Renu sudhi: ‘കാറ്റിൽ ഓട് ചെറുതായ് നീങ്ങിയതാണ്, അത് ശരിയാക്കി; സുധിലയത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കും’; ഫിറോസ് കെഎച്ച്ഡിഇസി
Renu Sudhi’s House ‘Sudhilayam’: ശക്തമായ കാറ്റിൽ ഓട് ചെറുതായ് നീങ്ങിയതായ് ശ്രദ്ധയിൽപ്പെട്ടെന്നും അപ്പോൾ തന്നെ ശരിയാക്കി വെച്ചിട്ടുണ്ടെന്നും ഫിറോസ് പറയുന്നു. ഇനി ഏത് കാറ്റു വന്നാലും അങ്ങിനെ സംഭവിക്കാതിരിക്കാനുള്ള നടപടികൾ ചെയുന്നുണ്ടെന്നും ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

രേണു സുധി, ഫിറോസ്
മലയാളികൾക്ക് ഏറെ സുപരിചിതയാണ് വൈറൽ താരം രേണു സുധി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രേണുവും കുടുംബവും താമസിക്കുന്ന സുധിലയം എന്ന വീടിന്റെ ചോർച്ചയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. മഴ പെയ്യുമ്പോൾ വീടിന് അകത്തേക്ക് വെള്ളം വീഴുന്നുണ്ട് എന്നുളള രേണു സുധിയുടെ വെളിപ്പെടുത്തലാണ് പിന്നീടുള്ള ചർച്ചകൾക്ക് തുടക്കമിട്ടത്. ഇപ്പോഴിതാ രേണു സുധിയുടെ ആരോപണത്തിന് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് വീട് നിർമ്മിച്ച് നൽകിയ കെഎച്ച്ഡിഇസി ഫിറോസ്.
സൈറ്റ് സൂപ്പർ വൈസർ സുദീർ , എഞ്ചീനിയർ മനോജ് എന്നിവർ സുധിലയം സന്ദർശിച്ചിരുന്നുവെന്നും അവിടത്തെ പ്രശ്നങ്ങൾ എന്താണെന്ന് നോക്കിയിട്ടും ഉണ്ടെന്നും ഫിറോസ് കെഎച്ച്ഡിഇസി പറയുന്നു. ശക്തമായ കാറ്റിൽ ഓട് ചെറുതായ് നീങ്ങിയതായ് ശ്രദ്ധയിൽപ്പെട്ടെന്നും അപ്പോൾ തന്നെ ശരിയാക്കി വെച്ചിട്ടുണ്ടെന്നും ഫിറോസ് പറയുന്നു. ഇനി ഏത് കാറ്റു വന്നാലും അങ്ങിനെ സംഭവിക്കാതിരിക്കാനുള്ള നടപടികൾ ചെയുന്നുണ്ടെന്നും ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിന്റെ പൂർണ രൂപം
സൗഹ്യദങ്ങളെ,
സുധിലയം സംബന്ധിച്ച കാര്യങ്ങളിൽ ഇന്നലെ മുതൽ ആ സൈറ്റ് നോക്കിയിരുന്ന സൂപ്പർ വൈസർ സുദീർ , എഞ്ചീനിയർ മനോജ് എന്നിവരും അവിടം സന്ദർക്കികുകയും അവിടത്തെ പ്രശ്നങ്ങൾ എന്താണെന്ന് നോക്കിയിട്ടും ഉണ്ട്.
1, ശക്തമായ കാറ്റിൽ ഓട് ചെറുതായ് നീങ്ങിയതായ് ശ്രദ്ധയിൽ പെട്ടത് അപ്പോൾ തന്നെ ശരിയാക്കി വെച്ചിട്ടുണ്ട്, ഇനി ഏത് കാറ്റു വന്നാലും അങ്ങിനെ സംബവിക്കാതിരിക്കാനുള്ള നടപടികൾ ചെയുന്നുണ്ട്.
2, ഫ്രണ്ട് എലിവേഷനിൽ കൊടുത്ത ലൂവേഴ്സ്സിൽ വെക്കാൻ ഗ്ലാസ് റെഡിയാക്കുന്നുണ്ട്.
3, മുകളിൽ വെള്ളം ഇലകളും മറ്റും കെട്ടി നിന്നും, ഷയിഡിൽ നിന്നും വെള്ളം തെറിച്ചു മുകളിൽ ചെയ്ത ജിപ്പ്സം പ്ലാസ്റ്റഋഗ് ശരിയാക്കാനും വാട്ടർ പ്രൂഫ് ചെയ്യാനും തുടങ്ങിയിട്ടുണ്ട്.
4, വാഷ് ബേസ്ൻ വീണു എന്ന് പറഞ്ഞത് അവിടെ പോയപ്പോൾ വാഷ് ബേസിൻ പൊട്ടിയതായൊ മറ്റൊ കണ്ടെത്താൻ കഴിഞ്ഞില്ല.
5, അപ്രൂവൽ സംബന്ധിച്ചുള്ള കാര്യങ്ങൾ അവരുടെ ഭാഗത്ത് നിന്ന് നികുതി അടച്ച് കഴിഞ്ഞ് രസീറ്റ്, കൈവശകാശ സർട്ടിഫിക്കറ്റ്, വില്ലേജിൽ വൺ ടയിം ടാക്സ്സ് എന്നിവ അടച്ച് കഴിഞ്ഞാൽ പഞ്ചായത്തിൽ സബ്മിറ്റ് ചെയ്യുന്നതാണു.
കൂടാതെ ഇന്ന് അപ്രതീക്ഷിതമായ് ഫ്ലവേഴ്സ്സ് ടിവി യുടെ ഭാഗത്ത് നിന്നും ഒരു ഇടപെടൽ ഉണ്ടായിരുന്നു, അവർക്ക് കാര്യങ്ങളുടെ നിജസ്ഥിതി ബോധ്യപെടുകയും കൂടാതെ തുടർന്നുള്ള മെയിന്റൻസ്സ് അവർ സ്വന്തമായ് ചെയ്യണമെന്നും, ഇതു സംബന്ധിച്ച് ഒരു ഇൻർവ്വ്യൂവും കൊടുക്കാൻ പാടില്ലായെന്നും അവരോട് പറഞ്ഞിട്ടുണ്ട്.
കൂടാതെ ഫ്ലവേഴ്സ്സ് ടീം ബിഷപ്പുമായും സംസാരിച്ചതായാണു അറിഞ്ഞത്, എന്നെ സംബന്ധിച്ച് ഇന്നലെ മുതൽ എന്നെ വിളിച്ച് ഇന്റവ്യൂ ആവിശ്യപെട്ടവരോട് ഒരു ഇന്റവ്യൂ തന്ന് അതിന്റെ അടിയിൽ വിധവയായ ഒരു സ്ത്രീയെ സൈബർ ബുള്ളിഗിനു വിട്ടു കൊടുക്കാൻ താൽപര്യമില്ലായെന്നും ആണു ഞാൻ അറിയിച്ചത്. കൂടെ നിന്നവർക്ക് ഈ ഒരു അവസരത്തിൽ മാനസികമായ് സപ്പോർട്ട് ചെയ്ത, ഫോൺ ചെയ്തവർക്ക്, മെസേജിട്ടവർക്ക്, ഉപദേശങ്ങൾ തന്നവർക്ക് എല്ലാം എന്റെ നന്ദി അറിയിക്കുന്നു. Love You All നിലവിലെ മെയിന്റ്‌ൻസ്സ് വർക്ക് കഴിഞ്ഞാൽ നിങ്ങളെ അറിയിക്കുന്നതാണു. അവർ ഞങ്ങളുമായ് ഇടപെട്ട രീതിയായിരുന്നു ഞങ്ങൾക്ക് ബുദ്ധിമുട്ട് സ്യഷ്ടിച്ചത് .
ഫിറോസ്