Prakash Raj: മുസ്ലിം ഭൂരിപക്ഷമുള്ള ഇന്തോനേഷ്യയില്‍ കലാപമില്ലാത്തതിന് കാരണം അവിടെ ആര്‍എസ്എസ് ഇല്ലാത്തത്: പ്രകാശ് രാജ്‌

Prakash Raj Interview: ഇന്ത്യയില്‍ ഹിന്ദു ദേശീയ ഗ്രൂപ്പുകളുടെ രാഷ്ട്രീയ വിഭജനം അക്രമത്തിന് പ്രേരിപ്പിക്കുന്നതാണ്. ഇത്തരം ഗ്രൂപ്പുകളാണ് രാജ്യത്ത് അശാന്തിയുടെയും കാലപങ്ങളുടെയും പ്രധാന കാരണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Prakash Raj: മുസ്ലിം ഭൂരിപക്ഷമുള്ള ഇന്തോനേഷ്യയില്‍ കലാപമില്ലാത്തതിന് കാരണം അവിടെ ആര്‍എസ്എസ് ഇല്ലാത്തത്: പ്രകാശ് രാജ്‌

Prakash Raj (Image Credits- Facebook Image)

Updated On: 

28 Aug 2024 05:45 AM

ഹൈദരാബാദ്: ഇന്തോനേഷ്യയിലെ മതപരമായ ഐക്യത്തെ ചൂണ്ടിക്കാട്ടിയുള്ള നടന്‍ പ്രകാശ് രാജിന്റെ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാകുന്നു. മതപരമായ വൈവിധ്യങ്ങള്‍ ഉണ്ടായിട്ടും എന്തുകൊണ്ടാണ് ഇന്തോനേഷ്യയില്‍ കലാപങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതെന്നാണ് അദ്ദേഹം നേരത്തെ ചോദിച്ചിരുന്നത്. ബിജെപിയെയും ആര്‍എസ്എസിനെയും സോഷ്യല്‍ മീഡിയയിലെ തീവ്ര വലതുപക്ഷം പ്രൊഫൈലുകളെയും ചൂണ്ടിക്കാട്ടിയായിരുന്നു പ്രകാശ് രാജിന്റെ പ്രസ്താവന.

ഇന്ത്യയില്‍ ഹിന്ദു ദേശീയ ഗ്രൂപ്പുകളുടെ രാഷ്ട്രീയ വിഭജനം അക്രമത്തിന് പ്രേരിപ്പിക്കുന്നതാണ്. ഇത്തരം ഗ്രൂപ്പുകളാണ് രാജ്യത്ത് അശാന്തിയുടെയും കാലപങ്ങളുടെയും പ്രധാന കാരണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

’90 ശതമാനം മുസ്ലിങ്ങളും രണ്ട് ശതമാനം ഹിന്ദുക്കളുമുള്ള രാജ്യമാണ് ഇന്തോനേഷ്യ. നമ്മുടെ രാജ്യത്ത് ഉള്ളതിനെ അപേക്ഷിച്ച് ഇന്തോനേഷ്യയില്‍ മതപരമായ ഒരുപാട് വ്യത്യാസങ്ങളുണ്ടായിട്ടും അവിടെ 11,000 ഹിന്ദു ക്ഷേത്രങ്ങളുണ്ട്. എന്നാല്‍ അവിടെ ആര്‍എസ്എസ് ഇല്ലാത്തതിനാല്‍ രാജ്യത്ത് കലാപവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല,’ എന്നാണ് പ്രകാശ് രാജ് 2023ല്‍ ദി വയറിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നത്.

Also Read: Chhatrapati Shivaji Maharaj: ഛത്രപതി ശിവജിയുടെ 35 അടി ഉയരമുള്ള പ്രതിമ തകർന്നു വീണു; പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തത് കഴിഞ്ഞ വർഷം

അവിടെ കലാപമില്ലാത്തത് മതസഹിഷ്ണുതയും സഹവര്‍ത്തിത്വവും പ്രകടമാക്കുന്നു. ബിജെപിയും ആര്‍എസ്എസും ചേര്‍ന്ന് യുവാക്കളെ ജനാധിപത്യത്തിന്റെ പാതയില്‍ നിന്ന് വഴിതിരിച്ചുവിടുകയാണെന്നും അന്നത്തെ അഭിമുഖത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ആ വാക്കുകളാണ് ഇപ്പോള്‍ വീണ്ടും ശ്രദ്ധ നേടുന്നത്.

സനാതന ധര്‍മവും ഹിന്ദുത്വവും ഉയര്‍ത്തിപ്പിടിക്കാന്‍ അക്രമാസക്തമായി സംസാരിക്കുന്നവര്‍ ഹിന്ദുക്കളല്ല എന്ന് നേരത്തെ അദ്ദേഹം പറഞ്ഞത് വലിയ ശ്രദ്ധ നേടിയിരുന്നു. ആര്‍എസ്എസ് രാഷ്ട്രീയത്തെ വിമര്‍ശിക്കുന്ന വ്യക്തി എന്ന നിലയ്ക്ക് ഏറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടതായി വരാറുമുണ്ട് അദ്ദേഹത്തിന്. ദേശവിരുദ്ധമായ പരാമര്‍ശങ്ങള്‍ ഉന്നയിക്കുന്നുവെന്നാരോപിച്ച് നിരവധി തവണ ആര്‍എസ്എസ് പ്രകാശ് രാജിനെതിരെ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.

2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകാശ് രാജ് ബിജെപിയില്‍ ചേരുമെന്ന തരത്തില്‍ ചില ഹിന്ദുത്വ പ്രൊഫൈലുകള്‍ പ്രചരണം നടത്തിയിരുന്നു. ഇതിനെതിരെയും ശക്തമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച പോസ്റ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തന്നെ വാങ്ങാന്‍ മാത്രം സമ്പന്നരല്ല ബിജെപി എന്നായിരുന്നു പ്രകാശ് രാജിന്റെ മറുപടി.

ബിജെപി ഹാന്‍ഡിലില്‍ നിന്നുള്ള പോസ്റ്റ് വൈറലായതോടെ പ്രകാശ് രാജ് ബിജെപിയിലേക്ക് പോകുന്നുവെന്നതിന്റെ സാധ്യതയെ കുറിച്ച് പല ഊഹാപോഹങ്ങളും പരന്നിരുന്നു. മാത്രമല്ല, ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ സ്ഥാനാര്‍ഥിയാകാന്‍ ആവശ്യപ്പെട്ടുകൊണ്ട് മൂന്ന് രാഷ്ട്രീയപാര്‍ട്ടികള്‍ തന്നെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. പ്രധാനമന്ത്രി മോദിയുടെ വിമര്‍ശകനായതുകൊണ്ടാണ് എല്ലാവര്‍ക്കും തന്നോട് താത്പര്യമെന്നും എന്നാല്‍ ആ കെണിയില്‍ വീഴാന്‍ ആഗ്രഹിക്കുന്നില്ല എന്നും പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു.

‘തിരഞ്ഞെടുപ്പ് വരുന്നു, മൂന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ എന്റെ പിന്നാലെയുണ്ട്. ഞാന്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് വെച്ചിരിക്കുകയാണ്. കാരണം എനിക്ക് കെണിയില്‍ വീഴാന്‍ താത്പര്യമില്ല. അവര്‍ ജനങ്ങള്‍ക്ക് വേണ്ടിയോ എന്റെ ആശയങ്ങള്‍ക്ക് വേണ്ടിയോ അല്ല വരുന്നത്, ഞാന്‍ ഒരു മോദി വിമര്‍ശകനായതിനാലാണ് എന്റെ സ്ഥാനാര്‍ഥിത്വം വേണ്ടത്, ഞാന്‍ ഒരു നല്ല സ്ഥാനാര്‍ഥിയാണ് എന്നാണ് അവര്‍ പറയുന്നത്,’ കോഴിക്കോട് നടന്ന ഒരു പരിപാടിയില്‍ നടന്‍ പറഞ്ഞു.

2019ല്‍ ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി അദ്ദേഹം മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു.

അതേസമയം, ബിജെപി സര്‍ക്കാര്‍ കോടികള്‍ ചിലവഴിച്ച് നിര്‍മിച്ച പദ്ധതികളിലെ അപാകതകളെ പരിഹസിച്ചും പ്രകാശ് രാജ് രംഗത്തെത്തിയിരുന്നു. 2014ന് ശേഷം നിര്‍മിച്ച പാലങ്ങളുടെയും കെട്ടിടങ്ങളുടെയും അടുത്തേക്ക് പോകരുതെന്നാണ് അദ്ദേഹം എക്‌സില്‍ പങ്കുവെച്ച കുറിപ്പിലൂടെ പറഞ്ഞിരുന്നത്.

‘മണ്‍സൂണ്‍ മുന്നറിയിപ്പ്, നനയുന്നത് അതിമനോഹരമായ കാര്യമാണ്, എന്നാല്‍ 2014ന് ശേഷം നിര്‍മ്മിച്ചതോ ഉദ്ഘാടനം ചെയ്തതോ ആയ കെട്ടിടങ്ങള്‍, പാലങ്ങള്‍, എയര്‍പോര്‍ട്ടുകള്‍, ദേശീയപാതകള്‍, ആശുപത്രികള്‍ എന്നിവയുടെ അടുത്തേക്ക് പോവുകയോ ട്രെയിനില്‍ കയറുകയോ ചെയ്യരുത്, ശ്രദ്ധ പുലര്‍ത്താം,’ എന്നാണ് അദ്ദേഹം എക്‌സിലൂടെ പറഞ്ഞത്.

Also Read: Viral Video: പൊതുസ്ഥലത്ത് മദ്യപാനം, ഒടുവിൽ ചൂലെടുക്കേണ്ടി വന്നു…; മദ്യപാനികളെ അടിച്ചോടിച്ച് സ്ത്രീകൾ, വീഡിയോ

ബിഹാറില്‍ ഈ വര്‍ഷം മാത്രം തകര്‍ന്നുവീണത് ഇരുപതോളം പാലങ്ങളാണെന്നാണ് റിപ്പോര്‍ട്ട്. തൊട്ടടുത്ത ദിവസങ്ങളില്‍ പത്ത് പാലങ്ങളാണ് സംസ്ഥാനത്ത് തകര്‍ന്നത്. ഇവയില്‍ മിക്കതും ഗ്രാമീണ മേഖലകളിലെ ചെറിയ പാലങ്ങളാണ്. മാത്രമല്ല, ഇതില്‍ കാലപ്പഴക്കമുള്ളവ വളരെ കുറച്ച് മാത്രമാണ് ഉള്ളത്. കൂടുതലും 25 വര്‍ഷത്തിനുള്ളില്‍ നിര്‍മിച്ചവയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഡല്‍ഹി എയര്‍പോര്‍ട്ടിലെ മേല്‍ക്കൂര തകര്‍ന്നുവീണ് ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവവും ദേശീയ ശ്രദ്ധ നേടിയിരുന്നു. കൂടാതെ മധ്യപ്രദേശിലും ഗുജറാത്തിലും വിമാനത്താവളങ്ങളിലെ മേല്‍ക്കൂര തകര്‍ന്നുവീണ സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

അയോധ്യയിലെ രാമക്ഷേത്രത്തിലെ ചോര്‍ച്ചയും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. കൂടാതെ ക്ഷേത്രത്തിലേക്ക് കോടികള്‍ ചിലവഴിച്ച് നിര്‍മിച്ച റോഡില്‍ വലിയ കുഴികള്‍ രൂപപ്പെട്ടതും ബിജെപിയെ പ്രതികൂട്ടില്‍ നിര്‍ത്തിയിരുന്നു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും