Mysuru Hospital Death : മൈസൂരിലെ ആശുപത്രിയില്‍ 24 മണിക്കൂറിനിടെ മരിച്ചത് 11 പേര്‍; ഗുരുതര വീഴ്ചയെന്ന് ആക്ഷേപം

Mysuru Jayadeva Hospital Death : മൈസൂരിലെ ജയദേവ ആശുപത്രിയില്‍ 24 മണിക്കൂറിനിടെ 11 ഹൃദ്രോഗികള്‍ മരണപ്പെട്ടു. കര്‍ണാടക സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണാധികാരമുളള ശ്രീ ജയദേവ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കാര്‍ഡിയോ വസ്‌കുലാര്‍ സയന്‍സ് ആന്‍ഡ് റിസര്‍ച്ച് ആശുപത്രിയില്‍ ചികിത്സ തേടിയ 11 പേരാണ് മരണപ്പെട്ടത്.

Mysuru Hospital Death : മൈസൂരിലെ ആശുപത്രിയില്‍ 24 മണിക്കൂറിനിടെ മരിച്ചത് 11 പേര്‍; ഗുരുതര വീഴ്ചയെന്ന് ആക്ഷേപം

പ്രതീകാത്മക ചിത്രം

Published: 

17 Jun 2026 | 08:23 PM

മൈസൂരിലെ ജയദേവ ആശുപത്രിയില്‍ 24 മണിക്കൂറിനിടെ 11 ഹൃദ്രോഗികള്‍ മരണപ്പെട്ടു. കര്‍ണാടക സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണാധികാരമുളള ശ്രീ ജയദേവ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കാര്‍ഡിയോ വസ്‌കുലാര്‍ സയന്‍സ് ആന്‍ഡ് റിസര്‍ച്ച് ആശുപത്രിയില്‍ ചികിത്സ തേടിയ 11 പേരാണ് മരണപ്പെട്ടത്. ഇന്നലെ രാവിലെ എട്ടിനും ഇന്ന് രാവിലെ എട്ടിനും ഇടയിലായിട്ടാണ് ഇത്രയും മരണങ്ങള്‍ സംഭവിച്ചത്. അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥ മൂലമാണ് കൂട്ടമരണം സംഭവിച്ചത് എന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നില്ല ?

സമൂഹമാധ്യമങ്ങള്‍ വഴിയാണ് കൂട്ടമരണത്തിന്റെ വിവരം പുറത്തുവരുന്നത്. സംഭവവുമായി ബന്ധപ്പെട്ടുള്ള ദൃശ്യങ്ങള്‍ അടക്കമാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇന്നലെ രാത്രിയില്‍ ഐ.സി.യുവില്‍ ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നില്ല എന്നുള്ളതാണ് കൂട്ടിരിപ്പുകാരുടെ പ്രധാന ആരോപണം. രോഗികളുടെ എണ്ണം കൂടുതലായിട്ടും അത് പരിഗണിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ ശ്രമിച്ചില്ല. പ്രധാനമായും കര്‍ണാടകയിലെ അഞ്ച് ജില്ലകളില്‍ നിന്നുള്ളവര്‍ ആശ്രയിക്കുന്ന ആശുപത്രിയാണ് ഇത്.

Also Read: ഡോക്ടറുടെ കുറുപ്പില്ലാത്തെ ഇനി കഫ് സിറപ്പ് കിട്ടില്ല; കര്‍ശന നിയന്ത്രണവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം

ആരോപണങ്ങള്‍ തള്ളി അധികൃതര്‍

എന്നാല്‍ ഈ ആരോപണങ്ങളെല്ലാം ആശുപത്രി അധികൃതര്‍ തള്ളുകയാണ്. ഏറ്റവും ഗുരുതരാവസ്ഥയിലുള്ള രോഗികളാണ് ആശുപത്രിയിലേക്ക് കൂടുതലായി എത്തുന്നത്. സാധാരണഗതിയില്‍ 18 രോഗികളെയാണ് ഐസിയുവില്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്നത്. എന്നാല്‍ ഇന്നലെ 25 രോഗികളാണ് എത്തിയത്. രോഗികളെല്ലാം പ്രായമായവരും ആയിരുന്നു. ഹൃദയാഘാതം സംഭവിച്ചാല്‍ രക്ഷപ്പെടുത്താന്‍ സാധ്യതയുള്ള സുവര്‍ണ സമയം ഗോള്‍ഡന്‍ അവര്‍ കഴിഞ്ഞ് മണിക്കൂറുകള്‍ക്കു ശേഷമാണ് രോഗികളില്‍ അധികം പേരും ചികിത്സയ്ക്ക്എ ത്തിയത്. ഇക്കാരണങ്ങള്‍ കൊണ്ടാണ് മരണം ഉണ്ടായത്. അല്ലാതെ ആശുപത്രിയുടെ ഭാഗത്തുനിന്നുള്ള വീഴ്ചയോ കുറവുകളോ കാരണമല്ല എന്നും മെഡിക്കല്‍ സൂപ്രണ്ട് ഡോക്ടര്‍ കെ എസ് സദാനന്ദ് പറയുന്നു. ആശുപത്രിയില്‍ സാധാരണയായി പ്രതിദിനം ആറ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യാറുള്ളതെന്നും മെഡിക്കല്‍ സൂപ്രണ്ട് പറഞ്ഞു. എന്നാല്‍ ഇന്നലെ 11 പേര്‍ മരണപ്പെടാനിടയായ സാഹചര്യം ദൗര്‍ഭാഗ്യകരമാണെന്നും അസാധാരണ സംഭവമാണെന്നും സൂപ്രണ്ട് വ്യക്തമാക്കി.

രോഗികളുടെ എണ്ണം കൂടുതല്‍

മൈസൂരില്‍ നിന്നുള്ള രോഗികള്‍ക്ക് പുറമെ സമീപ ജില്ലകളായ കൊടക്, ഹസന്‍, മാണ്ഡ്യ, ചാമരാജ് നഗര്‍ എന്നീ ജില്ലകളില്‍ നിന്നും നിരവിധി പേര്‍ ഈ ആശുപത്രിയിലേക്ക് ഹൃദയ സംബന്ധമായ ചികിത്സ തേടി എത്തുന്നുണ്ട്. ഉള്‍ക്കൊള്ളാവുന്നതിലും കൂടതല്‍ പേരാണ് എത്തുന്നത് എങ്കിലും പരമാവധി സേവനം ഉറപ്പാക്കാന്‍ ശ്രമിക്കുകയാണ് പതിവെന്നും ഇന്നലെയുണ്ടായ സംഭവത്തെ ആശുപത്രിയുടെ വീഴ്ചയായി ചിത്രീകരിക്കുന്നത് തെറ്റാണെന്നും സൂപ്രണ്ട് പറയുന്നു.

English Summary

Eleven heart patients died in the last 24 hours at Jayadeva Hospital in Mysore. Eleven people who sought treatment at the autonomous Sri Jayadeva Institute of Cardiovascular Science and Research Hospital, which operates under the Karnataka government, died. All these deaths occurred between 8 am yesterday and 8 am today.

Loading...
Unable to load recommendations.
Follow Us
Related Stories
അമൃതസറിലെ സൈനിക താവളങ്ങൾ ഭീകരരുടെ റഡാറിൽ! പഞ്ചാബിൽ അതീവ ജാഗ്രത
Narendra Modi: ബഹിരാകാശ സാങ്കേതികവിദ്യയുടെ സാധ്യതകൾ ജനങ്ങളിലെത്തിക്കണം; സ്റ്റാർട്ടപ്പ് സ്ഥാപകരോട് മോദി
മാനസിക പ്രശ്നങ്ങൾക്കുള്ള മരുന്ന് കഴിക്കാൻ ആവശ്യപ്പെട്ടു; ഗൃഹനാഥൻ ഭാര്യയെയും മകളെയും കുത്തിക്കൊലപ്പെടുത്തി
സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്കുകപ്പല്‍ ഒഡീഷ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍
നാല് കുട്ടികളെ പീഡിപ്പിച്ച സുവിശേഷ പ്രസംഗകന് നാല് വധശിക്ഷയും 40 ലക്ഷം പിഴയും
പിണങ്ങിപ്പോയ ഭാര്യയെ തിരിച്ചുകിട്ടാൻ ദുർമന്ത്രവാദം; ഒഡീഷയിൽ യുവാവിനെ കഴുത്തറുത്ത് കൊന്ന് തല പൂജാമുറിയിൽ കുഴിച്ചിട്ടു
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
മഹാബലിയുടെ ഭാര്യ വിന്ധ്യാവലിയെ അറിയുമോ? മക്കൾ 100
ഓണസദ്യയിലെ ഈ വിഭവങ്ങൾ ഫ്രിഡ്ജിൽ വെക്കരുതേ
മുട്ടത്തോട് ഇനി വെറുതെ കളയല്ലേ; ചെടികൾക്ക് ഇതിലും മികച്ച വളം വേറെയില്ല!
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം