Balabhaskar Wife Lakshmi: അർജുൻ തന്നെയാണ് വണ്ടിയോടിച്ചത്… ഞാനൊന്ന് കിടക്കട്ടെയെന്നാണ് ബാലു അവസാനമായി പറഞ്ഞത്; മനസ്സ് തുറന്ന് ലക്ഷ്മി

Violinist Balabhaskar Wife Lakshmi Reveals About Tragedy: കാറിൻ്റെ മുൻസീറ്റിലായിരുന്നു ബാലഭാസ്ക്കറിൻ്റെ ഭാര്യ ലക്ഷ്മിയും കുഞ്ഞും ഇരുന്നത്. പിൻ സീറ്റിലായിരുന്നു ബാലും ഇരുന്നത്. അർജുൻ എന്നയാളാണ് വാഹനമോടിച്ചത്. അപകടം നടന്ന് വർഷങ്ങൾക്കിപ്പുറം ആദ്യമായാണ് ഭാര്യ ലക്ഷ്മി തൻ്റെ മനസ്സ് തുറക്കുന്നത്. അവസാനമായി ബാലഭ്സ്ക്കർ പറഞ്ഞ വാക്കുകളും ഇതുവരെ താൻ നേരിട്ട ബുദ്ധിമുട്ടുകളും കേസിൻ്റെ അന്വേഷണങ്ങളും സംബന്ധിച്ച വെളിപ്പെടുത്തലുകളുമായി ലക്ഷ്മി രം​ഗത്ത്.

Balabhaskar Wife Lakshmi: അർജുൻ തന്നെയാണ് വണ്ടിയോടിച്ചത്... ഞാനൊന്ന് കിടക്കട്ടെയെന്നാണ് ബാലു അവസാനമായി പറഞ്ഞത്; മനസ്സ് തുറന്ന് ലക്ഷ്മി

Image Credits: Social Media

Published: 

10 Dec 2024 19:34 PM

2018 സെപ്റ്റംബർ 25, കേരളത്തെ കണ്ണീരിലാഴ്ത്തിയ ആ ദിവസം ഇന്നും ഏവരുടെയും ഓർമ്മയിലുണ്ട്. സംഗീതജ്ഞനും വയലിനിസ്റ്റുമായ ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടുവെന്ന വാർത്ത കേരളക്കരയെ ഒന്നടങ്കം ഞെട്ടിച്ചു. വളരെ വ്യക്തിപരമായ ഒരു യാത്രയ്ക്കൊടുവിൽ വീടെത്താൻ മണിക്കൂറുകൾ മാത്രം ശേഷിക്കെയായിരുന്നു ആ അപകടം സംഭവിക്കുന്നത്. കാറിൻ്റെ മുൻസീറ്റിലായിരുന്നു ബാലഭാസ്ക്കറിൻ്റെ ഭാര്യ ലക്ഷ്മിയും കുഞ്ഞും ഇരുന്നത്. പിൻ സീറ്റിലായിരുന്നു ബാലും ഇരുന്നത്. അർജുൻ എന്നയാളാണ് വാഹനമോടിച്ചത്. അപകടം നടന്ന് വർഷങ്ങൾക്കിപ്പുറം ആദ്യമായാണ് ഭാര്യ ലക്ഷ്മി തൻ്റെ മനസ്സ് തുറക്കുന്നത്. അവസാനമായി ബാലഭ്സ്ക്കർ പറഞ്ഞ വാക്കുകളും ഇതുവരെ താൻ നേരിട്ട ബുദ്ധിമുട്ടുകളും കേസിൻ്റെ അന്വേഷണങ്ങളും സംബന്ധിച്ച് മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ലക്ഷ്മി വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്.

‘തികച്ചും വ്യക്തിപരമായ ഒരു യാത്രയായിരുന്നു അത്. മകൾക്ക് വേണ്ടി വഴിപാടു നടത്തുന്നതിനായി തൃശൂരിൽ വടക്കുംനാഥ ക്ഷേത്രത്തിലേക്കാണ് ഞങ്ങൾ പോയത്. ആ യാത്ര ഒരിക്കലും നേരത്തെ തീരുമാനിച്ചിരുന്നതല്ല. ബാലു നാട്ടിലുണ്ടായിരുന്നു. എനിക്ക് മഞ്ഞപ്പിത്തതിൻ്റെയും പ്രസവശേഷമുള്ള ചില അസുഖങ്ങളും നന്നായി ബാധിച്ചിരുന്നു. അതിനാൽ ബാലു മകളെ നോക്കികോളാം എന്ന പറയുകയും ഞങ്ങൾ പുറപ്പെടുകയുമായിരുന്നു. ഒരുപാട് വൈകിയാൽ അവിടെ തങ്ങാൻ ആണ് ഞങ്ങൾ തീരുമാനിച്ചത്. എന്നാൽ വഴിപാട് വേ​ഗം കഴിഞ്ഞതിനാൽ ഞങ്ങൾ രാത്രി തന്നെ അവിടെ നിന്ന് തിരിച്ചു. ബാലുവിന് തിരിച്ച് തിരുവനന്തപുരം എത്തി കുറച്ച് ജോലികൾ ചെയ്യാനുണ്ടായിരുന്നു.

ഞാൻ കാറിൻ്റെ മുൻസീറ്റിലാണ് ഇരുന്നത്. കാരണം എനിക്ക് ട്രാവൽ സിക്​നെസ് ഉള്ള ഒരാളാണ്. മോളും എൻ്റെ മടിയിലാണിരുന്നത്. മോഷൻ സെൻസിങ് ഇല്ലാതിരിക്കാൻ വേണ്ടി കണ്ണടച്ചാണ് ഇരുന്നത്. ബാലു എന്റെ തൊട്ടുപിൻ സീറ്റിലുണ്ടായിരുന്നു. അർജുനാണ് വാഹനം ഓടിച്ചത്. കുറച്ചു ദൂരം പിന്നട്ടതിന് ശേഷം കാർ ഇടയ്ക്ക് നിർത്തി. അർജുൻ പുറത്തിറങ്ങി, ബാലു ബാക്കിലെ സീറ്റിലുണ്ട്. അർജുൻ കടയിൽ നിന്ന് ഡ്രിങ്ക്സ് ഒക്കെ വാങ്ങി കഴിക്കുന്നുണ്ടായിരുന്നു. ബാലുവിനോട് വേണോ എന്ന് അയാൾ ചോദിച്ചിരുന്നു. ബാലു എന്നോടും ചോദിച്ചിരുന്നു. ‘നിനക്കെന്തേലും വേണോ എന്ന് . വേണ്ടെന്ന് തന്നെയാണ് ഞാൻ പറഞ്ഞത്. ഞാൻ തിരക്കിയത് വീട് എത്താറായോ എന്നാണ്.

എന്നാൽ അധികം വൈകില്ല ഇപ്പോഴെത്തും എന്നാണ് ബാലു പറഞ്ഞത്. ഒന്നും വേണ്ടല്ലോയെന്ന് പിന്നെയും ബാലു എന്നോട് ചോദിച്ചു. വേണ്ടെന്ന് ഞാൻ പറഞ്ഞു. അർജുൻ തിരിച്ച് കയറിയ ശേഷം പിന്നെയും ഞാൻ കണ്ണടച്ച് ഇരുന്നു. ‘ഞാനൊന്ന് കിടക്കട്ടെ’ എന്ന് ബാലു പറയുന്നുണ്ടായിരുന്നു. അവസാനമായി പറഞ്ഞതും ആ വാക്കുകളാണ്. വാഹനം പിന്നെയും കുറച്ചുകൂടി മുന്നോട്ട് പോയി. യഥാർത്ഥ സമയമൊന്നും അറിയില്ല. ചെറിയ മയക്കത്തിലായിരുന്നു. അസാധാരണമായൊരു ഫീൽ തോന്നിയിട്ടാണ് ഞാൻ കണ്ണുതുറന്നത്. ഓഫ് റോഡ് സഞ്ചരിക്കുന്നത് പോലെ വല്ലാത്തൊരു ഫീൽ. കണ്ണുത്തുറന്നപ്പോൾ പുറത്തുള്ള വിഷൻ വ്യക്തമായിരുന്നില്ല.

പക്ഷേ ഡ്രൈവർ സീറ്റിലിരിക്കുന്ന അർജുൻ ആകെ പകച്ച്, വണ്ടിയുടെ കൺട്രോൾ കയ്യിൽ നിന്ന് പോയത് പോലെ ഇരിക്കുകയായിരുന്നു. അതൊക്കെ സെക്കൻറുകൾ മാത്രം നീണ്ടുനിന്ന ഓർമയാണ്. ഞാൻ നിലവിളിക്കാൻ ശ്രമിക്കുന്നുണ്ട്. എൻറെ ഒച്ച പുറത്തുവന്നോ എന്ന് എനിക്കറിയില്ല. ഞാൻ ഗിയർബോക്സിൽ കൈ കൊണ്ട് നന്നായി അടിക്കുന്നുണ്ടായിരുന്നു. പിന്നീട് എൻ്റെ ബോധം നഷ്ടമായി. ഒന്നും ഓർമ്മയില്ലാത്ത അവസ്ഥയായി. പിന്നീട് എത്രയോ ദിവസം കഴിഞ്ഞ് ഹോസ്പിറ്റലിനകത്താണ് കണ്ണ് തുറക്കുന്നത്.’- ലക്ഷ്മി പറഞ്ഞു.

 

 

 

 

 

 

 

Related Stories
Kalamkaval Review: ഈ വില്ലനെ ഭയക്കണം! സയനൈഡ് മോഹൻ തീയേറ്ററിലെത്തി
Kalamkaval: കളങ്കാവല്‍ നാളെ തിയേറ്ററുകളിലേക്ക്; പ്രതികരണങ്ങൾ കേൾക്കാനായി കാത്തിരിക്കുന്നുവെന്ന് മമ്മൂട്ടി
Pattuvarthanam: എന്തുകൊണ്ട് മാസങ്ങളായി വിഡിയോ അപ്ലോഡ് ചെയ്തില്ല?; ഗുരുതര രോഗാവസ്ഥ വെളിപ്പെടുത്തി ദിവാകൃഷ്ണ
Actress Tejalakshmi: ദയവായി ഡിലീറ്റ് ചെയ്യൂ… ഇത് ഒട്ടും പ്രതീക്ഷിച്ചില്ല; കുഞ്ഞാറ്റയ്ക്ക് വിമർശനം
Mammootty: ‘സാറേ… ഒരുകാല് മുറിച്ചുമാറ്റി; പേടിക്കേണ്ട, പരിഹാരം ചെയ്യാം’; സന്ധ്യക്ക് കൃതൃമക്കാൽ നൽകുമെന്ന് ഉറപ്പ് നൽകി മമ്മൂട്ടി
Actress bhanupriya: സ്വന്തം പേര് പോലും ഓർമ്മയില്ല! പ്രിയതമന്റെ മരണം ഓർമ്മകൾ കാർന്നു തിന്നുന്ന അവസ്ഥയിലാക്കിയ മമ്മൂട്ടി ചിത്രത്തിലെ നായിക
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും