5
Latest newsBudget 2025KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Uppum Mulakum Lite Family: പൊന്നുവിൻ്റേത് പോലെ കുഞ്ഞൻ്റെയും ഒളിച്ചോട്ടം, വീട്ടുകാർ പങ്കെടുത്തില്ല; യൂട്യൂബിൽ ആളെകൂട്ടാനുള്ള തന്ത്രമോ?

Uppum Mulakum Lite Family Controversy: സംഗീത അനിൽ കുമാർ ദമ്പതികളും അവരുടെ നാല് മക്കളും മരുമകനും കൊച്ചുമകളും അടങ്ങുന്നതാണ് ഉപ്പും മുളകും ലൈറ്റ് ഫാമിലി. വീട്ടിലെ ഓരോ വിശേഷങ്ങളും യൂട്യൂബിലൂടെയും റീലുകളിലൂടെയും അവർ പങ്കുവയ്ക്കാറുണ്ട്. രണ്ടാമത്തെ മകളായ നന്ദന എന്ന കുഞ്ഞൻ്റെ വിവാഹവുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ വാർത്തകൾ പ്രചരിക്കുന്നത്. നന്ദന തൻ്റെ വിവാഹ ചിത്രങ്ങളും വീഡിയോകളും ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ചതോടെ ആരാധകരുടെ ചോദ്യങ്ങളും സംശയങ്ങളും ഉയരുകയായിരുന്നു.

Uppum Mulakum Lite Family: പൊന്നുവിൻ്റേത് പോലെ കുഞ്ഞൻ്റെയും ഒളിച്ചോട്ടം, വീട്ടുകാർ പങ്കെടുത്തില്ല; യൂട്യൂബിൽ ആളെകൂട്ടാനുള്ള തന്ത്രമോ?
നന്ദനയുടെ വിവാഹചിത്രം, ഉപ്പും മുളകും കുടുംബംImage Credit source: Instagram
neethu-vijayan
Neethu Vijayan | Published: 05 Feb 2025 16:53 PM

യൂട്യൂബ് പ്രേക്ഷകരുടെ ഇഷ്ട കുടുംബമാണ് ഉപ്പും മുളകും ലൈറ്റ് ഫാമിലി. ആ കുടുംബത്തിലെ ഓരോരുത്തരെയും മലയാളികൾക്ക് സുപരിചിതമാണ്. സംഗീത അനിൽ കുമാർ ദമ്പതികളും അവരുടെ നാല് മക്കളും മരുമകനും കൊച്ചുമകളും അടങ്ങുന്നതാണ് ഉപ്പും മുളകും ലൈറ്റ് ഫാമിലി. വീട്ടിലെ ഓരോ വിശേഷങ്ങളും യൂട്യൂബിലൂടെയും റീലുകളിലൂടെയും അവർ പങ്കുവയ്ക്കാറുണ്ട്. സന്തോഷമായാലും സങ്കടമായാലും അവരുടെ എല്ലാ നിമിഷങ്ങളും യൂട്യൂബിൽ കാണാൻ സാധിക്കും.

എന്നാൽ മൂത്ത മകൾ അഞ്ജന അനിലിൻ്റെ (പൊന്നു-വീട്ടിലെ പേര്) വിവാഹത്തിന് പിന്നാലെയാണ് ഈ കുടുംബം മലയാളികൾക്കിടയിൽ ഏറെ സുപരിചിതരായത്. മാതാപിതാക്കളുടെ സമ്മതത്തോടയായിരുന്നു അഞ്ജനയുടെ വിവാഹം. അതിനാൽ തന്നെ വിവാഹവും പിന്നീട് നടന്ന വിവാദങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. പിന്നീട് പൊന്നുവിനെയും ഭർത്താവിനെയും സ്നേഹത്തോടെ കുടുംബം സ്വീകരിക്കുകയും ചെയ്തിരുന്നു. മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയായ പൊന്നുവിന് ഒരു മകളുമുണ്ട്. സന്തോഷകരമായി പൊയ്കൊണ്ടിരിക്കെയാണ് സമൂഹ മാധ്യമങ്ങൾ ഈ കുടുംബം വീണ്ടും നിറഞ്ഞിരിക്കുകയാണ്.

രണ്ടാമത്തെ മകളായ നന്ദന എന്ന കുഞ്ഞൻ്റെ വിവാഹവുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ വാർത്തകൾ പ്രചരിക്കുന്നത്. നന്ദന തൻ്റെ വിവാഹ ചിത്രങ്ങളും വീഡിയോകളും ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ചതോടെ ആരാധകരുടെ ചോദ്യങ്ങളും സംശയങ്ങളും ഉയരുകയായിരുന്നു. വളരെ സന്തോഷത്തോടെയും ആർഭാടത്തോടെയുമായിരുന്നു കുഞ്ഞൻ്റെ വിവാഹനിശ്ചയം നടന്നത്. എന്നാൽ വിവാഹത്തിന് വേണ്ട ആരവങ്ങളോ കുടുംബത്തിലെ മറ്റ് അം​ഗങ്ങെളെയോ കാണാതെ വന്നതോടെയാണ് സമൂഹ മാധ്യമങ്ങളിൽ ഇവരുടെ കുടുംബം വീണ്ടും ചർച്ചാവിഷയം ആയത്.

കുഞ്ഞൻ്റെ വിവാഹവും ഒളിച്ചോട്ടമായിരുന്നോ എന്നതരത്തിലും ചില വാർത്തകൾ പുറത്തുവരുന്നുണ്ട്. എന്നാൽ വീട്ടുകാർ വളരെ സന്തോഷത്തോടെ നടത്തിയ വിവാഹ നിശ്ചയത്തിന് പിന്നാലെ എന്താണ് സംഭവിച്ചതെന്നും മാതാപിതാക്കൾക്ക് ഈ വിവാഹത്തിൽ താല്പര്യം കുറയാൻ കാരണമെന്താണെന്ന് അടക്കം ചോദ്യങ്ങൾ ഉയരുന്നുണ്ട്. അതോടൊപ്പം തന്നെ ഇത് അവരുടെ യൂട്യൂബിലേക്കുള്ള ആളുകളെ കൂട്ടാനുള്ള തന്ത്രമാണെന്നും മക്കളെ ഒളിച്ചോടാൻ കുടുംബം തന്നെയാണ് പ്രേരിപ്പിക്കുന്നതെന്നും വിമർശനങ്ങളും ഉയരുന്നുണ്ട്.

കുഞ്ഞൻ്റെ സ്വഭാവത്തിൽ ചില മാറ്റങ്ങൾ വന്നിട്ടുണ്ടെന്നും, ഉത്തരവാദിത്വം കൂടിയപ്പോൾ ഉണ്ടായ മാറ്റമാകാമെന്നും മാത്രമാണ് കുടുംബം പറയുന്നത്. വിവാഹത്തെക്കുറിച്ച് കുടുംബം ഇതുവരെ പ്രതികരിച്ചിട്ടില്ല. എല്ലാ കുടുംബത്തിലും അച്ഛനമ്മമാർ തമ്മിലുണ്ടാകുന്ന പ്രശ്നങ്ങൾ മാത്രമെ ഞങ്ങൾക്കിടയിലും ഒള്ളൂവെന്നാണ് അവരുടെ അമ്മയായ സം​ഗീത കഴിഞ്ഞ ദിവസം പങ്കുവച്ച ഒരു യൂട്യൂബ് വീഡിയോയിൽ പറയുന്നത്.