Marco Movie : ‘ചില സീനുകളിൽ കണ്ണടച്ചു പോകും; ഉണ്ണി മുകുന്ദൻ വേറെ ലെവൽ; കുട്ടികളെ കൊണ്ട് വരുന്നത് പണിയാകും’; മാർക്കോയ്ക്ക് ഗംഭീര പ്രതികരണം

Unni Mukundan's film 'Marko' Review: ചില സീനുകളിൽ കണ്ണടച്ചു പോകും. ഇം​ഗ്ലീഷ് പടത്തിന്റെ ലെവലിൽ തന്നെ ഫൈറ്റ് ചെയ‌്തിട്ടുണ്ടെന്ന് മറ്റൊരാൾ പ്രതികരിച്ചു. സിനിമ അടിപൊളിയാണ്. കുട്ടികളെ കൊണ്ട് വരുന്നത് പണിയായിരിക്കുമെന്നും ഇദ്ദേഹം പറയുന്നു.

Marco Movie : ചില സീനുകളിൽ കണ്ണടച്ചു പോകും; ഉണ്ണി മുകുന്ദൻ വേറെ ലെവൽ; കുട്ടികളെ കൊണ്ട് വരുന്നത് പണിയാകും; മാർക്കോയ്ക്ക് ഗംഭീര പ്രതികരണം

‘മാർക്കോ’ പോസ്റ്റർ

Updated On: 

20 Dec 2024 17:09 PM

ആരാധകർ ഏറെ കാത്തിരുന്ന ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ തിയേറ്ററിൽ എത്തിയിരിക്കുകയാണ്. ആദ്യ ഷോ പൂർത്തിയാകുമ്പോൾ ഗംഭീര പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്. സിനിമ കണ്ടിറങ്ങിയ എല്ലാവർക്കും പറയുന്നുള്ളത് ഉണ്ണി മുകുന്ദൻ വേറെ ലെവൽ എന്നുതന്നെയാണ്. മലയാള സിനിമ മാത്രമല്ല ഇന്ത്യൻ സിനിമ തന്നെ ഇന്നേ വരെ കാണാത്ത വയലൻസാണ് മാർ‌ക്കോ ഒരുക്കിയിരിക്കുന്നത് എന്നാണ് ആരാധകർ പറയുന്നത്. സിനിമ കണ്ടിറങ്ങിയ ഒരു പ്രേക്ഷകൻ പ്രതികരിച്ചത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വയലൻസ് ഉള്ള പടം മാർക്കോ ആണെന്നാണ്. ചില സീനുകളിൽ കണ്ണടച്ചു പോകും. ഇം​ഗ്ലീഷ് പടത്തിന്റെ ലെവലിൽ തന്നെ ഫൈറ്റ് ചെയ‌്തിട്ടുണ്ടെന്ന് മറ്റൊരാൾ പ്രതികരിച്ചു. സിനിമ അടിപൊളിയാണ്. കുട്ടികളെ കൊണ്ട് വരുന്നത് പണിയായിരിക്കുമെന്നും ഇദ്ദേഹം പറയുന്നു.

ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മാർക്കോ’. ദി മോസ്റ്റ് വയലെന്റ് ഫിലിം എന്ന ടാഗ്ലൈനിൽ ഒരുങ്ങുന്ന സിനിമ ലോകമെങ്ങുമുള്ള തിയേറ്ററുകളിൽ അഞ്ച് ഭാഷകളിലായാണ് എത്തിയത്. ടാ​ഗ്‌‌ലൈനിൽ സൂചിപ്പിച്ചത് അക്ഷരാർത്ഥത്തിൽ ശരിയാണെന്ന് തെളിയിക്കുന്നതായിരുന്നു സെൻസർ ബോർഡ് ചിത്രത്തിന് എ സർട്ടിഫിക്കറ്റ് നൽകിയത്. മലയാളത്തിൽ ഇറങ്ങുന്ന ഏറ്റവും വലിയ വയലൻറ് ചിത്രമായിരിക്കും ‘മാർക്കോ’യെന്ന് ആദ്യം തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനെ കുറിച്ച് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജഗദീഷ് അടക്കമുള്ള നടന്മാർ സൂചന നൽകിയിരുന്നു. പിന്നീട് ഇറങ്ങിയ ചിത്രത്തിന്റെ ട്രെയിലറും ടീസറും സിനിമ പ്രേക്ഷകരുടെ ഉള്ളുലച്ചിരുന്നു.

 

Also Read:’ചോര കൊണ്ട് അവനെ കുളിപ്പിക്കും, തീകൊണ്ട് പൊതിയും, മണ്ണുകൊണ്ട് മൂടും’; മാര്‍ക്കോയിലെ പുതിയ പ്രോമോ സോങ് പുറത്ത്

ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ് നടൻ ഉണ്ണി മുകുന്ദന്റെ പ്രകടനം തന്നെയായിരുന്നു. ആക്ഷനിലും, വൈകാരിക രംഗങ്ങളിലും ഉണ്ണി മുകുന്ദന്‍ ഗംഭീരമായി തന്റെ ഭാ​ഗം പൂർത്തിയാക്കി. ചിത്രത്തിലെ കഥാപാത്രങ്ങളില്‍ എടുത്തു പറയേണ്ട രണ്ട് പേരുകള്‍ ജഗദീഷ് അവതരിപ്പിച്ച ടോണി എന്ന വില്ലന്‍റെയും, സിദ്ദിഖ് അവതരിപ്പിച്ച ജോര്‍ജിന്‍റെയുമാണ്.ജഗദീഷ് സമീപകാലത്ത് തുടരുന്ന തന്‍റെ മികച്ച വേഷങ്ങളുടെ കൂട്ടത്തില്‍ പൊന്‍തൂവല്‍ പോലെ ചേര്‍ക്കുകയാണ് ടോണി എന്ന വേഷം. പ്രീ ക്ലൈമാക്സില്‍ മാസ് അടക്കം സിദ്ദിഖും ഗംഭീരമായ പ്രകടനമാണ് നടത്തുന്നത്. തുടക്കം മുതൽ അവസാനം വരെ അത്യുഗ്രൻ ആക്‌ഷൻ രംഗങ്ങളുടെ ഒരു പെരുമഴ തന്നെ കാണാൻ സാധിക്കും. സാങ്കേതികപരമായും ചിത്രം മികച്ചു നിൽക്കുന്നു. ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻ സിങ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിലെ നായിക കഥാപാത്രവും മറ്റ് സുപ്രധാന വേഷങ്ങളും ബോളിവുഡ് താരങ്ങളാണ് അവതരിപ്പിക്കുന്നത്.

 

അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ്

ചിത്രത്തിന്റെ റിലീസിനു മുൻപ് തന്നെ ഓൺലൈൻ ബുക്കിങിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. പല തിയറ്ററുകളിലും ആദ്യ ഷോ ഏതാണ്ട് ഹൗസ്ഫുൾ ആയി കഴിഞ്ഞിരുന്നു. ബുക്ക് മൈ ഷോയിൽ മണിക്കൂറിൽ ആയിരത്തിലേറെ ടിക്കറ്റുകളാണ് ബുക്കായിക്കൊണ്ടിരിക്കുന്നത്. പ്രേക്ഷകർ ഈ വർഷം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സിനിമകളുടെ ഐഎംഡിബി പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയിട്ടുമുണ്ട് ‘മാർക്കോ’. ഐഎംഡിബി പട്ടികയിലെ ആദ്യ 5 സ്ഥാനങ്ങളിൽ ആകെയുള്ള മലയാളം സിനിമയും ‘മാർക്കോ’ മാത്രമാണ് എന്നതാണ് ശ്രദ്ധേയം.

Related Stories
Kalamkaval Review: ഈ വില്ലനെ ഭയക്കണം! സയനൈഡ് മോഹൻ തീയേറ്ററിലെത്തി
Kalamkaval: കളങ്കാവല്‍ നാളെ തിയേറ്ററുകളിലേക്ക്; പ്രതികരണങ്ങൾ കേൾക്കാനായി കാത്തിരിക്കുന്നുവെന്ന് മമ്മൂട്ടി
Pattuvarthanam: എന്തുകൊണ്ട് മാസങ്ങളായി വിഡിയോ അപ്ലോഡ് ചെയ്തില്ല?; ഗുരുതര രോഗാവസ്ഥ വെളിപ്പെടുത്തി ദിവാകൃഷ്ണ
Actress Tejalakshmi: ദയവായി ഡിലീറ്റ് ചെയ്യൂ… ഇത് ഒട്ടും പ്രതീക്ഷിച്ചില്ല; കുഞ്ഞാറ്റയ്ക്ക് വിമർശനം
Mammootty: ‘സാറേ… ഒരുകാല് മുറിച്ചുമാറ്റി; പേടിക്കേണ്ട, പരിഹാരം ചെയ്യാം’; സന്ധ്യക്ക് കൃതൃമക്കാൽ നൽകുമെന്ന് ഉറപ്പ് നൽകി മമ്മൂട്ടി
Actress bhanupriya: സ്വന്തം പേര് പോലും ഓർമ്മയില്ല! പ്രിയതമന്റെ മരണം ഓർമ്മകൾ കാർന്നു തിന്നുന്ന അവസ്ഥയിലാക്കിയ മമ്മൂട്ടി ചിത്രത്തിലെ നായിക
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും