Malaysia Bhaskar : പ്രമുഖ ഫൈറ്റ് മാസ്റ്റർ മലേഷ്യ ഭാസ്കർ അന്തരിച്ചു
Stunt Master Malaysia Bhaskar Death News : ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മലേഷ്യൽ വെച്ചാണ് മരണാനന്തര ചടങ്ങുകൾ സംഘടിപ്പിക്കുകയെന്ന് ബന്ധുക്കൾ അറിയിച്ചു.

Malaysia Bhaskar
കൊച്ചി : സിനിമയിലെ പ്രമുഖ ഫൈറ്റ് മാസ്റ്ററും നിർമാതാവുമായല മലേഷ്യ ഭാസ്കർ അന്തരിച്ചു. മലേഷ്യയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 80 കാലഘട്ടം മുതൽ തെന്നിന്ത്യൻ സിനിമകളിൽ സംഘട്ടനങ്ങൾ ഒരുക്കിയിരുന്ന ഫൈറ്റ് മാസ്റ്ററുമാരിൽ പ്രമുഖനായിരുന്നു മലേഷ്യ ഭാസ്കർ. മലയാളത്തിൽ 250ൽ ഏറെ സിനിമകൾക്ക് സംഘട്ടന രംഗങ്ങൾ ഭാസ്കർ ഒരുക്കിട്ടുണ്ട്. മരണാന്തര ചടങ്ങുകൾ മലേഷ്യൽ വെച്ച് സംഘടിപ്പിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
മമ്മൂട്ടിയുടെ മൃഗയ, മോഹൻലാലിൻ്റെ താഴ്വാരം തുടങ്ങിയ സിനിമകൾക്ക് മനോഹരമായ റിയലിസ്റ്റിക് ഫൈറ്റ് സീനുകൾ ഒരുക്കിയത് മലേഷ്യ ഭാസ്കറായിരുന്നു. അതോടൊപ്പം ബാബു ആൻ്റണിയുടെ സ്റ്റൈലിഷായിട്ടുള്ള സംഘട്ടന രംഗങ്ങൾ ഒരുക്കിയ മലേഷ്യ ഭാസ്കർ നിറയെ ആരാധകരുണ്ടായിരുന്നു. ബിഗ് സ്ക്രീനിൽ സംഘട്ടനം- മലേഷ്യ ഭാസ്കർ എന്ന് എഴുതി കാണിക്കുമ്പോൾ നിറഞ്ഞ കൈയ്യടി ലഭിക്കുമായിരുന്നു. മലയാളത്തിൽ സംവിധായകരായ ജോഷി , ഐ വി ശശി , ഭരതൻ , ഫാസിൽ , സിദ്ധിഖ് , സിബി മലയിൽ തുടങ്ങിയ മുതിർന്ന സംവിധായരുടെയും പുതുമുഖ സംവിധായകരുടെയും ഇരുനൂറ്റി അമ്പതിലേറെ ചിത്രങ്ങൾക്ക് ഫൈറ്റ് കൊറിയോഗ്രാഫി നിർവ്വഹിച്ചിട്ടുണ്ട്