Vijay Deverakonda-Rashmika Mandanna: ‘ഇനി ഒന്നും ഒളിപ്പിക്കാനില്ല’; രശ്​മികയുടെ കയ്യില്‍ ചുംബിച്ച് വിജയ് ദേവരകൊണ്ട; വീഡിയോ വൈറൽ

Vijay Deverakonda kisses Rashmika Mandanna's Hand: രശ്മികയുടെ പുതിയ ചിത്രം ‘ദ് ഗേൾഫ്രണ്ടി’ന്റെ ഹൈദരാബാദിൽ നടന്ന വിജയാഘോഷ ചടങ്ങിനിടയാണ് സംഭവം. ഇതിനുശേഷം നാണിച്ചു നിൽക്കുന്ന രശ്മികയെയും കാണാം.

Vijay Deverakonda-Rashmika Mandanna: ഇനി ഒന്നും ഒളിപ്പിക്കാനില്ല;  രശ്​മികയുടെ കയ്യില്‍ ചുംബിച്ച് വിജയ് ദേവരകൊണ്ട; വീഡിയോ വൈറൽ

Vijay Deverakonda Kisses Rashmika Mandanna's Hand

Published: 

13 Nov 2025 13:36 PM

തെന്നിന്ത്യന്‍ താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്​മിക മന്ദാനയും തമ്മിലുള്ള പ്രണയം പരസ്യമായ രഹസ്യമാണ്. ‌ഇരുവരുടെയും പ്രണയവും വിവാഹവും എന്നും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകാറുണ്ട്. അടുത്തിടെ ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു എന്ന വാര്‍ത്ത വന്നിരുന്നു. എന്നാൽ ഒരിക്കൽ പോലും ഇക്കാര്യം രശ്മിക മന്ദാനയോ വിജയ് ദേവരകൊണ്ടയോ നിഷേധിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല.

എന്നാൽ ഇതിനിടയില്‍ രശ്മിക മന്ദാനയുടെ കയ്യില്‍ ചുംബിക്കുന്ന വിജയ്‌യുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. രശ്മികയുടെ പുതിയ ചിത്രം ‘ദ് ഗേൾഫ്രണ്ടി’ന്റെ ഹൈദരാബാദിൽ നടന്ന വിജയാഘോഷ ചടങ്ങിനിടയാണ് സംഭവം. ഇതിനുശേഷം നാണിച്ചു നിൽക്കുന്ന രശ്മികയെയും കാണാം.

വിവാഹനിശ്ചയം കഴിഞ്ഞുവെന്ന വാർത്ത പുറത്തുവന്നതിനു ശേഷം ആദ്യമായാണ് ഒരു പൊതുപരിപാടിയിൽ ഇരുവരും ഇത്രയധികം അടുപ്പം കാണിക്കുന്നത്. 2026 ഫെബ്രുവരി 26 ന് ആയിരിക്കും ഇരുവരുടെയും വിവാഹം എന്ന റിപ്പോർട്ടും പുറത്തുവന്നിരുന്നു . രാജസ്ഥാനിലെ ഉദയ്പൂരിൽ ഒരു ഡെസ്റ്റിനേഷൻ വിവാഹം ആയിരിക്കും എന്നാണ് റിപ്പോർട്ട് വന്നത്. പ്രിയങ്ക ചോപ്ര, സിദ്ധാർത്ഥ് മൽഹോത്ര, കിയാര അദ്വാനി, കത്രീന കൈഫ്, വിക്കി കൗശൽ തുടങ്ങിയ താരങ്ങൾ വിവാഹിതരായ രാജസ്ഥാൻ, ആഡംബര വിവാഹങ്ങൾക്ക് പേരുകേട്ട സ്ഥലമാണ്.

Also Read:2025ലെ ഡൽഹി സ്ഫോടനം 2006ൽ എസ്എൻ സ്വാമി പ്രവചിച്ചു; ബാബ കല്യാണിയുമായുള്ള സാധ്യതകൾ അവിശ്വസനീയം

അതേസമയം കഴിഞ്ഞ ദിവസം രശ്മിക നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. കൈയ്യിലെ മോതിരത്തെ കുറിച്ചാണ് താരം ജഗപതി ബാബുവിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിച്ചത്. ഇത് വളരെ സ്‌പെഷ്യല്‍ ഒരു മോതിരം ആണെന്നാണ് രശ്മിക പറയുന്നത്. ഇത് കേട്ട് സദസ്സിൽ നിന്ന് ആര്‍പ്പു വിളികള്‍ ഉയര്‍ന്നു.

രശ്മിക മന്ദാന നായിക വേഷത്തിൽ എത്തിയ ചിത്രമാണ് ‘ദി ഗേൾഫ്രണ്ട്’ . ദീക്ഷിത് ഷെട്ടിയാണ് നായകനായ ചിത്രം കഴിഢ്ഢ വെള്ളിയാഴ്ചയാണ് തീയറ്ററുകളിൽ എത്തിയത്. ഗീത ആർട്‌സും ധീരജ് മൊഗിലിനേനി എന്റർടൈൻമെന്റും സംയുക്തമായി നിർമ്മിച്ച ചിത്രം അവതരിപ്പിച്ചത് പ്രശസ്ത നിർമ്മാതാവായ അല്ലു അരവിന്ദ് ആണ്.

 

ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ ശമ്പളമെത്ര?
കള്ളവോട്ട് ചെയ്താൽ ജയിലോ പിഴയോ, ശിക്ഷ എങ്ങനെ ?
നോൺവെജ് മാത്രം കഴിച്ചു ജീവിച്ചാൽ സംഭവിക്കുന്നത്?
വിര ശല്യം ബുദ്ധിമുട്ടിക്കുന്നുണ്ടോ? പരിഹാരമുണ്ട്‌
ഗൂഡല്ലൂരിൽ ഒവിഎച്ച് റോഡിൽ ഇറങ്ങിയ കാട്ടാന
രണ്ടര അടി നീളമുള്ള മീശ
പ്രൊസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടു
നായ പേടിപ്പിച്ചാൽ ആന കുലുങ്ങുമോ