Mmmootty: ഇനി ആ നടനെ ശ്ര​ദ്ധിക്കേണ്ടിയിരിക്കുന്നു… മമ്മൂട്ടിയെ മറ്റൊരു ജയനായി ജനം സ്വീകരിക്കും – 1981ലെ ആ വിലയിരുത്തൽ സത്യമായി

Viral Facebook post related to Mammootty: സിനിമകൾ കണ്ട് വിലയിരുത്തി പ്രേക്ഷകർ ശ്രദ്ധിച്ച് തുടങ്ങി എന്ന് കാണുന്ന ആദ്യകാല അഭിപ്രായങ്ങളാണിത്, 1981ലെ നാനയിൽ വന്ന പ്രേക്ഷകാഭിപ്രായങ്ങൾ..

Mmmootty: ഇനി ആ നടനെ ശ്ര​ദ്ധിക്കേണ്ടിയിരിക്കുന്നു... മമ്മൂട്ടിയെ മറ്റൊരു ജയനായി ജനം സ്വീകരിക്കും - 1981ലെ ആ വിലയിരുത്തൽ സത്യമായി

Mammootty photo- X / facebook

Updated On: 

07 Sep 2024 12:29 PM

കൊച്ചി: ഒരു നടൻ വളർന്നു വരുമ്പോൾ തന്നെ അയാളെ വിലയിരുത്തുന്ന ഒരു കാലമുണ്ടായിരുന്നു. സിനിമയുടെ വെള്ളി നക്ഷത്രം മോഹിച്ചെത്തിയ പലരും ആ മോഹം പൂർത്തിയാക്കാനാവാതെ മടങ്ങിയിട്ടുണ്ട്. എന്നാൽ മമ്മൂട്ടിയും മോഹൻലാലും തുടക്കം മുതൽ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു എന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് ഇന്ന് പുറത്തു വന്നുകൊണ്ടിരിക്കുന്നത്.

1981ലെ നാനയിൽ വന്ന പ്രേക്ഷകാഭിപ്രായങ്ങളാണ് ഇന്ന് വൈറലായിരിക്കുന്നത്. സോഷ്യൽ മീഡിയയെപ്പറ്റി ചിന്തിക്കാത്ത ടെലിവിഷൻ ആർഭാഡമായിരുന്ന ആ കാലത്ത് പുതിയ താരങ്ങളെ ഇഴകീറി പരിശോധിച്ച് വിലയിരുത്തിയിരുന്നു എന്നു വേണം ഇതിലൂടെ മനസ്സിലാക്കാൻ. മമ്മൂട്ടിയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ടുവന്ന പോസ്റ്റിൽ നാനയുടെ അന്നത്തെ പേജിന്റെ ചിത്രവും ചേർത്തിട്ടുണ്ട്. പോസ്റ്റിനു താഴെ
മമ്മൂട്ടിയ്ക്ക് ജന്മാദിനാശംസ അറിയിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്.

പോസ്റ്റിന്റെ പൂർണരൂപം

തുടക്കം കഴിഞ്ഞാൽ പിന്നെ പ്രേക്ഷകരാണല്ലോ നടീനടന്മാരെ വളർത്തുന്നതും തളർത്തുന്നതുമൊക്കെ. മമ്മൂട്ടി ആദ്യ രണ്ട് മൂന്ന് സിനിമകളിലൊക്കെ ആക്റ്റ് ചെയ്യുമ്പോൾ നാനയിലും മറ്റ് സിനിമാ വാരികകളിലുമൊക്കെ സിനിമാക്കാരുടേതായ പിആർഒ പ്രൊമോഷൻ റിപ്പോർട്ടുകളൊക്കെ വന്നിട്ടുണ്ടാവണം. എന്നാൽ സിനിമകൾ കണ്ട് വിലയിരുത്തി പ്രേക്ഷകർ ശ്രദ്ധിച്ച് തുടങ്ങി എന്ന് കാണുന്ന ആദ്യകാല അഭിപ്രായങ്ങളാണിത്, 1981ലെ നാനയിൽ വന്ന പ്രേക്ഷകാഭിപ്രായങ്ങൾ..വീണ്ടുമൊരു പിറന്നാൾ ആശംസകൾ

1951 സെപ്റ്റംബർ ഏഴാം തീയതി വൈക്കത്തിനടുത്ത് ചെമ്പിൽ പാണപ്പറമ്പിൽ ഇസ്മായേലിന്റെയും ഫാത്തിമയുടെയും മകനായാണ് മമ്മൂട്ടി ജനിച്ചത്. മുഹമ്മദ് കുട്ടി എന്നായിരുന്നു ബാപ്പയും യഥാർത്ഥ പേര്. 1971ൽ പ്രദർശനത്തിനെത്തിയ അനുഭവങ്ങൾ പാളിച്ചകളാണ് മമ്മൂട്ടിയുടെ ആദ്യചിത്രം.

തുടക്കത്തിൽ അപ്രധാനമായ വേഷങ്ങളിലൂടെയാണ് മമ്മൂട്ടി എത്തിയതെങ്കിലും പതിയെ ശ്രദ്ധിക്കപ്പെട്ടു. ദേവലോകം എന്ന മലയാളചലച്ചിത്രമാണ് മമ്മൂട്ടി പ്രധാന വേഷത്തിൽ അഭിനയിച്ച ആദ്യത്തെ സിനിമ എങ്കിലും ഇത് മുടങ്ങി. പിന്നീട് വന്ന കെ. ജി. ജോർജ് സംവിധാനം ചെയ്ത മേളയിലൂടെയാണ് മമ്മൂട്ടി ശ്രദ്ധേയനായത്. പിന്നങ്ങോട്ട് മമ്മൂട്ടി തരം​ഗമായിരുന്നു ഇതുവരെ മലയാള സിനിമാ ലോകം കണ്ടത്.

Related Stories
Biju Narayanan: ‘ശ്രീക്ക് പകരം ഒരാളെ സങ്കൽപ്പിക്കാൻ പറ്റില്ല; ഇന്നും തിയറ്ററിൽ തൊട്ടടുത്ത സീറ്റ് ബുക്ക് ചെയ്തിടും’: ബിജു നാരായണൻ
Kalamkaval OTT : ഉറപ്പിക്കാവോ?! കളങ്കാവൽ ഒടിടി അവകാശം ഈ പ്ലാറ്റ്ഫോമിന്
Year Ender 2025: ആളും ആരവങ്ങളുമില്ലാത സാമന്ത, സിമ്പിളായി ഗ്രേസും; പകിട്ടു കുറയാതെ ആര്യ; 2025-ൽ നടന്ന താര വിവാഹങ്ങള്‍
Gauthami Nair: ‘സ്ത്രീ കഥാപാത്രങ്ങൾക്ക് ഇവിടെ ഒരു വിലയും ഇല്ലേ, കഷ്ടപ്പെടുന്ന പല നടിമാരേയും അറിയാം’: ഗൗതമി നായർ
Kalamkaval Movie Review: ഇത് വിനായകന്റെ കളങ്കാവല്‍; നത്ത് മിന്നിച്ചു, സ്റ്റാന്‍ലി ദാസായി മമ്മൂട്ടിയും കസറി
Actress Kavitha: ‘സീരിയലിൽ നിന്നും മാറിയത് മകന് വേണ്ടി, അവസാനം മകൻ തന്നെ തള്ളിപ്പറഞ്ഞു; ആത്മഹത്യയ്ക്ക് ശ്രമിച്ചു’; സീരിയൽ നടി കവിത
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്