Antony Varghese Pepe : വൈദികനാകാന്‍ മൈസൂരിലേക്ക് പോയി, ആ ഒറ്റ കാരണത്താല്‍ തിരിച്ചുപോന്നു; അച്ഛന്‍ പട്ടത്തിന് പോയ കഥ വെളിപ്പെടുത്തി പെപ്പെ
Antony Varghese Pepe opens up about his journey : പണ്ട് വളരെ ഹാപ്പിയായിരുന്നു. സത്യം പറഞ്ഞാല്‍ സമാധാനമുണ്ടായിരുന്നു. ഇപ്പോള്‍ ടെന്‍ഷനൊക്കെയുണ്ട്. പണ്ടത്തെപ്പോലെ ഫ്രീയല്ല ഇപ്പോള്‍. വലിയ പ്രഷറിലൂടെ കടന്നുപോകുമ്പോള്‍ തോന്നുന്ന പ്രശ്‌നങ്ങളായിരിക്കാം. പഴയകാലം മിസ് ചെയ്യുന്നുണ്ട്. സമാധാനമുണ്ടായിരുന്ന കാലഘട്ടം അടിപൊളിയായിരുന്നുവെന്നും താരം

താന്‍ ഒരിക്കല്‍ വൈദികനാകാന്‍ പോയിരുന്നുവെന്ന് നടന്‍ ആന്റണി വര്‍ഗീസ് (പെപ്പെ). തന്റെ പുതിയ ചിത്രമായ ദാവീദിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സൈന സൗത്ത് പ്ലസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. പതിനഞ്ചാം വയസില്‍ അച്ഛന്‍ പട്ടത്തിന് മൈസൂരിലേക്ക് പോയി. ആ സമയത്ത് വൈദികനാകാന്‍ നല്ല ആഗ്രഹമുണ്ടായിരുന്നു. ഒമ്പത് മാസം അവിടെ നിന്നു. എന്നാല്‍ അവിടെ ഫ്രീഡം ഒരു പ്രശ്‌നമായി തോന്നി. അവിടത്തെ നിയമം പാലിച്ച് നിന്നാല്‍ മാത്രമേ വൈദികനാകാന്‍ പറ്റൂ. എന്നാല്‍ ഒരു പോയിന്റ് കഴിഞ്ഞപ്പോള്‍ മനസ് മാറി. ഫ്രീഡം വേണമെന്ന ചിന്ത വന്നു. അതുകൊണ്ടാണ് നിര്‍ത്തിപോന്നതെന്നും ആന്റണി വര്‍ഗീസ് പറഞ്ഞു.
പെങ്ങളും അച്ഛനുമാണ് കുടുംബം നോക്കിയിരുന്നതെന്നും താരം വെളിപ്പെടുത്തി. ‘തെണ്ടിത്തിരിഞ്ഞ് നടക്കലാ’യിരുന്നു തന്റെ പണി. അനിയത്തി കുറച്ചുനാള്‍ തനിക്ക് ചെലവിന് തന്നിട്ടുണ്ടെന്നും ആന്റണി വര്‍ഗീസ് അഭിമുഖത്തില്‍ വ്യക്തമാക്കി. സിനിമയിലേക്ക് എത്തണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ എങ്ങനെ എത്തുമെന്ന് ധാരണയില്ലായിരുന്നു. ഓഡിഷന്‍ കഴിഞ്ഞിട്ടാണ് അങ്കമാലി ഡയറീസിലേക്ക് വന്നതെന്നും പെപ്പെ പറഞ്ഞു.
അഭിനയം നിര്‍ത്താന്‍ പ്ലാനിട്ടു
”ആര്‍ഡിഎക്‌സില്‍ ആക്ഷന്‍ സീക്വന്‍സുകളുടെ കയ്യടിയില്‍ കാര്യമായി ഒന്നും തോന്നിയില്ല. ഞാന്‍ ചെയ്ത ചെറിയ കോമഡി രംഗങ്ങള്‍ക്ക് കയ്യടി കിട്ടിയപ്പോഴാണ് സന്തോഷം തോന്നിയത്. ആ സമയത്ത് ഒന്ന് രണ്ട് പരിപാടികള്‍ വര്‍ക്കൗട്ടായില്ല. സ്‌ട്രെസ് അനുഭവപ്പെട്ടിരുന്നു. ആര്‍ഡിഎക്‌സ് സിനിമയോടുകൂടി അഭിനയം നിര്‍ത്താന്‍ പ്ലാന്‍ ചെയ്തിരുന്നു. ആ ചിത്രത്തോടുകൂടി അഭിനയം നിര്‍ത്തുവാണെന്ന് ചിലരോട് പറഞ്ഞിരുന്നു. പക്ഷേ, പടത്തിന് നല്ല പ്രതികരണം കിട്ടി”- അഭിനയം നിര്‍ത്താനുള്ള തീരുമാനം പിന്‍വലിച്ചതിനെക്കുറിച്ച് ആന്റണി വര്‍ഗീസ് പറഞ്ഞു.




പണ്ട് വളരെ ഹാപ്പിയായിരുന്നു. സത്യം പറഞ്ഞാല്‍ സമാധാനമുണ്ടായിരുന്നു. ഇപ്പോള്‍ ടെന്‍ഷനൊക്കെയുണ്ട്. പണ്ടത്തെപ്പോലെ ഫ്രീയല്ല ഇപ്പോള്‍. വലിയ പ്രഷറിലൂടെ കടന്നുപോകുമ്പോള്‍ തോന്നുന്ന പ്രശ്‌നങ്ങളായിരിക്കാം. പഴയകാലം മിസ് ചെയ്യുന്നുണ്ട്. സമാധാനമുണ്ടായിരുന്ന കാലഘട്ടം അടിപൊളിയായിരുന്നുവെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.
ആക്ഷന്‍ രംഗങ്ങള്‍ ‘ട്രേഡ്മാര്‍ക്കായി’മാറ്രിയ നടനാണ് ആന്റണി വര്‍ഗീസ്. താരത്തിന്റെ പുതിയ ചിത്രമായ ദാവീദിലും അത്തരം രംഗങ്ങള്‍ക്ക് തന്നെയാണ് പ്രാധാന്യം. ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ‘ആഷിക്ക് അബു’ എന്ന കഥാപാത്രത്തെയാണ് ആന്റണി വര്‍ഗീസ് അവതരിപ്പിച്ചിരിക്കുന്നത്. ലിജോമോള്‍ ജോസ്, വിജയരാഘവന്‍, സൈജു കുറുപ്പ്, അജു വര്‍ഗീസ് തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.