Wedding fight for chicken fry : കല്യാണവീട്ടിൽ ചിക്കൻ ഫ്രൈ ലഹള… അളവു കുറഞ്ഞതിന്റെ പേരിൽ അടിയും ബഹളവും

Fight at a Wedding function in Uttar Pradesh : ചിക്കൻ ഫ്രൈയുടെ അളവ് കുറഞ്ഞെന്ന് വരന്റെ ഭാഗത്തുള്ളവർ ആരോപിച്ചതിനെത്തുടർന്ന്, വധുവിന്റെ കൂട്ടർ കൂടുതൽ വിളമ്പാൻ തയ്യാറായി. എന്നാൽ, വിളമ്പുന്നതിൽ മാന്യത പാലിച്ചില്ലെന്ന് വരന്റെ കൂട്ടർ വീണ്ടും ആരോപിച്ചതോടെ തർക്കം അടിപിടിയായി മാറുകയായിരുന്നു.

Wedding fight for chicken fry : കല്യാണവീട്ടിൽ ചിക്കൻ ഫ്രൈ ലഹള... അളവു കുറഞ്ഞതിന്റെ പേരിൽ അടിയും ബഹളവും

Wedding Fight For Chicken Fry

Published: 

05 Nov 2025 17:53 PM

ഉത്തർപ്രദേശ്: വിരുന്നിലെ വിഭവങ്ങളുടെ പേരിൽ കല്യാണപ്പന്തലിൽ തർക്കങ്ങളും അടിപിടിയും പലപ്പോഴും ഉണ്ടാകാറുണ്ട്. ഇത്തവണ ഇത്തരം ഒരു സംഭവം നടന്നിരിക്കുന്നത് ഉത്തർപ്രദേശിലെ ബിജ്‌നോർ ജില്ലയിലാണ്. ചിക്കൻ ഫ്രൈയുടെ പേരിലായിരുന്നു ഇവിടെ കൂട്ടത്തല്ല് നടന്നത്. വരന്റെ വീട്ടുകാർക്ക് വിളമ്പിയ ചിക്കൻ ഫ്രൈയുടെ അളവ് കുറഞ്ഞുപോയി എന്ന പരാതിയാണ് വലിയ സംഘർഷത്തിൽ കലാശിച്ചത്.

ബിജ്‌നോറിലെ നാഗിന പോലീസ് സ്റ്റേഷൻ പരിധിയിലുള്ള മജേദയിലെ ഒരു സ്വകാര്യ വിരുന്ന് ഹാളിലായിരുന്നു സംഭവം. ചിക്കൻ ഫ്രൈ വിളമ്പുന്ന കൗണ്ടറിൽ കാത്തുനിന്ന അതിഥികൾക്കിടയിലാണ് തർക്കം തുടങ്ങിയത്. ചിക്കൻ ഫ്രൈയുടെ അളവ് കുറഞ്ഞെന്ന് വരന്റെ ഭാഗത്തുള്ളവർ ആരോപിച്ചതിനെത്തുടർന്ന്, വധുവിന്റെ കൂട്ടർ കൂടുതൽ വിളമ്പാൻ തയ്യാറായി. എന്നാൽ, വിളമ്പുന്നതിൽ മാന്യത പാലിച്ചില്ലെന്ന് വരന്റെ കൂട്ടർ വീണ്ടും ആരോപിച്ചതോടെ തർക്കം അടിപിടിയായി മാറുകയായിരുന്നു.

 

ഈ അപ്രതീക്ഷിത സംഘർഷത്തിനിടയിൽ വിവാഹത്തിനെത്തിയ സ്ത്രീകളും കുട്ടികളും പെട്ടുപോയതായി ദൃക്‌സാക്ഷികൾ പറയുന്നു. സംഘർഷം വർധിച്ചതോടെ ആരോ വിവരം പോലീസിനെ അറിയിച്ചു. നാഗിന പോലീസ് ഉടൻ സ്ഥലത്തെത്തി സ്ഥിതിഗതികൾ ശാന്തമാക്കി.

വിവാഹത്തിൽ പങ്കെടുത്ത അതിഥികൾക്കിടയിലുണ്ടായ തർക്കത്തെക്കുറിച്ച് വിവരം ലഭിച്ചിരുന്നതായി പോലീസ് സ്ഥിരീകരിച്ചു. വിവാഹം സമാധാനപരമായി നടക്കുന്നുവെന്ന് ഉറപ്പാക്കിയ ശേഷമാണ് ഞങ്ങൾ മടങ്ങിയത്, എന്ന് പോലീസ് അറിയിച്ചു.

ഭക്ഷണത്തിന് ശേഷം ഏലയ്ക്ക ചവയ്ച്ച് കഴിക്കൂ! ​ഗുണങ്ങൾ
ചപ്പാത്തിയുടെ കൂടെ ഈ വെറൈറ്റി കറി പരീക്ഷിക്കൂ‌
വീട്ടിലിരുന്നു ഷു​ഗർ ടെസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക
ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ദേശിയ പാത ഡിസൈൻ ആൻ്റി കേരള
വ്യാജ സർട്ടിഫിക്കറ്റ് കേന്ദ്രം റെയിഡ് ചെയ്തപ്പോൾ
ഗൊറില്ലയും മനുഷ്യരും തമ്മിലുള്ള ആ ബോണ്ട്
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം