Vishal: വിവാഹം വരെയെത്തിയ ബന്ധം! നടൻ വിശാലും അനിഷ റെഡ്ഢിയും വേർപിരിയാനുള്ള കാരണം

Vishal and Anisha Alla Reddy Called Off Wedding: 2019 ഏപ്രിലിൽ ആയിരുന്നു നടൻ വിശാലും നടി അനിഷ അല്ല റെഡ്ഡിയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞത്. 2019 ഒക്ടോബർ ഒൻപതാം തീയതിയിലേക്കാണ് വിവാഹം നിശ്ചയിച്ചിരുന്നത്.

Vishal: വിവാഹം വരെയെത്തിയ ബന്ധം! നടൻ വിശാലും അനിഷ റെഡ്ഢിയും വേർപിരിയാനുള്ള കാരണം

വിശാലും, അനിഷ അല്ല റെഡ്‌ഡിയും

Published: 

20 May 2025 | 12:17 PM

നടൻ വിശാലും നടി സായ് ധൻഷികയും കഴിഞ്ഞ ദിവസവമാണ് വിവാഹക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 29നാണ് ഇരുവരുടെയും വിവാഹം. സായ് ധൻഷിക നായികയായ ‘യോഗി ദാ’ എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിലാണ് ഇരുവരും വിവാഹ പ്രഖ്യാപനം നടത്തിയത്. ഇപ്പോഴിതാ, വിവാഹം വരെയെത്തി മുടങ്ങിപ്പോയ വിശാലിന്റെ മുൻ ബന്ധം സമൂഹ മാധ്യമങ്ങളിൽ വീണ്ടും ചർച്ചയാവുകയാണ്.

2019 ഏപ്രിലിൽ ആയിരുന്നു നടൻ വിശാലും നടി അനിഷ അല്ല റെഡ്ഡിയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞത്. 2019 ഒക്ടോബർ ഒൻപതാം തീയതിയിലേക്കാണ് വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാൽ, ചില കാരണങ്ങൾ മൂലം വിവാഹം നീണ്ടു പോയി. ഇതോടെ ഇരുവരും തമ്മിൽ വേർപിരിഞ്ഞെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങി. പിന്നാലെ സംഭവത്തിൽ വിശദീകരണവുമായി നടന്റെ അച്ഛൻ രംഗത്തെത്തിരയിരുന്നു.

അഭിനേതാക്കളുടെ സംഘടനായ ‘നടികർ സംഘ’ത്തിന്റെ കെട്ടിട നിർമ്മാണം പൂർത്തിയായശേഷം മാത്രമേ വിവാഹം കഴിക്കൂ എന്ന തീരുമാനത്തിലാണ് വിശാലെന്നും, അല്ലാതെ ഇരുവരും വേർപിരിഞ്ഞിട്ടില്ല എന്നുമായിരുന്നു നടന്റെ അച്ഛൻ നൽകിയ വിശദീകരണം. തമിഴ് ഫിലിം പ്രൊഡ്യൂസഴ്സ് കൗൺസിൽ പ്രസിഡന്റും നടികർ സംഘം സെക്രട്ടറിയുമാണ് വിശാൽ.

എന്നാൽ, അനിഷ ഇൻസ്റ്റാഗ്രാമിൽ നിന്നും വിശാലിനൊപ്പമുള്ള ചിത്രങ്ങൾ നീക്കം ചെയ്തതോടെ ഇരുവരും വേർപിരിഞ്ഞെന്ന അഭ്യൂഹങ്ങൾക്ക് ശക്തി കൂടി. ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇരുവരുടെയും ഭാഗത്ത് നിന്നും ഉണ്ടായില്ല. എന്നിരുന്നാൽ പോലും പിന്നീട് ആ വിവാഹം മുടങ്ങി. ഇതിനുള്ള കാരണം വെളിപ്പെടുത്താൻ ഇരുവരും തയ്യാറായില്ല. ഹൈദരാബാദിലെ ഒരു വ്യവസായ കുടുംബത്തിലെ അംഗമായ അനിഷ ഒരു നടി മാത്രമല്ല, ദേശീയ ബാസ്കറ്റ് ബോൾ ടീം അംഗം കൂടിയാണ്. വിജയ് ദേവരകൊണ്ട നായകനായ ‘അർജുൻ റെഡ്‌ഡി’യിൽ അനിഷ അഭിനയിച്ചിട്ടുണ്ട്.

ALSO READ: നടൻ വിശാലിന്റെ ഭാവി വധു, ദുൽഖറിന്റെ നായിക; ആരാണ് സായ് ധൻഷിക?

അതേസമയം, നടൻ ശരത്കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മി ശരത്കുമാറുമായി വിശാൽ പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകളും പ്രചരിച്ചിരുന്നു. എന്നാൽ, ഇരുവരും അഭ്യൂഹങ്ങൾ നിരസിച്ച് രംഗത്തെത്തി. തങ്ങൾ സുഹൃത്തുക്കൾ മാത്രമാണെന്നും, വിവാഹം കഴിക്കാൻ വിശാൽ തയ്യാറാണെങ്കിൽ വധുവിനെ കണ്ടെത്താൻ താൻ സഹായിക്കുമെന്നായിരുന്നു വിഷയത്തിൽ വരലക്ഷ്മിയുടെ പ്രതികരണം.

Loading...
Unable to load recommendations.
Follow Us
Related Stories
Shamna Kasim : ആ ഒരൊറ്റ കാരണം കൊണ്ട് വൻ ഹിറ്റുകൾ വരെ ഉപേക്ഷിച്ചു, തുറന്ന് പറഞ്ഞ് ഷംന കാസിം
Bigg Boss Malayalam Season 8 : എന്തിനാണ് ഇങ്ങോട്ട് വന്നതെന്ന് മോഹൻലാൽ, റിനി ആൻ ജോർജ്ജ് ​ഹൗസിൽ നിന്ന് പുറത്ത്
Biju Menon-Samyuktha Varma: സംയുക്തയും ബിജു മേനോനും ഒരുമിച്ചുള്ള ഒരു സിനിമ ഇനി എപ്പോൾ? മറുപടി പറഞ്ഞ് ബിജു മേനോൻ!
‘Chooral’ Fame Shameer Khan: “എൻ്റെ ബാപ്പയാണേ അങ്ങനെയൊരു സംഭവം നടന്നിട്ടില്ല”; റീൽസിൽ നിന്നും സിനിമയിലേക്കുള്ള യാത്ര വിവരിച്ച് ചൂരലിലെ ഷമീർ ഖാൻ
Bethlehem Kudumba Unit : 300 കോടി നേട്ടം, ചിലവ് കേട്ട് ഞെട്ടരുത്, ബെത്ലഹേം കുടുംബ യൂണിറ്റ് മാജിക്
Big boss Malayalam Season 8:കപ്പ് ചേട്ടൻ തന്നെ തൂക്കും! രാഹുൽ ഈശ്വർ റിനി കോംബോ വർക്ക് ആകില്ല; ഭാര്യ ദീപ
ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് വരുന്നു
ഐഫോൺ 18 പ്രോ ഫീച്ചറുകൾ അ‌റിയാമോ!
സപ്ലിമെൻ്റുകൾ വേണ്ട; ക്രിയാറ്റിൻ ലഭിക്കാൻ ഈ ഭക്ഷണങ്ങൾ!
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്