Aadhaar-based age verification: ഓൺലൈനിലെ അശ്ലീല കാഴ്ച്ചകൾ കുട്ടികൾക്ക് വേണ്ട; ആധാർ അടിസ്ഥാനമാക്കി പ്രായ പരിശോധന ഉറപ്പാക്കണം; സുപ്രീം കോടതി
Aadhaar-based age verification:ഇവിടെ പ്രശ്നം പ്രായപൂർത്തിയാണോ എന്നു സംബന്ധിച്ച മുന്നറിയിപ്പ് ഉണ്ടായിരിന്നിട്ടും നമുക്കത് കാണേണ്ടി വരുന്നതാണ്. അതായത് നിങ്ങൾ അത് കാണണ്ട എന്ന് തീരുമാനിക്കുമ്പോഴേക്കും....

Aadhar New Update
ന്യൂഡൽഹി: പ്രായപൂർത്തിയാകാത്തവരെ ഓൺലൈനിലെ അശ്ലീലവും അനുചിതവുമായ ഉള്ളടക്കങ്ങൾ കാണുന്നതിൽ നിന്ന് സംരക്ഷിക്കുന്നതിനായി നടപടി സ്വീകരിച്ച് സുപ്രീംകോടതി. ഇതിനായി ആധാർ അടിസ്ഥാനമാക്കിയുള്ള പ്രായപരിശോധന സംവിധാനം ഏർപ്പെടുത്തണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു.ആരെയെങ്കിലും അപമാനിക്കുന്ന തരത്തിലുള്ള ഓൺലൈൻ ഉള്ളടക്കം കൈകാര്യം ചെയ്യുന്നതിന് ഒരു നിയന്ത്രണ സ്ഥാപനത്തിന്റെയും കർശനമായ നിയമങ്ങളുടെയും ആവശ്യകതയെ കുറിച്ചാണ് സുപ്രീംകോടതി നിർദേശിച്ചത്. ബെഞ്ചിന് വ്യാഴാഴ്ച ചീഫ് ജസ്റ്റിസ് (സിജെഐ) സൂര്യകാന്തും ജസ്റ്റിസ് ജോയ്മല്യ ബാഗ്ചിയും നേതൃത്വം നൽകി.
ഫോൺ ഓൺ ചെയ്യുമ്പോഴേക്കും നമുക്ക് ആവശ്യമില്ലാത്ത കാര്യങ്ങൾ നമുക്ക് മേൽ നിർബന്ധിക്കപ്പെടകയാണെങ്കിൽ പിന്നെ എന്ത് കാര്യം എന്നാണ് ജസ്റ്റിസ് അഭിപ്രായപ്പെട്ടത്. സാധാരണയായി ഇതിന് മുന്നറിയിപ്പുകൾ ഉണ്ടാകാറുണ്ടെങ്കിലും പ്രായപൂർത്തിയാകാത്തവർ അബദ്ധവശാൽ ഇത്തരം കാര്യങ്ങൾ കാണുന്നതിന് തടയുന്നതിനുള്ള മുൻകരുതൽ നടപടിയായി പ്രായ പരിശോധന ചേർക്കണം എന്നാണ് സിജെഐ കാന്ത് കൂട്ടിച്ചേർത്തത്.
ഇവിടെ പ്രശ്നം പ്രായപൂർത്തിയാണോ എന്നു സംബന്ധിച്ച മുന്നറിയിപ്പ് ഉണ്ടായിരിന്നിട്ടും നമുക്കത് കാണേണ്ടി വരുന്നതാണ്. അതായത് നിങ്ങൾ അത് കാണണ്ട എന്ന് തീരുമാനിക്കുമ്പോഴേക്കും ഷോ ആരംഭിച്ചിട്ടുണ്ടാകും. മുന്നറിയിപ്പ് കുറച്ചു സമയത്തേക്ക് മാത്രം. ഇനി മുതൽ ആധാർ അടിസ്ഥാനമാക്കി പ്രായം പരിശോധിച്ചതിനുശേഷം മാത്രം ഇത്തരം പ്രോഗ്രാം ആരംഭിക്കാൻ പാടുള്ളൂ. ഇത് അഭിപ്രായസ്വാതന്ത്ര്യത്തിനും ആവിഷ്കാര സ്വാതന്ത്ര്യം തടസ്സമാകുന്നുണ്ടെങ്കിൽ അത് പിന്നീട് പരിഗണിക്കാം. ഉത്തരവാദിത്വമുള്ള ഒരു സമൂഹ നമ്മൾ കെട്ടിപ്പടുക്കേണ്ടതുണ്ട് അത് സംഭവിച്ചു കഴിഞ്ഞാൽ മിക്ക പ്രശ്നങ്ങളും പരിഹരിക്കപ്പെടുക്കും എന്നും ജസ്റ്റിസ് പറഞ്ഞു.
ഓൺലൈൻ പെരുമാറ്റത്തിന്റെ പേരിൽ പ്രശ്‌നങ്ങളിൽ കുരുങ്ങിയ ഹാസ്യനടന്മാരുമായും പോഡ്‌കാസ്റ്റർമാരുമായും ബന്ധപ്പെട്ട ഒരു കൂട്ടം ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. ഓൺലൈൻ ഉള്ളടക്കങ്ങൾ വിലയിരുത്തുന്നതിനു വേണ്ടി ബാഹ്യ സ്വാധീനങ്ങളിൽ നിന്ന് മുക്തമായ ഒരു നിയന്ത്രണ സ്ഥാപനത്തിന്റെ ആവശ്യകത ചീഫ് ജസ്റ്റിസ് കാന്ത് ചൂണ്ടിക്കാട്ടി. മൗലികാവകാശങ്ങൾ സന്തുലിതമായിരിക്കണം. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളവരെ അപമാനിക്കുന്ന ഓൺലൈൻ ഉള്ളടക്കങ്ങൾ കൈകാര്യം ചെയ്യാൻ കർശനമായ നിയമങ്ങൾ ആവശ്യമാണെന്നും കോടതി വ്യക്തമാക്കി.
എസ്‌സി/എസ്ടി നിയമത്തിന്റെ അതേ രീതിയിൽ തന്നെയുള്ള വളരെ കർശനമായ ഒരു നിയമമാണ് വേണ്ടത്. അവരെ അപമാനിച്ചാൽ ശിക്ഷയുണ്ട്. അതേ രീതിയിൽ ഭിന്നശേഷിയുള്ളവരെ അപമാനിക്കുന്നവർക്കെതിരേയും നടപടി വേണം. ഒരാളുടെ അന്തസ്സിനെ ഹനിക്കാൻ നർമ്മത്തിന് കഴിയില്ലെന്ന് മേത്ത വ്യക്തമാക്കി.സമയ്‍ റെയ്‌നയുടെ ഇന്ത്യാസ് ഗോട്ട് ലാറ്റന്റിന്റെ ഒരു എപ്പിസോഡിനിടെ നടത്തിയ പരാമർശങ്ങളുമായി ബന്ധപ്പെട്ട് യൂട്യൂബർ-പോഡ്‌കാസ്റ്റർ രൺവീർ അല്ലാബാഡിയ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.
ഭിന്നശേഷിക്കാരുടെ ജീവിക്കാനുള്ള അവകാശത്തെയും അന്തസ്സിനെയും ലംഘിക്കുന്ന ഓൺലൈൻ ഉള്ളടക്കത്തെ നിയന്ത്രിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ഭരണഘടനയിലെ ആർട്ടിക്കിൾ 19(2) പ്രകാരമുള്ള സംസാരസ്വാതന്ത്ര്യത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തിൽ ന്യായമായ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിനുള്ള നിയന്ത്രണം നടപടികൾ സുപ്രീംകോടതി ഇതിനുമുമ്പും ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ ഒരു കൂടിയാലോചന നടത്തണമെന്നും നിർദ്ദേശത്തിൽ വയ്ക്കണമെന്നും കോടതി ആവശ്യപ്പെട്ടു.