത്തിൻറെ പ്രീ-സെയിൽസിൽ ടിക്കറ്റുകള്‍ ഏകദേശം 2.60 കോടി രൂപയ്ക്കാണ് വിറ്റത്

Turbo Box Office Collection Day 1: ടർബോയുടെ ആദ്യ ദിന കളക്ഷൻ എത്ര? നിങ്ങളറിഞ്ഞത് സത്യമോ?
Updated On: 

24 May 2024 | 01:19 PM

ടർബോ ജോസിനെ സിനിമാ പ്രേമികൾ രണ്ടു കയ്യും നീട്ടി സ്വീകരിച്ചോ? എന്ന ആകാംക്ഷയിലാണ് സിനിമ ലോകം. ആദ്യ ദിന കളക്ഷൻ ചിത്രം എത്ര നേടുമെന്ന് ഇതിനോടകം ചില പ്രവചനങ്ങൾ വരെ ഉണ്ടായിരുന്നു. ശരിക്കും എത്ര രൂപയാണ് ടർബോയുടെ ആദ്യ കളക്ഷൻ ചിത്രം റെക്കോർഡിട്ടോ തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാം.

ബോക്സോഫീസ് കളക്ഷൻ ട്രാക്കറായ സാക്നിക്ക് പങ്കു വെക്കുന്ന കണക്കുകൾ പ്രകാരം 14.05 കോടിയാണ് ചിത്രം ആദ്യ ദിനം നേടിയത്. ഇന്ത്യയിൽ നിന്നു മാത്രം 7.05 കോടിയും ഓവര്‍ സീസ് കളക്ഷനായി ചിത്രം 7.00 കോടിയും നേടി. കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ കൊച്ചി, കൊല്ലം ജില്ലകളിൽ നിന്നാണ്.

ALSO READ: Turbo Movie Review: ടർബോ കത്തിക്കയറി, 100 കോടി ഉറപ്പ്? പ്രേക്ഷകർ പറയുന്നത്

കൊച്ചിയിൽ നിന്നും 82 ശതമാനവും, കൊല്ലത്ത് നിന്നും 74.25 ശതമാനവും ആകെ കളക്ഷനിൽ ചിത്രം നേടി. കേരളത്തിൽ നിന്നാകെ ചിത്രം ഒറ്റ ദിവസം കൊണ്ട് നേടിയത് 6.2 കോടിയാണ്. മലയാളത്തിലെ ഏറ്റവും വലിയ ഓപ്പണിംഗ് ആണിത്.


തുടക്കം തന്നെ റെക്കോർഡുകളുമായാണ് ചിത്രം എത്തുന്നത്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം ചിത്രത്തിൻറെ പ്രീ-സെയിൽസിൽ ടിക്കറ്റുകള്‍ ഏകദേശം 2.60 കോടി രൂപയ്ക്കാണ് വിറ്റു പോയത്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രത്തിൽ രാജ് ബി ഷെട്ടിയാണ് വില്ലനായി എത്തുന്നത്. ഇതു കൊണ്ട് തന്നെ ചിത്രത്തിൻറെ റീച്ച് പാൻ ഇന്ത്യൻ ലെവലിലേക്കാണ് എത്തുന്നത്.

വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ കഥ മിഥുൻ മാനുവൽ തോമസാണ്. രാജ് ബി ഷെട്ടിയെ കൂടാതെ മമ്മൂട്ടി, സുനിൽ വർമ്മ, അഞ്ജന ജയപ്രകാശ്, കബീർ ദുഹാൻ സിങ്, ബിന്ദു പണിക്കർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏകദേശം 70 കോടി ബജറ്റിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വെഫറർ ഫിലിാംസാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. ഛായാഗ്രഹണം വിഷ്ണു ശർമ്മ, ഷമീർ മുഹമ്മദ് എന്നിവരാണ്. ചിത്രത്തിൻറെ സംഗീതം ക്രിസ്റ്റോ സേവ്യറാണ് നിർവ്വഹിച്ചിരിക്കുന്നത്.

 

Related Stories
C J Roy Death: മോഹൻലാലിന്റെ പ്രമുഖ സിനിമകൾ, ഭാവനയുടെ 90ാം സിനിമ! മലയാള സിനിമയ്ക്ക് നഷ്ടമായത് പ്രിയങ്കരനായ നിർമ്മാതാവിനെ
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
Shammi Thilakan: ‘അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി 4 ദിവസം കഴിഞ്ഞു’! ഷമ്മി തിലകന്‍
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്