Viral Video: ‘എന്തൊക്കെയാ ഇവിടെ നടക്കുന്നെ’! പാടുന്നതിനിടെ ഫോട്ടോയെടുക്കാൻ വന്ന സ്ത്രീകളെ ചുംബിച്ച് ഉദിത് നാരായണ്‍; വീഡിയോ വൈറൽ

ലൈവ് ഷോയ്ക്കിടെ ​ഫോട്ടോ എടുക്കാൻ എത്തിയ സ്ത്രീകളെ ചുംബിച്ച് ഗായകന്‍ ഉദിത് നാരായണനെയാണ് വീഡിയോയിൽ കാണുന്നത്. വേദിയിൽ ​ഗായകൻ പാടുന്നതിനിടെ കാണികളിൽ നിന്നും ഒരു ആരാധിക ഫോട്ടോയെടുക്കാൻ മുന്നോട്ട് വന്നു.

Viral Video: എന്തൊക്കെയാ ഇവിടെ നടക്കുന്നെ! പാടുന്നതിനിടെ ഫോട്ടോയെടുക്കാൻ വന്ന സ്ത്രീകളെ ചുംബിച്ച് ഉദിത് നാരായണ്‍; വീഡിയോ വൈറൽ

Singer Udit Narayan

Published: 

01 Feb 2025 14:53 PM

സം​ഗീത ലോകത്ത് ഏറ്റവും അറിയപ്പെടുന്ന ​ഗായകന്മാരിൽ ഒരാളാണ് ഉദിത് നാരായണൻ. മലയാളത്തിൽ നിരവധി ഹിറ്റ് ​ഗാനങ്ങൾ താരം സമ്മാനിച്ചിട്ടുണ്ട്. ഭൂരിഭാ​ഗം പാട്ടും ഹിറ്റായി മാറിയിട്ടുമുണ്ട്. പത്മ ശ്രീയും പത്മ ഭൂഷണും നൽകി രാജ്യം ആദരിച്ച പ്രതിഭയാണ് ഉദിത് നാരായണൻ. എന്നൽ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ താരത്തിന്റെ ഒരു വീഡിയോ വൈറലായിട്ടുണ്ട്. ഇതോടെ താരത്തിനു നേരെ വ്യാപക വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

ലൈവ് ഷോയ്ക്കിടെ ​ഫോട്ടോ എടുക്കാൻ എത്തിയ സ്ത്രീകളെ ചുംബിച്ച് ഗായകന്‍ ഉദിത് നാരായണനെയാണ് വീഡിയോയിൽ കാണുന്നത്. വേദിയിൽ ​ഗായകൻ പാടുന്നതിനിടെ കാണികളിൽ നിന്നും ഒരു ആരാധിക ഫോട്ടോയെടുക്കാൻ മുന്നോട്ട് വന്നു. ഈ സമയത്ത് ഇദ്ദേഹം ​ഈ യുവതിയെ ചുംബിച്ചു. ഇതിനു പിന്നാലെ മറ്റ് സ്ത്രീകളും വേദിയിൽ എത്തി. ഇവരെയും താരം ചുംബിച്ചു. ഇതിൽ ഒരു സ്ത്രീയുടെ ചുണ്ടിലാണ് ഉദിത്ത് ഉമ്മ വെച്ചത്. ഫോട്ടോയെടുക്കാൻ ചുറ്റും കൂടിയവർക്ക് തന്നെ ഇതെല്ലാം കണ്ട് അമ്പരപ്പായി.

Also Read:‘അമ്മൂമ്മ തന്ന സാരി സൂക്ഷിച്ചിരിക്കുന്നത് ജീവിതത്തില്‍ ആ വലിയ കാര്യം സംഭവിക്കുന്ന അന്ന് ധരിക്കാന്‍ വേണ്ടിയാണ്’; സായി പല്ലവി

എന്നാൽ ഇതിനിടെയിൽ ഒരു പുരുഷനും ഗായകനൊപ്പം ചിത്രം പകർത്താൻ ശ്രമിച്ചെങ്കിലും ഇയാളെ താരം ശ്രദ്ധിക്കുന്നു പോലുമില്ല. ഒരു സത്രി ഉദിതിനൊപ്പം ചിത്രം പകർത്താൻ എത്തിയപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥര്‍ വേദിക്ക് സമീപത്തേക്ക് കടത്തിവിട്ടില്ല, ഇതിനിടെ ഇവരെ തന്റെ അടുത്തേക്ക് കടത്തിവിടാന്‍ ആംഗ്യത്തിലൂടെ ഉദിത് പറഞ്ഞു.

 

വീഡിയോ ഏറെ വൈറലായതോടെ താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രം​ഗത്ത് എത്തി. ഇത് എ.ഐ. വീഡിയോ ആയിരിക്കണേ എന്നായിരുന്നു ഒരാള്‍ കമന്റിട്ടത്.സ്ത്രീകളോട് അപമര്യാദയായാണ് ഇയാൾ പെരുമാറിയതെന്നായിരുന്നു മറ്റൊരാളുടെ കമന്റ്. പൊതുവേദിയിൽ കുറച്ച് കൂടെ മാന്യമായി പെരുമാറാമായിരുന്നുവെന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്.

അതേസമയം താരത്തിനെ അനുകൂലിച്ചും നിരവധി പേർ എത്തുന്നുണ്ട്. ആരാധകരോടുള്ള സ്നേഹം മാത്രമാണ് അതെന്നാണ് ഒരാൾ കമന്റിട്ടത്. മറ്റാെരു തരത്തിൽ കാണേണ്ടെന്നും ഇത് സ്നേഹം മാത്രമാണെന്നുമാണ് ഒരു ആരാധകരുടെ അഭിപ്രായം. എന്തായാലും താരത്തിന്റെ ഈ പ്രവർത്തി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്