Praveen Pranav: അച്ഛനും കൊച്ചുവും ചേര്‍ന്ന് അടിച്ചു, ഗര്‍ഭിണിയോട് ചെയ്തത് ക്രൂരത; പ്രണവും പ്രവീണും തമ്മിലുള്ള പ്രശ്‌നത്തിന് കാരണമെന്ത്?

Praveen Pranav Family Issue: അച്ഛന്‍ മാത്രമല്ല അമ്മയും ഇറങ്ങിപ്പോകാന്‍ പറയുന്നുണ്ട്. മൃദുലയാണ് എല്ലാ പ്രശ്‌നത്തിനും കാരണമെന്നാണ് അമ്മ പറയുന്നത്. അവള് ഈ വീട്ടില്‍ കേറരുതെന്ന് അമ്മ പറഞ്ഞു. അച്ഛനോ അമ്മയോ അനിയനോ ഇല്ലെന്ന് അമ്മ പറഞ്ഞു. എന്നിട്ടാണ് അവര്‍ പറയുന്നത് എന്നെ ഇറക്കിവിട്ടില്ലെന്ന്. എന്റെ ചാനലില്‍ അച്ഛന്റെയോ അമ്മയുടെയോ അനിയന്റെയോ വീഡിയോ ഇനി ഇടരുതെന്ന് അമ്മ പറഞ്ഞു.

Praveen Pranav: അച്ഛനും കൊച്ചുവും ചേര്‍ന്ന് അടിച്ചു, ഗര്‍ഭിണിയോട് ചെയ്തത് ക്രൂരത; പ്രണവും പ്രവീണും തമ്മിലുള്ള പ്രശ്‌നത്തിന് കാരണമെന്ത്?

പ്രവീണ്‍, മൃദുല, പ്രണവും അച്ഛനും അമ്മയും (Image Credits; Screengrab)

Updated On: 

21 Nov 2024 | 05:03 PM

നിരവധി ആരാധകരുള്ള സോഷ്യല്‍ മീഡിയ താരങ്ങളാണ് പ്രണവ്, പ്രവീണ്‍ എന്ന സഹോദരങ്ങള്‍. ഇരുവര്‍ക്കും പ്രവീണ്‍ പ്രണവ് എന്ന പേരില്‍ ഒരു യൂട്യൂബ് ചാനലുമുണ്ട്. ലക്ഷക്കണക്കിന് സബ്‌സ്‌ക്രൈബേഴ്‌സുള്ള ചാനലാണ് പ്രവീണ്‍ പ്രണവ്. ഫാമിലി വ്‌ളോഗുകളാണ് പ്രധാനമായും യൂട്യൂബ് ചാനലില്‍ പ്രത്യക്ഷപ്പെടാറുള്ളത്. പ്രണവും പ്രവീണും ഒരുമിച്ച് ചെയ്തിരുന്ന ഡാന്‍സുകളാണ് ഇവരെ ആളുകള്‍ക്കിടയില്‍ സുപരിചിതരാക്കിയത്. പിന്നീട് യൂട്യൂബ് ചാനല്‍ ആരംഭിച്ച ഇവര്‍ അമ്മ, അച്ഛന്‍, പ്രവീണിന്റെ ഭാര്യ മൃദുല എന്നിവരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് വീഡിയോ ചെയ്യാന്‍ ആരംഭിച്ചു.

വീട്ടിലെ എല്ലാ സന്തോഷകരമായ നിമിഷങ്ങളുടെയും വീഡിയോ ഈ സഹോദരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. ഇവരുടെ യൂട്യൂബ് ചാനലിലൂടെ പുറത്തെത്തുന്ന വീഡിയോകള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളതും. ആ കുടുംബത്തിന്റെ സ്‌നേഹത്തെയും ഐക്യത്തെയും വാഴ്ത്തികൊണ്ടുള്ള കമന്റുകളാണ് പലപ്പോഴും വീഡിയോക്ക് താഴെ പ്രത്യക്ഷപ്പെടാറുള്ളതും.

കഴിഞ്ഞ വര്‍ഷമാണ് പ്രവീണിന്റെ വിവാഹം കഴിഞ്ഞത്. സുഹൃത്തായ മൃദുലയെ ആണ് പ്രവീണ്‍ വിവാഹം ചെയ്തത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം. ഇവരുടെ വിവാഹവും പിന്നീടുള്ള ആഘോഷങ്ങളും മൃദുല ഗര്‍ഭിണിയായ വിവരവുമെല്ലാം കുടുംബം ഒന്നിച്ച് തങ്ങളുടെ ചാനലിലൂടെ പ്രേക്ഷകരെ അറിയിച്ചിരുന്നു. പ്രസവത്തിന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ആശുപത്രിയിലേക്ക് പോകുന്നതിനായുള്ള തയാറെടുപ്പുകളെ കുറിച്ചുള്ള വീഡിയോയും ഇവര്‍ പങ്കുവെച്ചിരുന്നു. സര്‍ക്കാര്‍ ആശുപത്രിയിലാണ് മൃദുല കുഞ്ഞിന് ജന്മം നല്‍കിയത്.

എന്നാല്‍ അതിന് പിന്നാലെ ഇവരുടെ കുടുംബത്തിലുണ്ടായ ചില പ്രശ്‌നങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. തങ്ങളുടെ കുടുംബത്തിലെ പ്രശ്‌നങ്ങളെ കുറിച്ച് പറഞ്ഞുകൊണ്ട് മൃദുലും പ്രവീണുമാണ് ആദ്യം രംഗത്തെത്തിയത്. അച്ഛനും അമ്മയ്ക്കും അനിയന്‍ കൊച്ചുവെന്ന് വിളിക്കുന്ന പ്രണവിനെതിരെയുമാണ് ഇവര്‍ ആരോപണം ഉന്നയിച്ചത്.

Also Read: I Am Kathalan OTT : ബോക്സ്ഓഫീസ് ഹാക്കിങ് കഴിഞ്ഞു ഐ ആം കാതലൻ ഇനി ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?

‘ഞാന്‍ ആദ്യം വീഡിയോ ചെയ്തതിന് ശേഷം കൊച്ചു എന്നെ വിളിച്ചിരുന്നു, എല്ലാം പഴയതുപോലെ ആവാം എന്ന് പറഞ്ഞു. ഇതെല്ലാം പറഞ്ഞതിന് പിന്നാലെയാണ് എനിക്കെതിരെ വീഡിയോ ഇട്ടത്. അച്ഛനും അമ്മയും കൊച്ചുവും പറയുന്നത് ഞങ്ങള്‍ ഇറങ്ങി പോയത് ആണെന്നാണ്. എന്നാല്‍ എന്റെ അച്ഛന്‍ എന്നെ ആ വീട്ടില്‍ നിന്ന് ഇറക്കിവിട്ടതാണ്, ഞാന്‍ തനിയെ ഇറങ്ങിപ്പോന്നത് അല്ല,’ പ്രവീണ്‍ പറയുന്നു.

വിവാഹം ചെയ്ത് കൊണ്ടുവന്ന വീട്ടില്‍ നിന്ന് തന്നോടും ഇറങ്ങിപേകാന്‍ പറഞ്ഞതായും നാണമില്ലേയെന്ന് ചോദിച്ചതായും മൃദുലയും വീഡിയോയില്‍ പറയുന്നുണ്ട്.

അച്ഛന്‍ മാത്രമല്ല അമ്മയും ഇറങ്ങിപ്പോകാന്‍ പറയുന്നുണ്ട്. മൃദുലയാണ് എല്ലാ പ്രശ്‌നത്തിനും കാരണമെന്നാണ് അമ്മ പറയുന്നത്. അവള് ഈ വീട്ടില്‍ കേറരുത്. അച്ഛനോ അമ്മയോ അനിയനോ ഇല്ല. എന്റെ ചാനലില്‍ അച്ഛന്റെയോ അമ്മയുടെയോ അനിയന്റെയോ വീഡിയോ ഇനി ഇടരുതെന്ന് അമ്മ പറഞ്ഞു. മക്കളെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ ഒരുപോലെ സ്‌നേഹിക്കുക, രണ്ടുതരത്തില്‍ ചെയ്യരുത്. എന്നെയും അനിയനും രണ്ട് രീതിയിലാണ് അമ്മയും അച്ഛനും കണ്ടത്. എന്നിട്ടാണ് അവര്‍ പറയുന്നത് എന്നെ ഇറക്കിവിട്ടില്ലെന്ന്.

ഗാര്‍ഹിക പീഡനമാണ് എന്റെ വീട്ടില്‍ സംഭവിച്ചത്. ഒരു ഗര്‍ഭിണിയോട് ആരും ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളാണ് അവര്‍ ചെയ്തത്. അച്ഛനും അനിയനും ചേര്‍ന്ന് അടിച്ചു. നാണവും മാനവും ഉണ്ടെങ്കില്‍ ഇറങ്ങിപ്പോകാന്‍ പറഞ്ഞു. എന്നെ കൊച്ചു അടിച്ചു. മൃദുല തറയില്‍ വീണുവെന്നും ഇരുവരും വീഡിയോയില്‍ പറയുന്നു.

കുഞ്ഞ് വയറ്റിലായതിന് ശേഷമാണ് കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയതെന്ന് അമ്മ പറഞ്ഞു. എന്നാല്‍ ഇത് പറഞ്ഞ കാര്യം താന്‍ അറിഞ്ഞിരുന്നില്ല. ഏട്ടന്‍ താഴെ നിന്ന് കയറിവന്ന് കരയുകയാണ്. തനിക്കിവിടെ പറ്റില്ലെന്ന് പറഞ്ഞു. രണ്ടാളും കരഞ്ഞുകൊണ്ടാണ് വീടുവിട്ട് പുറത്തുപോയി റൂമെടുത്ത് താമസിച്ചതെന്നും മൃദുല പറഞ്ഞു.

Related Stories
C J Roy Death: മോഹൻലാലിന്റെ പ്രമുഖ സിനിമകൾ, ഭാവനയുടെ 90ാം സിനിമ! മലയാള സിനിമയ്ക്ക് നഷ്ടമായത് പ്രിയങ്കരനായ നിർമ്മാതാവിനെ
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
Shammi Thilakan: ‘അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി 4 ദിവസം കഴിഞ്ഞു’! ഷമ്മി തിലകന്‍
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ