Thoppi Vlogger: ‘ആരാണ് ഈ പോപ്പ്, മാര്‍പാപ്പ, വല്ല ഗായകനാണോ?’; അവഹേളിച്ച് തൊപ്പി, വിമർശനം വ്യാപകം

Vlogger Thoppi Disrespectful Comment About the Pope: യൂട്യൂബ് ലൈവ് സ്ട്രീമിങിനിടെ മാർപാപ്പയെ പറ്റി തൊപ്പി നടത്തിയ വിവാദ പരാമർശത്തിനെതിരെ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്.

Thoppi Vlogger: ആരാണ് ഈ പോപ്പ്, മാര്‍പാപ്പ, വല്ല ഗായകനാണോ?; അവഹേളിച്ച് തൊപ്പി, വിമർശനം വ്യാപകം

തൊപ്പി, ഫ്രാൻസിസ് മാർപാപ്പ

Updated On: 

25 Apr 2025 17:55 PM

വിവാദങ്ങളിലൂടെ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന യൂട്യൂബ് താരമാണ് തൊപ്പി എന്ന നിഹാദ്. ഗെയിമിങ് പ്ലാറ്റ്‌ഫോമുകളിലൂടെ വൈറലായ കണ്ണൂർ സ്വദേശിയായ നിഹാദിന് ലക്ഷക്കണക്കിന് സബ്‌സ്‌ക്രൈബേഴ്‌സാണ് യൂട്യൂബില്‍ ഉള്ളത്. കഴിഞ്ഞ ദിവസം ബസ് ജീവനക്കാർക്ക് നേരെ തോക്ക് ചൂണ്ടിയ കേസിൽ ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. വടകര ബസ് സ്റ്റാൻഡിൽ വെച്ചായിരുന്നു സംഭവം. കാറുമായി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ബസ് തൊഴിലാളികൾ തടഞ്ഞ് പോലീസിൽ ഏൽപിക്കുകയായിരുന്നു.

ഇപ്പോഴിതാ, അടുത്ത വിവാദവുമായി എത്തിയിരിക്കുകയാണ് തൊപ്പി. യൂട്യൂബ് ലൈവ് സ്ട്രീമിങിനിടെ മാർപാപ്പയെ പറ്റി തൊപ്പി നടത്തിയ വിവാദ പരാമർശത്തിനെതിരെ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്. തൊപ്പിയുടെ ലൈവ് സ്ട്രീമിങിനിടെ നിരവധി പേർ മാർപാപ്പയ്ക്ക് അനുശോചനം അറിയിച്ച് കമന്റുകൾ ഇട്ടിരുന്നു. ഇത് കണ്ട തൊപ്പി “ആരാണ് ഈ പോപ്പ്, മാർപാപ്പ, വല്ല ഗായകനാണോ” എന്ന് ചോദിച്ച് അവഹേളിക്കുകയായിരുന്നു.

ALSO READ: ആറാട്ടണ്ണൻ അറസ്റ്റിൽ; നടപടി നടി ഉഷ വസീന നൽകിയ പരാതിയിൽ

നേരത്തെയും നിരവധി വിവാദങ്ങളിൽ തൊപ്പിയുടെ പേര് ഉയർന്ന് വന്നിരുന്നു. കഴിഞ്ഞ ദിവസം മലപ്പുറം വളാഞ്ചേരിയിൽ കട ഉദ്ഘാടനത്തിനെത്തിയപ്പോൾ വേദിയിൽ വെച്ച് അശ്ലീല പദപ്രയോഗങ്ങൾ നടത്തിയതിന് തൊപ്പിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ദേശീയ പാതയിൽ മണിക്കൂറുകളോളം ഗതാഗത തടസ്സം ഉണ്ടാക്കിയ കേസിലും ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. അന്ന് ഫ്ലാറ്റിന്റെ വാതിൽ തുറക്കാൻ ഇയാൾ തയ്യാറാകാത്തതിനെ തുടർന്ന് വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറിയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നത്.

Related Stories
Gauthami Nair: ‘സ്ത്രീ കഥാപാത്രങ്ങൾക്ക് ഇവിടെ ഒരു വിലയും ഇല്ലേ, കഷ്ടപ്പെടുന്ന പല നടിമാരേയും അറിയാം’: ഗൗതമി നായർ
Kalamkaval Movie Review: ഇത് വിനായകന്റെ കളങ്കാവല്‍; നത്ത് മിന്നിച്ചു, സ്റ്റാന്‍ലി ദാസായി മമ്മൂട്ടിയും കസറി
Actress Kavitha: ‘സീരിയലിൽ നിന്നും മാറിയത് മകന് വേണ്ടി, അവസാനം മകൻ തന്നെ തള്ളിപ്പറഞ്ഞു; ആത്മഹത്യയ്ക്ക് ശ്രമിച്ചു’; സീരിയൽ നടി കവിത
Dileep: ദിലീപ് ശിക്ഷിക്കപ്പെടുമോ? കോടതി വിധി മുൻകൂട്ടി പ്രവചിച്ച് ജ്യോതിഷി
Actress bhanupriya: മകൾ ഒപ്പം ഇല്ല, കാവലായി അമ്മ മാത്രം! മുറിഞ്ഞ ഓർമ്മകളുമായി നടി ഭാനുപ്രിയയുടെ ജീവിതം
Fanatics : ഏഷ്യൻ ടെലിവിഷൻ അവാർഡ്സിൽ ചരിത്രമെഴുതി ‘ഫനാറ്റിക്സ്’; മികച്ച ഡോക്യുമെൻ്ററി പുരസ്‌കാരം
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും