BTS: ബിടിഎസ് താരത്തിന്റെ വീട്ടിൽ അതിക്രമിച്ചു കടക്കാൻ ശ്രമം, രണ്ടുപേർ അറസ്റ്റിൽ; സുരക്ഷ എവിടെയെന്ന് ആർമി
BTS Jungkook: ഇതാദ്യമായല്ല താരത്തിന്റെ വീട് അതിക്രമിച്ച് കടക്കാനുള്ള ശ്രമം നടക്കുന്നത്. തുടർച്ചയായുള്ള ഇത്തരം സംഭവങ്ങൾ താരത്തിന്റെ സുരക്ഷയെക്കുറിച്ച് വലിയ ആശങ്കകൾ ഉയർത്തുന്നുണ്ട്.

Jungkook
ദക്ഷിണ കൊറിയൻ ബോയ്ബാൻഡ് ബിടിഎസ് അംഗമായ ജങ്കൂക്കിന്റെ വീട്ടിൽ അതിക്രമിച്ച് കയറാൻ ശ്രമം. സോളിലെ അദ്ദേഹത്തിന്റെ വസതിയിൽ അതിക്രമിച്ചു കടന്ന രണ്ട് സ്ത്രീകളെ അറസ്റ്റ് ചെയ്തതായി വിവരം. റഷ്യന്‍ വംശജര്‍ എന്ന അവകാശപ്പെട്ട, രണ്ട് ജാപ്പനീസ് ആരാധകരാണ് പിടിയിലായിരിക്കുന്നത്. സെക്യൂരിറ്റിയെ മറികടന്ന് വീട്ടിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ചവരുടെ സിസിടിവി വിഡിയോ സോഷ്യൽ മിഡിയയിൽ പ്രചരിക്കുന്നുണ്ട്.
നവംബര്‍ 13 നാണ് സംഭവം. നായയെയും കൊണ്ട് നടക്കാനിറങ്ങിയ യുവാവാണ് ഈ സംഭവത്തിന് ദൃക്‌സാക്ഷിയായത്. ഇദ്ദേഹം ഉടൻ തന്നെ സ്ത്രീകളെ വിലക്കുകയും അതിക്രമിച്ച് കടക്കരുതെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. സ്ത്രീകള്‍ ഗേറ്റിന് അടുത്തായി നില്‍ക്കുന്നത് കണ്ടുവെന്നും ഗായകന്റെ വീട്ടിലെ പാസ്വേഡ് ലോക്കില്‍ ഇരുവരും പലതവണ പല കോഡുകള്‍ അടിക്കുകയായിരുന്നുവെന്നും യുവാവ് വിഡിയോയിൽ പറയുന്നു.
ALSO READ: ആരാധകരെ ശാന്തരാകുവിൻ, പുതിയ ആൽബം ഉടനെത്തും, പുത്തൻ അപ്ഡേറ്റുമായി ആർഎം
സ്ത്രീകള്‍ തല വഴി മാസ്‌ക് ധരിച്ചതിനാല്‍ മുഖം വ്യക്തമായി കാണുന്നില്ല. വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ആർമി രംഗത്തെത്തി. ജങ്കൂക്കിന്റെ സ്വകാര്യതയെ മാനിക്കണമെന്ന് ആരാധകർ ആവശ്യപ്പെട്ടു.
ഇതാദ്യമായല്ല താരത്തിന്റെ വീട് അതിക്രമിച്ച് കടക്കാനുള്ള ശ്രമം നടക്കുന്നത്. നിർബന്ധിത സൈനിക സേവനത്തിനുശേഷം ജങ്കൂക്ക് തിരിച്ചെത്തിയതിന് പിന്നാലെ വീട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ചവരെ പോലീസ് പിടികൂടുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. തുടർച്ചയായുള്ള ഇത്തരം സംഭവങ്ങൾ താരത്തിന്റെ സുരക്ഷയെക്കുറിച്ച് വലിയ ആശങ്കകൾ ഉയർത്തുന്നുണ്ട്.