Get Set Baby Trailer: ഇനി വയലൻസില്ല! ട്രാക്ക് മാറ്റിപ്പിടിച്ച് ഉണ്ണി മുകുന്ദൻ; കുടുംബ പ്രേക്ഷകരെ കൈയ്യിലെടുക്കാൻ ‘ഗെറ്റ് സെറ്റ് ബേബി’, ട്രെയിലർ പുറത്ത്

Get Set Baby Trailer Out: ട്രെയിലറിന് പ്രേക്ഷരിൽ നിന്ന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.  ഫെബ്രുവരി ഇരുപത്തിയൊന്നിന് ചിത്രം തീയറ്ററുകളിൽ പ്രദർശനം ആരംഭിക്കും.

Get Set Baby Trailer: ഇനി വയലൻസില്ല! ട്രാക്ക് മാറ്റിപ്പിടിച്ച് ഉണ്ണി മുകുന്ദൻ; കുടുംബ പ്രേക്ഷകരെ കൈയ്യിലെടുക്കാൻ ഗെറ്റ് സെറ്റ് ബേബി, ട്രെയിലർ പുറത്ത്

'ഗെറ്റ് സെറ്റ് ബേബി' പോസ്റ്റർ

Updated On: 

16 Feb 2025 16:47 PM

വയലൻസ് പ്രമേയമായൊരുക്കിയ ‘മാർക്കോ’ എന്ന ചിത്രത്തിന് ശേഷം തികച്ചും വ്യത്യസ്ത രൂപത്തിലും ഭാവത്തിലും എത്താൻ ഒരുങ്ങുകയാണ് ഉണ്ണി മുകുന്ദൻ. സംവിധായകൻ വിനയ് ഗോവിന്ദ് ഒരുക്കുന്ന ‘ഗെറ്റ് സെറ്റ് ബേബി’ എന്ന ചിത്രത്തിലൂടെയാണ് കുടുംബ പ്രേക്ഷകരെ കൈയിലെടുക്കാൻ ഉണ്ണി മുകുന്ദൻ എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു. പ്രേക്ഷരിൽ നിന്ന് ട്രെയിലറിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഫെബ്രുവരി ഇരുപത്തിയൊന്നിന് ചിത്രം തീയറ്ററുകളിൽ പ്രദർശനം ആരംഭിക്കും.

ഉണ്ണി മുകുന്ദൻ, നിഖില വിമൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രത്തിൽ ചെമ്പൻ വിനോദ്, ജോണി അൻ്റണി, ശ്യാം മോഹൻ, ദിലീപ് മേനോൻ, അഭിരാം, സുരഭി, മുത്തുമണി, സുധീഷ്, പുണ്യ എലിസബത്ത്, ഷിബില ഫറ, ദിനേശ് പ്രഭാകർ, ഭഗത് മാനുവൽ, മീര വാസുദേവ്, വർഷ രമേഷ്, ജുവൽ മേരി തുടങ്ങിയ താരങ്ങളും അണിനിരക്കുന്നു. ‘കോഹിനൂർ’, ‘കിളി പോയി’ എന്നീ സിനിമകൾക്ക് ശേഷം വിനയ് ഗോവിന്ദിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ‘ഗെറ്റ് സെറ്റ് ബേബി’.

രാജേഷ് വൈ വി, അനൂപ് രവീന്ദ്രൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. കിംഗ്സ്മെൻ എൽഎൽപി, സ്‍കന്ദ സിനിമാസ് എന്നീ ബാനറുകളിൽ സുനിൽ ജെയിൻ, സജിവ് സോമൻ,പ്രകാഷലി ജെയിൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ചിത്രത്തിന്റെ കേരളത്തിലെ വിതരണം നിർവഹിക്കുന്നത് ആശിർവാദ് സിനിമാസ് ആണ്. ഛായാഗ്രഹണം അലക്സ് ജെ പുളിക്കലും, എഡിറ്റിംഗ് അർജു ബെന്നുമാണ്. വിനായക് ശശികുമാർ, മനു മഞ്ജിത് എന്നിവരുടെ വരികൾക്ക് സംഗീതം പകർന്നത് സാം സി എസ് ആണ്.

ALSO READ: കേക്ക് വരാൻ വൈകി… മോഹൻലാലിനൊപ്പം പഴംപൊരി മുറിച്ച് ആഘോഷം; പിറന്നാളാഘോഷിച്ച് ‘അമൽ ഡേവീസ്’

ഗെറ്റ് സെറ്റ് ബേബി ട്രെയിലർ:

സഹനിർമ്മാതാക്കൾ: പരിധി ഖാൻഡെൽവാൾ, അഡ്വ: സ്മിത നായർ, സാം ജോർജ്, വസ്ത്രാലങ്കാരം: സമീറാ സനീഷ്, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ കെ ജോർജ്, പ്രമോഷൻ കണ്സൾട്ടൻറ്: വിപിൻ കുമാർ വി, പ്രൊഡക്ഷൻ കൺട്രോളർ: പ്രണവ് മോഹൻ, മേക്കപ്പ്: ജിതേഷ് പൊയ്യ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: സുകു ദാമോദർ, സൗണ്ട് ഡിസൈൻ: ശ്രീ ശങ്കർ, സൗണ്ട് മിക്സ്: വിഷ്ണു പി സി, സ്റ്റിൽസ്: ബിജിത് ധർമ്മടം. ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, ഓവർസീസ് റൈറ്റ്സ്: ഫാർസ് ഫിലിംസ് – എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Related Stories
Actress Assault Case: ‘അതിജീവിതക്ക് നീതി ലഭിക്കില്ലെന്ന് ബാലു അന്നേ പറഞ്ഞു; ഞാൻ കാലു പിടിച്ചു, അത് പാടില്ലായിരുന്നു’; വിതുമ്പി ബാലചന്ദ്രകുമാറിന്റെ ഭാര്യ
Urvashi: ‘എത്രമറച്ചുവയ്ക്കാൻ നോക്കിയാലും സത്യം പുറത്തുവരും; കുഞ്ഞുങ്ങളെ ഓർത്താണ് മിണ്ടാതിരുന്നത്’; ഉർവശി
Manju Warrier: ‘ആസൂത്രണം ചെയ്ത‌വർ ആരായാലും ശിക്ഷിക്കപ്പെടണം; അന്നും, ഇന്നും, എന്നും അവൾക്കൊപ്പം’; മഞ്ജു വാര്യർ
Actress Assault Case: ‘നിങ്ങൾക്ക് ഇപ്പോൾ ആശ്വാസം കിട്ടുന്നുണ്ടാകും; പരിഹസിച്ചവർക്കായി ഈ വിധിയെ സമർപ്പിക്കുന്നു’; ആദ്യ പ്രതികരണവുമായി അതിജീവിത
Sibi Malayil Remembers Mayuri: ‘ പാവം കുട്ടിയായിരുന്നു; മയൂരിയുടെ ആത്മഹത്യ ഞങ്ങളെ ഞെട്ടിച്ചു: ആ കുട്ടിക്ക് എന്ത് പറ്റിയെന്ന് ഇപ്പോഴും ചോദിക്കും’; സിബി മലയില്‍
Actress Assault Case: ‘ആരാണ് ആ മാഡം…? പൾസർ സുനി കൃത്യം നടന്ന സമയത്ത് വിളിച്ച ശ്രീലക്ഷ്മിയെ എന്തുകൊണ്ട് കണ്ടുപിടിച്ചില്ല’
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം