Biju Menon-Samyuktha Varma: സംയുക്തയും ബിജു മേനോനും ഒരുമിച്ചുള്ള ഒരു സിനിമ ഇനി എപ്പോൾ? മറുപടി പറഞ്ഞ് ബിജു മേനോൻ!
Biju Menon on Acting With Wife Samyuktha: ഏറെ കാലത്തിന് ശേഷം അടുത്തിടെ ഒരു അഭിമുഖത്തിൽ സംയുക്ത മേനോൻ തൻ്റെ വിശേഷങ്ങൾ പങ്കുവച്ച് രംഗത്തെത്തിയിരുന്നു. സിനിമയിൽ നിന്നും വിട്ടുനിൽക്കാനുള്ള തീരുമാനം തൻ്റേത് തന്നെയായിരുന്നു എന്നും കുടുംബ ജീവിതം താൻ ആസ്വദിക്കുകയാണെന്നും ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിൽ സംയുക്ത വ്യക്തമാക്കിയിരുന്നു.

ബിജു മേനോൻ, സംയുക്ത വർമ്മ
മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന താര ദമ്പതികളാണ് സംയുക്ത വർമ്മയും ബിജു മേനോനും. ഇരുവരും ഒരുമിച്ചുള്ള മേഘമൽഹാർ, മഴ, മധുരനൊമ്പരക്കാറ്റ് തുടങ്ങിയ സിനിമകൾ പ്രേക്ഷകർക്ക് എറെ പ്രിയപ്പെട്ടതാണ്. ഒരുമിച്ചുള്ള അഭിനയത്തിനിടെയാണ് ഇരുവരും പ്രണയത്തിലാവുന്നത്. പിന്നീട് 2002-ൽ വിവാഹിതരാരി. ഇതോടെസിനിമ അഭിനയത്തിൽ നിന്നും സംയുക്ത പിൻവാങ്ങിയിരുന്നു.
വിവാഹത്തിന് ശേഷം അഭിനയത്തിലേക്കില്ല എന്ന നിലപാടിലേക്ക് സംയുക്ത എത്തുകയായിരുന്നു. എങ്കിലും താരത്തിൻ്റെ മടങ്ങിവരവ് മലയാളി പ്രേക്ഷകർ ഇപ്പോഴും ആഗ്രഹിക്കുന്നുണ്ട്. അതിനാൽ ബിജു മേനോൻ നിരന്തരം അത്തരം ചോദ്യങ്ങൾ നേരിടുക പതിവാണ്. അത്തരത്തിൽ ഉയർന്ന ചോദ്യങ്ങൾക്ക് വീണ്ടും മറുപടി പറയുകയാണ് ബിജു മേനോൻ ഇപ്പോൾ.
അവറാച്ചൻ ആൻഡ് സൺസ് എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മൈൽ സ്റ്റോൺ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടെ ഉയർന്ന ചോദ്യങ്ങൾക്കാണ് ബിജു മേനോൻ മറുപടി പറഞ്ഞത്. ബിജു മേനോൻ സംയുക്താ വർമ കോംപിനേഷൻ ഇനി വരുമോ എന്നതായിരുന്നു അവതാരകയുടെ ചോദ്യം. “നല്ല കോംപോയല്ലേ ഞങ്ങൾ രണ്ടുപേരും” എന്നതായിരുന്നി ചെറു ചിരിയോടെ ബിജു മേനോൻ്റെ മറുചോദ്യം. സിനിമയിൽ ഇനി അങ്ങനെ ഒരു കോംപിനേഷൻ വലിയ ബുദ്ധിമുട്ടായിരിക്കും എന്ന് ബിജു മേനോൻ പറയുന്നു. അതിനുള്ള കാരണവും അദ്ദേഹം വിശദീകരിക്കുന്നുണ്ട്.
ഒരാളെ അടുത്തറിയും തോറും പിന്നീട് ഒരുമിച്ച് അഭിനയിക്കാൻ വലിയ ബുദ്ധിമുട്ടാകും എന്ന് ബിജു മേനോൻ പറയുന്നു. “ വിവാഹത്തിന് മുൻപ് മേഘമൽഹാർ എന്ന് സിനിമയിലാണ് അഭിനയിക്കുന്നത്. സീര്യസായ സീനുകളിൽ അഭിനയിക്കുന്ന സമയത്ത് ഞങ്ങൾക്ക് ഭയങ്കരമായി ചിരി വരുമായിരുന്നു” അഭിനയം അത്തരം സാഹചര്യങ്ങളിൽ ബുദ്ധിമുട്ടേറിയ ഒന്നായി മാറുമെന്ന് ബിജു മേനോൻ പറയുന്നു.
ഏറെ കാലത്തിന് ശേഷം അടുത്തിടെ ഒരു അഭിമുഖത്തിൽ സംയുക്ത മേനോൻ തൻ്റെ വിശേഷങ്ങൾ പങ്കുവച്ച് രംഗത്തെത്തിയിരുന്നു. സിനിമയിൽ നിന്നും വിട്ടുനിൽക്കാനുള്ള തീരുമാനം തൻ്റേത് തന്നെയായിരുന്നു എന്നും കുടുംബ ജീവിതം താൻ ആസ്വദിക്കുകയാണെന്നും ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിൽ സംയുക്ത വ്യക്തമാക്കിയിരുന്നു.
ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ബിജു മേനോനെ ആദ്യമായി കാണുന്നത് എന്നും. എന്നാൽ അദ്ദേഹം പിന്നിട് തൻ്റെ ജീവിത പങ്കാളിയായി മാറുമെന്ന് അന്ന് ചിന്തിച്ചിരുന്നില്ല എന്നും അഭിമുഖത്തിൽ സംയുക്ത വർമ്മ പറഞ്ഞിരുന്നു.
English Summary
Biju Menon revealed it is difficult to act alongside his wife Samyuktha Varma now, as their intimate bond makes it hard to remain serious during scenes, often leading to laughter.