Raja Raghuvanshi Murder: രാജ രഘുവംശിയുടെ കൊലപാതകം; കൃത്യം നടത്തിയത് രണ്ട് വടിവാളുകള്‍ ഉപയോഗിച്ച്
Raja Raghuvanshi Murder Updates: രഘുവംശിയുടെ ഭാര്യ സോനം, കാമുകന്‍ രാജ് കുശ്വാഹ, വിശാല്‍, ആനന്ദ്, ആകാശ് എന്നിവരാണ് അറസ്റ്റിലായത്. കുശ്വാഹയുടെ നിര്‍ദേശാനുസരണമാണ് വിശാല്‍, ആനന്ദ്, ആകാശ് എന്നിവര്‍ ചേര്‍ന്ന് കൃത്യം നടത്തിയത്.
ഇന്‍ഡോര്‍: വ്യവസായി രാജ രഘുവംശിയെ കൊലപ്പെടുത്താന്‍ പ്രതികള്‍ രണ്ട് വടിവാളുകള്‍ ഉപയോഗിച്ചതായി പോലീസ്. പ്രതികളെ കൃത്യം നടന്ന വെയ് സൗഡോങ് വെള്ളച്ചാട്ടത്തിനടുത്തുള്ള പാര്‍ക്കിങ്ങില്‍ എത്തിച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്.
രഘുവംശിയുടെ ഭാര്യ സോനം, കാമുകന്‍ രാജ് കുശ്വാഹ, വിശാല്‍, ആനന്ദ്, ആകാശ് എന്നിവരാണ് അറസ്റ്റിലായത്. കുശ്വാഹയുടെ നിര്‍ദേശാനുസരണമാണ് വിശാല്‍, ആനന്ദ്, ആകാശ് എന്നിവര്‍ ചേര്‍ന്ന് കൃത്യം നടത്തിയത്. കൊലപാതകം നടക്കുമ്പോള്‍ കുശ്വാഹ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നില്ല.
മൗലഖിയാത്തിലെ പാര്‍ക്കിങില്‍ ദമ്പതികള്‍ സ്‌കൂട്ടര്‍ സൂക്ഷിച്ചിരുന്നു. എന്നാല്‍ രഘുവംശി പെട്ടെന്ന് തന്നെ സ്‌കൂട്ടര്‍ എടുത്ത് പോയതിനാല്‍ ആ ശ്രമം വിജയിച്ചില്ല. തുടര്‍ന്ന് വെയ് സൗഡോങ് വെള്ളച്ചാട്ടത്തിന് സമീപമുള്ള പാര്‍ക്കിങില്‍ സ്‌കൂട്ടര്‍ വെച്ച് ഇരുവരും വ്യൂപോയിന്റ് കാണാനായി പോയി.




തുടര്‍ന്ന് രഘുവംശിയെ ആദ്യം അടിച്ച് വീഴ്ത്തുകയായിരുന്നു. ശേഷം വടിവാള്‍ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തി. ഗുരുതരമായി പരിക്കേറ്റ രഘുവംശിയെ മലയിടുക്കില്‍ ഉപേക്ഷിച്ച് സംഘം കടന്നുകളയുകയായിരുന്നു. ഇയാളെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച രണ്ടാമത്തെ വടിവാള്‍ കണ്ടെത്തുന്നതിനായി മലയിടുക്കിന് താഴെയുള്ള വനത്തില്‍ തിരച്ചില്‍ നടത്തുകയാണ്.
മെയ് 11 നായിരുന്നു രാജ രഘുവംശിയുടെയും സോനത്തിന്റെയും വിവാഹം. ഹണിമൂണ്‍ ആഘോഷിക്കുന്നതിനായി ഭാര്യയോടൊപ്പം മേഘാലയയിലേക്ക് എത്തിയ രഘുവംശിയുടെ മൃതദേഹം ജൂണ്‍ രണ്ടിനാണ് മലയിടുക്കില്‍ നിന്ന് കണ്ടെത്തുന്നത്. സംഭവം നടന്ന ദിവസം മുതല്‍ സോനത്തെ കാണാനില്ലായിരുന്നു.