ID The Fake : വൈറൈറ്റി പിടിക്കാൻ ധ്യാൻ; പുതിയ ചിത്രം ഐഡി ജനുവരി ആദ്യം

ID: The Fake Movie Release: ദിവ്യ പിള്ളയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഇന്ദ്രൻസ്, ഷാലു റഹീം എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

ID The Fake : വൈറൈറ്റി പിടിക്കാൻ ധ്യാൻ; പുതിയ ചിത്രം ഐഡി ജനുവരി ആദ്യം

ID The Fake Movie | Credits: PR Team

Published: 

19 Dec 2024 | 12:01 PM

വൈറൈറ്റി വേണ്ടവർക്ക് അത് ആവോളം നൽകാൻ, പുത്തൻ ചിത്രവുമായി എത്തുകയാണ് ധ്യാൻ ശ്രീനിവാസൻ. ധ്യാനിൻ്റെ പുതിയ ചിത്രം ഐഡി ജനുവരി ആദ്യം തീയ്യേറ്ററുകളിൽ എത്തും എസ്സാ എൻ്റർടെയിൻമെൻ്റിൻ്റെ ബാനറിൽ മുഹമ്മദ് കുട്ടിയാണ് ചിത്രം നിർമ്മിക്കുന്നത്.നവാഗതനായ അരുൺ ശിവവിലാസമാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ. ‘ദി ഫേക്ക്’ എന്ന ടാഗ് ലൈനിൽ എത്തുന്ന ചിത്രം ജനുവരി 03-ന് റിലീസ് ചെയ്യും. ദിവ്യ പിള്ളയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഇന്ദ്രൻസ്, ഷാലു റഹീം എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

ഇവരെ കൂടാതെ ചിത്രത്തിൽ കലാഭവൻ ഷാജോൺ, ജോണി ആൻ്റണി, ബോബൻ സാമുവൽ, ഭഗത് മാനുവൽ, ജയകൃഷ്‍ണൻ, പ്രശാന്ത് അലക്സാണ്ടർ, പ്രമോദ് വെളിയനാട്, ഉല്ലാസ് പന്തളം, സ്മിനു സിജോ, മനോഹരിയമ്മ, ജെസ്നിയ ജഗദീഷ്, ബേബി, ഷൈനി സാറ തുടങ്ങിയവരും വിവിധ വേഷങ്ങളിൽ എത്തുന്നുണ്ട്. ഫൈസൽ അലിയാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ഐജാസ് വി.എ, ഷഫീൽ എന്നിവർ ചിത്രത്തിൻെറ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരാണ്

മറ്റ് അണിയറ പ്രവർത്തകർ

ഫായിസ് യൂസഫാണ് ലൈൻ പ്രൊഡ്യൂസർ, അജീഷ് ദാസൻ്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് നിഹാൽ സാദിഖാണ്. പിന്നണി സംഗീതം നിർവ്വഹിക്കുന്നത് വില്യം ഫ്രാൻസിസാണ്. ചിത്രത്തിൻ്റെ എഡിറ്റിങ്ങ് നിർവ്വഹിക്കുന്നത്: റിയാസ് കെ ബദറാണ്, സുരേഷ് മിത്രക്കരിയാണ് പ്രൊഡക്ഷൻ കൺട്രോളർ , കെ.ജെ വിനയനാണ് ചീഫ് അസോസിയേറ്റ് ഡയറക്ടർ .

അസോസിയേറ്റ് ഡയറക്ടർ ടിജോ തോമസാണ്, ആർട്ട്: വേലു വാഴയൂരും മേക്കപ്പ്: ജയൻ പൂങ്കുളവും നിർവ്വഹിക്കുന്നു. കോസ്റ്റ്യൂംസ്: രാംദാസും വി.എഫ്.എക്സ്: ഷിനു മഡ്ഹൗസുമാണ്, എസ്.എഫ്.എക്സ്: നിഖിൽ സെബാസ്റ്റ്യൻ, ഫിനാൻസ് കൺട്രോളർ: മിഥുൻ ജോർജ് റിച്ചി, ടിം തോമസ് ജോൺ എന്നിവരാണ്. അജിത്ത് എ ജോർജാണ് സൗണ്ട് മിക്സിംങ് നിർവ്വഹിക്കുന്നത്, ഹരീഷ് മോഹൻ ട്രെയിലർ കട്ട്സും ചെയ്യുന്നു, ചിത്രം വിതരണത്തിന് എത്തിക്കുന്നത് തന്ത്ര മീഡിയയാണ്, ജിസ്സൻ പോൾ ആണ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് & ഡിസൈൻസ് നിർവ്വഹിക്കുന്നത്, സ്റ്റിൽസ്: റിച്ചാർഡ് ആന്റണിയും പി.ആർ.ഒ: പി ശിവപ്രസാദുമാണ്

Loading...
Unable to load recommendations.
Follow Us
Related Stories
Actress Surabhi lakshmi: എഗ്ഗ് ഫ്രീസിങ് ചെയ്തു! അനുഭവവും സ്വീകരിക്കേണ്ട മുൻകരുതലുകളെയും കുറിച്ച് നടി സുരഭി ലക്ഷ്മി
CM Vijay – Ajith : ലണ്ടനിൽ പറന്നെത്തി തലയ്ക്ക് തലൈവരുടെ വക ഒരു ഹഗ്​, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Shamna Kasim : അവസരങ്ങൾ ഒരുപാട് നഷ്ടപ്പെട്ടു, മലയാള സിനിമയ്ക്ക് വേണ്ടി ഡാൻസ് വേണ്ടെന്ന് വച്ചിരുന്നെങ്കിൽ എവിടെയും എത്തില്ലായിരുന്നു – ഷംന കാസിം
Bigg Boss Malayalam Seoson 8: നിങ്ങൾക്കെന്താ ഭയം ആണോ… ​ഗായത്രിയെ എന്തിന് പുറത്താക്കി? ജസീലയെ നിർത്തിപ്പൊരിച്ച് മോഹൻലാൽ
Shamna Kasim Jailer 2 : ‘റൊമ്പ അഴകാ ആടിയിറുക്ക്’ രജനീ കാന്ത് പറഞ്ഞു, ജയിലർ 2 അനുഭവം തുറന്ന് പറഞ്ഞ് ഷംന കാസിം
DC Movie : അവർക്ക് മാത്രം ബി.എം.ഡബ്ല്യൂ, ‘ചന്ദ്ര’യും ഇതർഹിക്കുന്നു ! പരസ്യമായി എതിർത്ത് സാനിയ അയ്യപ്പൻ
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
പഴയ സ്വര്‍ണം വില്‍ക്കുന്നത് നഷ്ടമോ ലാഭമോ? ജ്വല്ലറികള്‍ പറ്റിച്ചാല്‍...
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ