AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bengaluru Corporate Job: കോര്‍പ്പറേറ്റ് ജോലിയോട് ബൈ പറഞ്ഞു; ബെംഗളൂരുവില്‍ ഓട്ടോ ഓടിച്ച് യുവാവ്

Bengaluru Auto Driver Story: കോര്‍പ്പറേറ്റ് കരിയര്‍ ഉപേക്ഷിച്ച് ഓട്ടോറിക്ഷ ഓടിക്കുന്ന രാകേഷ് എന്ന യുവാവാണ് വീഡിയോ പങ്കിട്ടത്. ഓട്ടോ ഡ്രൈവര്‍, ഇനിയൊരിക്കലും ഒരു കോര്‍പ്പറേറ്റ് അടിമയല്ലെന്ന് കുറിച്ചുകൊണ്ടുള്ളതാണ് രാകേഷിന്റെ വീഡിയോ.

Bengaluru Corporate Job: കോര്‍പ്പറേറ്റ് ജോലിയോട് ബൈ പറഞ്ഞു; ബെംഗളൂരുവില്‍ ഓട്ടോ ഓടിച്ച് യുവാവ്
രാകേഷ്Image Credit source: rak.shot Instagram Account
shiji-mk
Shiji M K | Updated On: 30 Nov 2025 07:13 AM

ബെംഗളൂരു: ജോലി സമ്മര്‍ദം കാരണം ജീവിതം പാതിവഴിയില്‍ ഉപേക്ഷിക്കുന്ന നിരവധിയാളുകള്‍ നമുക്കിടയിലുണ്ട്. എന്നാല്‍ കൈവിട്ട് പോകുമെന്ന് കരുതിയ ജീവിതം തിരികെ പിടിച്ച് മാതൃകയാകുകയാണ് ബെംഗളൂരു സ്വദേശിയായ ഒരു യുവാവ്. അദ്ദേഹം തന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ വിശദീകരിച്ച് സമൂഹമാധ്യമങ്ങളില്‍ ഒരു പോസ്റ്റ് പങ്കിട്ടു, ഇത് വലിയ ചര്‍ച്ചകള്‍ക്കാണ് തുടക്കംകുറിച്ചിരിക്കുന്നത്.

കോര്‍പ്പറേറ്റ് കരിയര്‍ ഉപേക്ഷിച്ച് ഓട്ടോറിക്ഷ ഓടിക്കുന്ന രാകേഷ് എന്ന യുവാവാണ് വീഡിയോ പങ്കിട്ടത്. ഓട്ടോ ഡ്രൈവര്‍, ഇനിയൊരിക്കലും ഒരു കോര്‍പ്പറേറ്റ് അടിമയല്ലെന്ന് കുറിച്ചുകൊണ്ടുള്ളതാണ് രാകേഷിന്റെ വീഡിയോ.

ഈ ഓട്ടോ ഓടിക്കുന്നത് ഞാനാണ്, എന്ന് പറഞ്ഞുകൊണ്ട് അയാള്‍ വീഡിയോ ആരംഭിച്ചു. ജീവിതം അവസാനിക്കാന്‍ പോകുന്നുവെന്ന് കരുതുന്ന, ഏറ്റവും പ്രയാസകരമായ ഘട്ടത്തില്‍ എന്തുചെയ്യണമെന്ന് അറിയാതെ പകച്ചുനില്‍ക്കുന്ന ആളുകള്‍ക്കുള്ളതാണ് ഈ വീഡിയോ. ഒരിക്കലും ശരിയാകില്ലെന്ന് കരുതി ഞാനും ജീവിതം ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരുന്നു, അദ്ദേഹം തുടര്‍ന്ന് പറഞ്ഞു.

രാകേഷിന്റെ വീഡിയോ

 

View this post on Instagram

 

A post shared by Rakesh Auto Driver (@rak.shot)

എന്നാല്‍ ഇപ്പോഴിതാ ഞാനൊരു ഓട്ടോ ഓിക്കുന്നു, ജീവിതം അവസാനിപ്പിക്കാനോ പരാജയപ്പെടാനോ പോകുന്നില്ല, എന്റെ വഴിയില്‍ വരുന്നതെല്ലാം നേരിടും. പ്രശ്‌നങ്ങളില്‍ നിന്ന് ഓടി ഒളിക്കുന്നത് നിര്‍ത്തി, ധൈര്യത്തോടെ ജീവിക്കാന്‍ ഞാന്‍ എല്ലാവരോടും ആവശ്യപ്പെടുന്നു. നമ്മള്‍ ഇങ്ങനെ മുന്നോട്ട് പോയാല്‍, കാര്യങ്ങള്‍ സ്വയം ശരിയാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങള്‍ ഒന്നും ചെയ്യേണ്ടതില്ല, ജീവിക്കുക, ചെയ്യുന്ന ജോലിയില്‍ ശ്രദ്ധിക്കുക.

Also Read: Bengaluru Traffic: അക്കാര്യം നടന്നാല്‍ ബെംഗളൂരുവിലെ ട്രാഫിക് കുറയും; അണിയറയില്‍ കിടിലന്‍ പദ്ധതി ഒരുങ്ങുന്നു

പണം വളരെ അനിവാര്യമായ കാര്യമാണ്, എന്നാല്‍ പണം മാത്രമല്ല ജീവിതത്തില്‍ വേണ്ടത്. പണത്തേക്കാള്‍ പ്രാധാന്യം അര്‍ഹിക്കുന്ന മറ്റ് പല കാര്യങ്ങളും നമ്മുടെ ജീവിതത്തിലുണ്ട്. ജീവിത്തില്‍ എന്ത് വന്നാലും അതെല്ലാം ധൈര്യത്തോടെ നേരിടണം, ഒന്നില്‍ നിന്നും ഓടിയൊളിക്കാന്‍ ശ്രമിക്കരുത്, എന്ന് പറഞ്ഞുകൊണ്ട് രാകേഷ് തന്റെ വീഡിയോ അവസാനിപ്പിച്ചു.