Vlogger Rohit : ‘സെർച്ച് വാറൻ്റില്ലാതെ പരിശോധന നടത്തി, അമ്മയ്ക്കും സഹോദരിക്കുമെതിരെ തെളിവുകൾ നിരത്തി പ്രശ്നേഷ് എന്ന രോഹിത്തും ഭാര്യയും
YouTuber Preshnesh Controversy : വ്ളോഗർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതിന് ശേഷം ഇതാദ്യമായിട്ടാണ് വീഡിയോ പങ്കുവെക്കുന്നത്. സംഭവത്തിൽ തൻ്റെ അമ്മയ്ക്കും സഹോദരിക്കുമെതിരെയുള്ള തെളിവുകൾ പങ്കുവെച്ചുകൊണ്ടാണ് പ്രശ്നേഷ് എന്ന രോഹിത് രംഗത്തെത്തിയത്

പ്രശ്നേഷ് എന്ന വ്ളോഗർ രോഹിത്തും ഭാര്യ രശ്മിയും
പ്രശ്നങ്ങൾ ഒന്നും അവസാനിക്കുന്നില്ല. സഹോദരി നൽകിയ കേസിന് പിന്നാലെ വീണ്ടും വീഡിയോകൾ പങ്കുവെച്ച് പ്രശ്നേഷ് എന്ന് വിളിക്കുന്ന വ്ളോഗർ രോഹിത്തും ഭാര്യ രശ്മി മോഹനും. വ്ളോഗർക്കെതിരെയുള്ള കേസും അതിൻ്റെ ആദ്യഘട്ട കോടതി നടപടികൾക്കും ശേഷം ഇതാദ്യമായിട്ടാണ് രോഹിത്തും ഭാര്യയും പുതിയ വീഡിയോകളുമായി രംഗത്തെത്തിയിരിക്കുന്നത്. തുടരെ മൂന്ന് വീഡിയോകളാണ് വ്ളോഗർ തൻ്റെ ഗ്രീൻഹൗസ് ക്ലീനിങ് സർവീസ് എന്ന യുട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരിക്കുന്നത്.
വ്ളോഗർ പങ്കുവെച്ച ആദ്യ വീഡിയോയിൽ കേസ് രജിസ്റ്റർ ചെയ്തതിന് ശേഷമുള്ള സംഭവങ്ങളെ കുറിച്ചായിരുന്നു. കോടതിയിൽ നേരിട്ട് ഹാജരായ തനിക്ക് രണ്ട് ദിവസം മുമ്പ് ജാമ്യം ലഭിച്ചതെന്ന് വ്ളോഗർ തൻ്റെ വീഡിയോയിൽ പറയുന്നു. എന്നാൽ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ തന്നെ അറസ്റ്റ് വാറൻ്റില്ലാതെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചെന്നും തൻ്റെ ഭാര്യ വീട്ടിൽ സെർച്ച് വാറൻ്റില്ലാതെ പരിശോധന നടത്തിയെന്നും രോഹിത് തൻ്റെ വീഡിയോയിൽ ആരോപിച്ചു. തൻ്റെ അറസ്റ്റ് ആഘോഷിക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും അതുകൊണ്ട് തൻ്റെ വക്കീലിൻ്റെ നിർദേശത്തെ തുടർന്ന് ഒളിവിൽ പോയെന്നും രോഹിത് വീഡിയോയിൽ അറിയിച്ചു. അതേസമയം സഹോദരിയുടെ സ്വഭാവ ദൂഷ്യത്തെ കുറിച്ച് നടത്തിയ പരാമർശങ്ങളിൽ ഖേദിക്കുന്നുയെന്ന് വ്ളോഗർ കൂട്ടിച്ചേർത്തു.
ALSO READ : Kunjan Pandikkad: കുഞ്ഞാൻ പാണ്ടിക്കാട് എയറിൽ, വ്യാജ പേരുകൾ, സമ്മാനം കൂട്ടുകാർക്ക്
ആദ്യ വീഡിയോയ്ക്ക് ശേഷം ഇന്ന് ജൂൺ നാലാം തീയതി രണ്ടാമത്തെ വീഡിയോയും രോഹിത് തൻ്റെ ചാനലിൽ പങ്കുവെച്ചു. പ്രശ്നം നടന്നുയെന്ന് പറയുന്ന അന്ന് രാത്രിയിൽ നടന്ന സംഭവത്തിൻ്റെ തങ്ങളുടെ ഭാഷ്യമാണ് രണ്ടാമത്തെ വീഡിയോയിൽ വ്ളോഗറും ഭാര്യയും അറിയിച്ചിരിക്കുന്നത്. കേസ് നൽകിയ സഹോദരിയും അമ്മയും വ്ളോഗറോട് കയർക്കുന്നതും, രോഹിത്തിനെയും ഭാര്യയെയും നാട്ടുകാർ ആക്രമിക്കാൻ ശ്രമിക്കുന്നതുമായിട്ടുള്ള വീഡിയോ തെളിവുകളാണ് രോഹിത് രണ്ടാമത്തെ വീഡിയോയിൽ പങ്കുവെച്ചിരിക്കുന്നത്. ചിലർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വ്ളോഗർ തൻ്റെ വീഡിയോയിൽ പറയുന്നുണ്ട്.