Dubai Jose Trend : അടിച്ച് കേറി ജോസ്, വെറും ജോസല്ല ദുബായ് ജോസ്! എന്താണ് സംഭവം?

New Social Media Trend Dubai Jose : ജലോത്സവം എന്ന കുഞ്ചാക്കോ ബോബൻ സിനിമയിൽ റിയാസ് ഖാൻ ഒരുക്കിയ കഥാപാത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന ദുബായ് ജോസ്

Dubai Jose Trend : അടിച്ച് കേറി ജോസ്, വെറും ജോസല്ല ദുബായ് ജോസ്! എന്താണ് സംഭവം?
Updated On: 

30 May 2024 | 07:00 PM

പ്രവചനതീതമായ ഒരു പ്രതലമാണ് സോഷ്യൽ മീഡിയ. എപ്പോൾ എന്താണ് വൈറലാകുക അല്ലെങ്കിൽ ട്രെൻഡായി മാറുക എന്ന പറയാൻ സാധിക്കില്ല. കഴിഞ്ഞ കുറെ നാളായി ഫഹദ് ഫാസിലിൻ്റെ ആവേശം എന്ന സിനിമയിലെ ഡയലോഗായ എടാ മോനേ എല്ലാവരും ഏറ്റു പറഞ്ഞു ട്രെൻഡാക്കി. ഇപ്പോൾ അത് ഏകദേശം അവസാനിക്കാറായപ്പോഴാണ് മലയാളികൾക്കിടിയിൽ മറ്റൊരു സംഭവം തരംഗമായി മാറുന്നത്.

ദുബായ് ജോസും ദുബായ് ജോസിൻ്റെ ‘അടിച്ച് കേറി വാ’ എന്ന ഡയലോഗുമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഭരിക്കുന്നത്. നടൻ റിയാസ് ഖാനാണ് വൈറൽ സംഭവത്തിന് പിന്നിലുള്ളത്. മമ്മൂട്ടിയുടെ ടർബോ എന്ന സിനിമയിലെ ടർബോ ജോസുമായി എന്തേലും ബന്ധമുണ്ടാകുമെന്ന് പലരും കരുതി. പക്ഷെ ഈ ജോസിനും ആ ജോസിനും ബന്ധമില്ല. എന്നാൽ ദുബായ് ജോസ് ട്രെൻഡ് ആകാൻ കാരണം ടർബോ ജോസാണ്.

രണ്ട് ദശകത്തിന് ശേഷം ട്രെൻഡിങ്

20 വർഷങ്ങൾക്ക് മുമ്പ് സിബി മലയിൽ ഒരുക്കിയ കുഞ്ചാക്കോ ബോബൻ ചിത്രം ജലോത്സവത്തിലെ വില്ലൻ കഥാപാത്രമാണ് ദുബായ് ജോസ്. റിയാസ് ഖാൻ അവതരിപ്പിച്ച കഥാപാത്രത്തിൻ്റെ ഡയലോഗാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഭരിക്കുന്നത്. സോഷ്യൽ മീഡിയ പോസ്റ്റുകളിലും കമൻ്റ് ബോക്സിലും ദുബായ് ജോസിൻ്റെ ‘അടിച്ച് കേറി വാ’ എന്ന ഡയലോഗ് നിറഞ്ഞ് നിൽക്കുകയാണ്.

ALSO READ : Nandamuri Balakrishna : പൊതുവേദിയിൽ നടി അഞ്ജലിയെ പിടിച്ച് തള്ളി ബാലയ്യ; നടനെ അറസ്റ്റ് ചെയ്യണമെന്ന് സോഷ്യൽ മീഡിയ

ടർബോ ജോസും ദുബായ് ജോസും

മമ്മുട്ടിയുടെ ടർബോ എന്ന സിനിമയിലെ ടർബോ ജോസ് എന്ന കഥാപാത്രത്തെ കുറിച്ചുള്ള ചർച്ചയാണ് ദുബായ് ജോസിലേക്ക് വഴിവെച്ചത്. അന്ന് ശ്രദ്ധിക്കാതെ പോയ റിയാസ് ഖാൻ്റെ പ്രകടനത്തിന് വാഴ്ത്തിപാടലുകളാണ് ലഭിക്കുന്നത്. സ്റ്റൈലിഷ് വില്ലനിൽ നിന്നും മാറി റിയാസ് ഖാൻ നാടൻ വേഷത്തിൽ അവതരിപ്പിച്ചിട്ടുള്ള ചുരുക്കം ചില പ്രതിനായക കഥാപാത്രങ്ങളിൽ ഒന്നാം ദുബായ് ജോസ്. വില്ലനാണെങ്കിലും ഇപ്പോൾ ദുബായ് ജോസാണ് വൈബ് എന്ന അഭിപ്രായമാണ് സോഷ്യൽ മീഡിയയിൽ ഉള്ളത്.

സിന്ധുരാജിൻ്റെ രചനയിൽ സിബിയിൽ മലയിൽ ഒരുക്കിയ ജലോത്സവത്തിനും തിയറ്ററുകളിൽ വലിയ പ്രതികരണം ലഭിച്ചിരുന്നില്ല. കുഞ്ചാക്കോ ബോബന് പുറമെ നെടുമുടി വേണു, നവ്യാ നായർ, സുജാത, ജഗതി ശ്രീകുമാർ എന്നിവരാണ് ജലോത്സവത്തിലെ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്. ചിത്രത്തിൽ അൽഫോൺസ് ഒരുക്കിയ കേരനിരകൾ ആടും എന്ന ഗാനം ഇപ്പോഴും മലയാളി പ്രേക്ഷകരിൽ ജനപ്രിയമാണ്.

Follow Us
Related Stories
“വഴിവെട്ടി വഴിവെട്ടി വന്നതാ”; വേടൻ ജീവിതം എങ്ങനെ മാറ്റിമറിച്ചു എന്ന് തുറന്നു പറഞ്ഞ് ഗബ്രി
പണി തീർത്ത് മാമ്പറക്കൽ അഹമ്മദാലി മടങ്ങി; ഖലീഫയുടെ വമ്പൻ അപ്ഡേറ്റ് പങ്കുവച്ച് വൈശാഖ്!
Kunchacko Boban : അനിയത്തിപ്രാവിൽ എത്തിയത് ഇങ്ങനെ, അന്ന് കിട്ടിയ പ്രതിഫലമോ… വെളിപ്പെടുത്തി കുഞ്ചാക്കോ ബോബൻ
BTS: ഗ്രാമിയോട് ‘നോ’ പറഞ്ഞ് ബിടിഎസ്! റേസിസത്തിനെതിരെ ശക്തമായ നിലപാട്
Dhyan Sreenivasan: വിജയിയെ പറ്റിയല്ല പറഞ്ഞത്, നിങ്ങൾ തെറ്റിദ്ധരിച്ചതാണ്; വാക്കുകളിൽ വ്യക്തത വരുത്തി ധ്യാനും
Pearle Maaney: വ്യക്തതയ്ക്കും വ്യക്തത പോരാ… നല്ല ആർട്ടിഫിഷ്യൽ ആയിട്ടുണ്ട്, കാട്ടിക്കൂട്ടൽ മതിയാക്കൂ പേളി! താരം എയറിൽ നിന്നും സ്പേസിലോട്ട്
കണ്ണിനെ സംരക്ഷിച്ച് മൊ​ബൈൽ ഉപയോഗിക്കാനുള്ള ടിപ്സ്
ചിക്കൻ്റെ എല്ലാ ഭാഗവും ഒന്നിച്ചിട്ട് വേവിക്കാമോ?
ഒരാഴ്ച കൊണ്ട് ഒരു കിലോ കുറയ്ക്കാൻ എത്ര നടക്കണം?
മുടി ശരിയായി കഴുകേണ്ടത് എങ്ങനെ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി