Vishnu Manchu: പ്രഭാസ് ഉള്ളതു കൊണ്ടല്ലേ ‘കണ്ണപ്പ’ വിജയിച്ചതെന്ന് ചോദ്യം; വിഷ്ണു മഞ്ചുവിന്റെ മറുപടി വൈറൽ

Vishnu Manchu on Prabhas: ചിത്രത്തിന്റെ റിലീസിന് പിന്നാലെ താരങ്ങൾ ഒരു പ്രമോഷൻ പരിപാടിയിൽ പങ്കെടുത്തിരുന്നു. അവിടെ വെച്ച് ഒരു ആരാധകൻ 'കണ്ണപ്പയുടെ വിജയത്തിന് പിന്നിൽ പ്രഭാസിന്റെ അതിഥി വേഷമാണോ?' എന്ന് വിഷ്ണു മഞ്ചുവിനോട് ചോദിച്ചു. ഇതിന് വിഷ്ണു നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

Vishnu Manchu: പ്രഭാസ് ഉള്ളതു കൊണ്ടല്ലേ കണ്ണപ്പ വിജയിച്ചതെന്ന് ചോദ്യം; വിഷ്ണു മഞ്ചുവിന്റെ മറുപടി വൈറൽ

വിഷ്ണു മഞ്ചു

Published: 

29 Jun 2025 13:07 PM

വിഷ്ണു മഞ്ചുവിനെ നായകനാക്കി മുകേഷ് കുമാർ സംവിധാനം ചെയ്ത ‘കണ്ണപ്പ’ ജൂൺ 27നാണ് തീയേറ്ററുകളിൽ എത്തിയത്. ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമൊന്നും ലഭിച്ചില്ലെങ്കിലും കാമിയോ വേഷങ്ങളിൽ എത്തിയ മോഹൻലാലും പ്രഭാസും ശ്രദ്ധ നേടി. പ്രത്യേകിച്ചും, പ്രഭാസിന്റെ രുദ്ര എന്ന കഥാപാത്രം ചിത്രത്തിൽ അൽപ നേരമേ ഉള്ളൂവെങ്കിലും തന്റെ കഥാപാത്രം മികച്ചതാക്കിയ നടൻ പ്രേക്ഷക പ്രശംസ നേടി.

ചിത്രത്തിന്റെ റിലീസിന് പിന്നാലെ താരങ്ങൾ ഒരു പ്രമോഷൻ പരിപാടിയിൽ പങ്കെടുത്തിരുന്നു. അവിടെ വെച്ച് ഒരു ആരാധകൻ ‘കണ്ണപ്പയുടെ വിജയത്തിന് പിന്നിൽ പ്രഭാസിന്റെ അതിഥി വേഷമാണോ?’ എന്ന് വിഷ്ണു മഞ്ചുവിനോട് ചോദിച്ചു. ഇതിന് വിഷ്ണു നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. “നൂറ് ശതമാനവും ഞാൻ അങ്ങനെ വിശ്വസിക്കുന്നു. കണ്ണപ്പയുടെ വിജയത്തെക്കുറിച്ച് ചിലർ വാദിച്ചേക്കാം. പക്ഷേ എനിക്ക് ഒരു അഹങ്കാരവുമില്ല” എന്നായിരുന്നു വിഷ്ണു മഞ്ജു നൽകിയ മറുപടി.

തന്റെ സഹോദരൻ പ്രഭാസിന്റെ ഓപ്പണിങ് സീൻ അം​ഗീകരിക്കുന്നതിൽ തനിക്ക് യാതൊരു അഹങ്കാരവുമില്ലെന്നും, അത് തനിക്ക് തന്നെ അറിയാമെന്നും വിഷ്ണു മഞ്ജു പറഞ്ഞു. ‘കണ്ണപ്പ’ എന്ന സിനിമ കാണണമെന്ന് നിങ്ങൾക്ക് താല്പര്യമുള്ളത് തന്നെ അദ്ദേഹം കാരണമാണെന്നും വിഷ്ണു കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ മറുപടി സോഷ്യൽ മീഡിയ ഒന്നടങ്കം ഏറ്റെടുത്ത് കഴിഞ്ഞു.

ALSO READ: ‘എന്നെ സ്‍തബ്‍ധനാക്കിയ പ്രകടനം’; ‘കണ്ണപ്പ’യിലെ വിഷ്ണു മഞ്ചുവിനെ കുറിച്ച് രാം ഗോപാൽ വർമ്മ

അതേസമയം, ‘കണ്ണപ്പ’യിലെ വിഷ്ണു മഞ്ചുവിന്റെ പ്രകടനത്തെ സംവിധായകൻ രാം ഗോപാൽ വർമ്മ പ്രശംസിച്ചു. അദ്ദേഹം അയച്ച മെസേജിന്റെ സ്ക്രീൻഷോട്ട് വിഷ്ണു തന്നെയാണ് സമൂഹ മാധ്യമമായ എക്‌സിലൂടെ പങ്കുവെച്ചത്. തിന്നഡുവായി വിഷ്ണു അഭിനയിക്കുകയല്ല ചെയ്തത്, മറിച്ച് ഒരു പുരോഹിതനെപ്പോലെ വിശ്വാസത്തിൻറെ ഒരു മാതൃക ആയിരിക്കുകയാണെന്നും, തന്നെ സ്തബ്ധനാക്കിയ ഒരു ശൗര്യം ആ പ്രകടനത്തിൽ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും പ്രഭാസിനെ കാണാൻ വേണ്ടിയാവും തീയേറ്ററുകളിലേക്ക് വരുന്നത്. എന്നാൽ താൻ നിങ്ങളെ കാണാനായി തീയേറ്ററിലേക്ക് പോവുകയാണെന്നും രാം ഗോപാൽ വർമ്മ പറയുന്നുണ്ട്.

Related Stories
Renju Renjimar: കണ്ണില്‍ കണ്ട കാര്യങ്ങള്‍ മാത്രമാണ് പറഞ്ഞത്, അമ്മ ഷോയിൽ നടന്നതിന് ഞാനും ദൃക്‌സാക്ഷി; നടിക്ക് വേണ്ടി സംസാരിച്ച ശേഷം ഭീഷണി ഉണ്ടായി’
Drishyam 3: ‘ജോര്‍ജ്ജ്കുട്ടി വര്‍ഷങ്ങളായി എന്നോടൊപ്പം ഉണ്ടായിരുന്നു’; ദൃശ്യം 3 റൈറ്റ്സ് വില്‍പ്പനയില്‍ പ്രതികരണവുമായി മോഹൻലാൽ
Kalamkaval Movie : കേക്ക് കട്ടിങ് ഇല്ലേ മമ്മൂക്ക! കളങ്കാവൽ വിജയാഘോഷം സെൽഫിയിൽ ഒതുക്കി?
Biju Narayanan: ‘ശ്രീക്ക് പകരം ഒരാളെ സങ്കൽപ്പിക്കാൻ പറ്റില്ല; ഇന്നും തിയറ്ററിൽ തൊട്ടടുത്ത സീറ്റ് ബുക്ക് ചെയ്തിടും’: ബിജു നാരായണൻ
Kalamkaval OTT : ഉറപ്പിക്കാവോ?! കളങ്കാവൽ ഒടിടി അവകാശം ഈ പ്ലാറ്റ്ഫോമിന്
Year Ender 2025: ആളും ആരവങ്ങളുമില്ലാത സാമന്ത, സിമ്പിളായി ഗ്രേസും; പകിട്ടു കുറയാതെ ആര്യ; 2025-ൽ നടന്ന താര വിവാഹങ്ങള്‍
'കളങ്കാവല്‍' ആദ്യ ദിനം നേടിയത് എത്ര?
ഈ ദിവസം വരെ ബെംഗളൂരുവില്‍ വൈദ്യുതിയില്ല
ആർത്തവം ഇടയ്ക്ക് മുടങ്ങിയാൽ? കറുവപ്പട്ടയിലുണ്ട് പരിഹാരം
പുടിന്റെ ആസ്തിയെത്ര? കണക്കുകള്‍ അതിശയിപ്പിക്കും
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ