Celebrity Divorces In 2025 : മൂന്നാമതും വിവാഹമോചിതയായ മീരാ വാസുദേവ്, ആരാധകരെ ഞെട്ടിച്ച് നടി വീണ നായര്‍; 2025-ൽ ഡിവോഴ്‌സായ താരങ്ങൾ

Celebrity Divorces In 2025: വിവാഹ മോചനം നേടിയ താരങ്ങളുടെ വാർത്തകൾ ഞെട്ടലോടെയാണ് ആരാധകർ നോക്കി കണ്ടത്. ഇതുവരെ, ഈ വര്‍ഷം നടന്ന താര വിവാഹമോചനം ഏതൊക്കെയാമെന്ന് ഒന്ന് നോക്കാം.

Celebrity Divorces In 2025 : മൂന്നാമതും വിവാഹമോചിതയായ മീരാ വാസുദേവ്, ആരാധകരെ ഞെട്ടിച്ച് നടി വീണ നായര്‍; 2025-ൽ ഡിവോഴ്‌സായ താരങ്ങൾ

Celebrity Divorces In 2025

Published: 

06 Dec 2025 19:08 PM

2025 അവസാനിക്കാന്‍ കേവലം ആഴ്ചകൾ മാത്രമേയുള്ളൂ. ഇതിനിടയില്‍ ആരാധകരെ ഞെട്ടിച്ചുകൊണ്ടുള്ള പല പ്രഖ്യാപനങ്ങളും താരങ്ങളുടെ ഇടയിൽ നിന്ന് വന്നിരുന്നു. ചില താരങ്ങൾ പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ച വർഷമായി 2025 മാറുമ്പോൾ മറ്റ് ചില താരങ്ങൾക്ക് അത് വേർപിരിയലിന്റെ വർഷമാണ്. അത്തരത്തിൽ വിവാഹ മോചനം നേടിയ താരങ്ങളുടെ വാർത്തകൾ ഞെട്ടലോടെയാണ് ആരാധകർ നോക്കി കണ്ടത്. ഇതുവരെ, ഈ വര്‍ഷം നടന്ന താര വിവാഹമോചനം ഏതൊക്കെയാമെന്ന് ഒന്ന് നോക്കാം.

മീര വാസുദേവ്

ഈയിടെയാണ് നടി മീര വാസുദേവ് വിവാഹമോചിതയായത്. ക്യാമറമാനായ വിപിന്‍ പുതിയങ്കവുമായുള്ള വിവാഹബന്ധമാണ് താരം അവസാനിപ്പിച്ചത്. ഒരു വർഷം നീണ്ട വിവാഹബന്ധമായിരുന്നു ഇവരുടെത്. താരം തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. 2025 ഓഗസ്റ്റ് മുതല്‍ താന്‍ സിംഗിളാണെന്നും ഇത് തന്റെ ഔദ്യോഗിക പ്രഖ്യാപനമാണെന്നും പറഞ്ഞുകൊണ്ടായിരുന്നു മീര ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്. 2024 മെയിലാണ് ഇരുവരും വിവാഹിതരായത്. 43കാരിയായ മീരയുടെ മൂന്നാം വിവാഹമായിരുന്നു ഇത്. ‘കുടുംബവിളക്ക്’ എന്ന സീരിയലിന്റെ സെറ്റില്‍വച്ചാണ് ഇരുവരും പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലാകുന്നതും.

നടി വീണ നായർ

നടി വീണ നായരും സ്വാതി സുരേഷും വിവാഹമോചിതരായതും ഈ വർഷം തന്നെയാണ്. 2014ലാണ് വീണ നായരും ആര്‍ജെ അമന്‍ ഭൈമി എന്ന് അറിയപ്പെടുന്ന സ്വാതി സുരേഷും വിവാഹിതരായത്. ഇരുവര്‍ക്കും ഒരു മകനുണ്ട്. ഒരുമിച്ചല്ല ജീവിക്കുന്നതെന്നും നിയമപരമായി ബന്ധം വേര്‍പെടുത്തിയിട്ടില്ലെന്നും വീണ നേരത്തേ വ്യക്തമാക്കിയിരുന്നു. മൂന്നുവര്‍ഷമായി ഇരുവരും വേറിട്ട് ജീവിക്കുകയായിരുന്നു.

Also Read:ആളും ആരവങ്ങളുമില്ലാത സാമന്ത, സിമ്പിളായി ഗ്രേസും; പകിട്ടു കുറയാതെ ആര്യ; 2025-ൽ നടന്ന താര വിവാഹങ്ങള്‍

നടി റോഷ്ന ആൻ റോയ്

നടി റോഷ്ന ആൻ റോയിയും നടനും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലസും ദാമ്പത്യ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതും ഈ വർഷം തന്നെയായിരുന്നു. നടി തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചത്. അഞ്ച് വർഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷമാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചത്. 2020 നവംബറിലായിരുന്നു ഇവരുടെ വിവാഹം.

ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചാഹൽ

ക്രിക്കറ്റ് പ്രേമികളെ ഒന്നടങ്കം ഞെട്ടിച്ച വിവാഹമോചനമായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചാഹലിന്റെയും നൃത്തസംവിധായിക ധനശ്രീ വർമ്മയുടെയും.2020-ലായിരുന്നു ഇരുവരുടെയും വിവാഹം. ശേഷം 2022 ജൂൺ മുതൽ വേർപിരിഞ്ഞ് താമസിക്കുകയും ചെയ്തു. 2025 ഫെബ്രുവരി 5 ന് വിവാഹമോചനത്തിന് അപേക്ഷിക്കുകയായിരുന്നു.

നടി അപർണ വിനോദ്

നടി അപർണ വിനോദ് വിവാഹമോചിതയായതും ഈ വർഷം ആദ്യമായിരുന്നു. രണ്ട് വർഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷമാണ് അപർണ വേർപിരിഞ്ഞത്. 2023 ഫെബ്രുവരിയിലായിരുന്നു കോഴിക്കോട് സ്വദേശിയായ റിനിൽരാജുമായുള്ള അപർണയുടെ വിവാഹം.

Related Stories
Mohanlal: ലാലുവിന്’ സ്നേഹപൂർവ്വം ഇച്ചാക്ക’; മോഹൻലാലിനെ പൊന്നാടയണിയിച്ച് ആദരിച്ച് മമ്മൂട്ടി
Khalifa Movie: മാമ്പറക്കൽ അഹ്മദ് അലിയായി മോഹൻലാൽ; ‘ഖലീഫ’യിലെ ആ വമ്പൻ സർപ്രൈസ് പൊട്ടിച്ച് പൃഥ്വിരാജ്
Drishyam 3: ‘ഒരു കാർ ഷെഡ് അധികം പണിതു; വാഴ നട്ടു’; ദൃശ്യം’ മൂന്നിനായി ‘ജോർജുകുട്ടി’-യുടെ വീട്ടിൽ വരുത്തിയ മാറ്റങ്ങൾ
Nirangale song : ഹരിമുരളീരവം പാടാൻ ഇതു വച്ചു നോക്കുമ്പോൾ എളുപ്പമാണ്…. കേട്ടാൽ സിമ്പിൾ പക്ഷെ പാടാൻ കടുകട്ടി
Renju Renjimar: കണ്ണില്‍ കണ്ട കാര്യങ്ങള്‍ മാത്രമാണ് പറഞ്ഞത്, അമ്മ ഷോയിൽ നടന്നതിന് ഞാനും ദൃക്‌സാക്ഷി; നടിക്ക് വേണ്ടി സംസാരിച്ച ശേഷം ഭീഷണി ഉണ്ടായി’
Drishyam 3: ‘ജോര്‍ജ്ജ്കുട്ടി വര്‍ഷങ്ങളായി എന്നോടൊപ്പം ഉണ്ടായിരുന്നു’; ദൃശ്യം 3 റൈറ്റ്സ് വില്‍പ്പനയില്‍ പ്രതികരണവുമായി മോഹൻലാൽ
ദീർഘയാത്രകൾക്കിടെ നടുവേദനയുണ്ടാകുന്നുണ്ടോ? പരിഹാരമിതാ
'കളങ്കാവല്‍' ആദ്യ ദിനം നേടിയത് എത്ര?
ഈ ദിവസം വരെ ബെംഗളൂരുവില്‍ വൈദ്യുതിയില്ല
ആർത്തവം ഇടയ്ക്ക് മുടങ്ങിയാൽ? കറുവപ്പട്ടയിലുണ്ട് പരിഹാരം
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ