Zubeen Garg Funeral:ഗായകൻ സുബീൻ ഗാർഗിന്റെ സംസ്കാരം ഇന്ന്; വിടചൊല്ലാൻ വൻ ജനാവലി; വിലാപയാത്ര ലിംക ബുക്കിൽ

Zubeen Garg’s Cremation Today: ഗുവാഹത്തിക്ക് അടുത്ത് സോണപ്പുരിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. പ്രിയപ്പെട്ട ഗായകനെ അവസാനമായി ഒരുനോക്കുകാണാൻ ഗുവാഹാട്ടിയിലെത്തുന്നത് ലക്ഷങ്ങൾ.

Zubeen Garg Funeral:ഗായകൻ സുബീൻ ഗാർഗിന്റെ സംസ്കാരം ഇന്ന്; വിടചൊല്ലാൻ വൻ ജനാവലി; വിലാപയാത്ര ലിംക ബുക്കിൽ

Zubeen Garg Funeral

Published: 

23 Sep 2025 | 08:35 AM

കൊൽക്കത്ത: സിം​ഗപ്പൂരിൽ സ്കൂബ ഡൈവിങ്ങിനിടെ മരിച്ച അസമീസ് ഗായകൻ സുബീൻ ഗാർഗിന്റെ സംസ്കാരച്ചടങ്ങുകൾ ഇന്ന് . ഗുവാഹത്തിക്ക് അടുത്ത് സോണപ്പുരിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. പ്രിയപ്പെട്ട ഗായകനെ അവസാനമായി ഒരുനോക്കുകാണാൻ ഗുവാഹാട്ടിയിലെത്തുന്നത് ലക്ഷങ്ങൾ.

കഴിഞ്ഞ ദിവസമാണ് അസമിലെ ലോക്പ്രിയ ഗോപിനാഥ് ബൊർദൊലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് വീട്ടിലേക്ക് മൃതദേഹം വ​ഹിച്ച് വിലാപയാത്ര നടത്തിയത്. വൻ ജനപങ്കാളിത്തമായിരുന്നു വിലാപയാത്രയിൽ കണ്ടത്. ഇതോടെ ലോകത്തെ നാലാമത്തെ വലിയ വിലാപയാത്രയായി ലിംക ബുക്ക് ഓഫ് റെക്കോർഡ് രേഖപ്പെടുത്തി. മൈക്കൽ ജാക്സൺ, പോപ് ഫ്രാൻസിസ്, എലിസബത്ത് രാജ്ഞി എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ.

Also Read:29 ദിവസങ്ങളായി ചികിത്സയിൽ… രാജേഷ് കേശവിനെ വിദ​ഗ്ധചികിത്സയ്ക്ക് വെല്ലൂരേക്ക് മാറ്റുന്നു

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സ്കൂബാ ഡൈവിങ്ങിനിടെയുണ്ടായ അപകടത്തിൽ സുബീൻ ഗാർ​ഗ് അന്തരിച്ചത്. സെപ്തംബർ 20, 21 തിയതികളിൽ നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൽ പങ്കെടുക്കാനായാണ് അദ്ദേഹം സിംഗപ്പൂരിലെത്തിയത്. എന്നാൽ അപകടത്തിൽ ദുരൂഹതയുണ്ടെന്ന് ആരാധകർ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു. സംഘാടകരും സുബീൻ ഗാർഗിന്റെ മാനേജരും ജനരോഷം ഭയന്ന് സംസ്ഥാനത്ത് എത്തിയിട്ടില്ല.

അതേസമയം ഇന്ന് അദ്ദേഹത്തിന്റെ രണ്ടാമത്തെ പോസ്റ്റ്‌മോർട്ടം നടക്കുമെന്ന് റിപ്പോർട്ട് വന്നിരുന്നു. ഇന്ന് രാവിലെ 7.30 ന് ഗുവാഹത്തി മെഡിക്കൽ കോളജിൽ എയിംസ് ഗുവാഹത്തി സംഘത്തിന്റെ മേൽനോട്ടത്തിൽ പോസ്റ്റ്‌മോർട്ടം നടത്തുമെന്നാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അറിയിച്ചതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തിരുന്നു.

Related Stories
Jana Nayagan: വിജയ് ആരാധകർക്ക് ഇനിയും കാത്തിരിക്കേണ്ടി വരും; ‘ജനനായകൻ’ റിലീസ് വൈകും
Adoor Gopalakrishnan- Mammootty Film: പ്രതിഭയും പ്രതിഭാസവും വീണ്ടും ഒന്നിക്കുന്നു; അടൂര്‍– മമ്മൂട്ടി ചിത്രം ഉടന്‍
Prithviraj Sukumaran: ‘പ്രണയകാലത്ത് സുപ്രിയ ഗിഫ്റ്റ് തന്നത് ക്രിക്കറ്റ് ബാറ്റാണ്, അത് ഇപ്പോഴും വീട്ടിൽ ഉണ്ട്’; വെളിപ്പെടുത്തി പൃഥ്വിരാജ്
Bhavana: ‘ശല്യപ്പെടുത്തുന്നത് ഇനിയും തുടരും’; വിവാഹ വാര്‍ഷികത്തില്‍ നവീനെ ചേര്‍ത്തുപിടിച്ച് ഭാവന
Big Boss Mastani: സവാദ് എന്നൊരുത്തൻ ഉണ്ടായിരുന്നു, 1000 ഗോവിന്ദച്ചാമിമാരെ പേടിച്ച് ഞങ്ങൾ എന്തു ചെയ്യണം? ദീപക് വിഷയത്തിൽ മസ്താനി
Akhil Marar: ദീപക്കിന്റെ മരണത്തിൽ ഞാൻ മിണ്ടില്ല, അതിന് കാരണമുണ്ട്! അഖിൽ മാരാർ
കത്തിക്ക് മൂർച്ച കൂട്ടാനുള്ള എളുപ്പ വഴികൾ
മാങ്ങ പഴുപ്പിക്കാൻ മാരകവിഷം ഉപയോ​ഗിച്ചോ എന്നറിയണോ
അരിഞ്ഞ സവാള കേടുകൂടാതെ സൂക്ഷിക്കണോ?
സുനിത വില്യംസിന്റെ ആസ്തിയെത്ര?
കാലുകൊണ്ട് മാവു കുഴച്ച് പണിക്കാരൻ, മനുഷ്യർക്ക് കഴിക്കാനുള്ളതാണോ?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം