Gautam Adani: ‘വെല്ലുവിളികൾ ഇതാദ്യമായല്ല, ഓരോ ആക്രമണവും അദാനി ഗ്രൂപ്പിനെ കൂടുതൽ ശക്തിപ്പെടുത്തുന്നു’; ഗൗതം അദാനി

Gautam Adani Response on Bribery Allegations : ഈ വിഷയത്തിൽ ഇതാദ്യമായാണ് ഗൗതം അദാനി പരസ്യ പ്രതികരണം നടത്തുന്നത്. ജയ്‌പൂരിൽ നടന്ന ജെംസ് ആൻഡ് ജ്വല്ലറി അവാർഡ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Gautam Adani: വെല്ലുവിളികൾ ഇതാദ്യമായല്ല, ഓരോ ആക്രമണവും അദാനി ഗ്രൂപ്പിനെ കൂടുതൽ ശക്തിപ്പെടുത്തുന്നു; ഗൗതം അദാനി

ഗൗതം അദാനി (Image Credits: PTI)

Updated On: 

30 Nov 2024 | 11:49 PM

ഡൽഹി: സൗരോര്‍ജ കരാറിനായി കൈക്കൂലി നൽകിയെന്ന ആരോപണത്തിൽ അമേരിക്ക അദാനി ഗ്രൂപ്പിനെതിരെ അഴിമതിക്കുറ്റം ചുമത്തിയതിൽ പ്രതികരണവുമായി ചെയർമാൻ ഗൗതം അദാനി. ഇത് ആദ്യമായിട്ടല്ല ഇത്തരം വെല്ലുവിളികൾ നേരിടേണ്ടി വരുന്നതെന്നും, നിയമം പാലിച്ച് തന്നെ മുന്നോട്ട് പോകുമെന്നും അദ്ദേഹം പ്രതികരിച്ചു. ഈ വിഷയത്തിൽ ഇതാദ്യമായാണ് ഗൗതം അദാനി പരസ്യ പ്രതികരണം നടത്തുന്നത്. ജയ്‌പൂരിൽ വെച്ച് നടന്ന ജെംസ് ആൻഡ് ജ്വല്ലറി അവാർഡ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്തരത്തിലുള്ള ഓരോ ആക്രമണവും അദാനി ഗ്രൂപ്പിനെ കൂടുതൽ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും ഗൗതം അദാനി പറഞ്ഞു. പ്രചരിക്കുന്നതൊന്നുമല്ല വസ്തുത. പുറത്തുവരുന്ന റിപ്പോർട്ടുകളെല്ലാം നിക്ഷിപ്ത താത്പര്യത്തോടെയുള്ളവയാണ്. അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട ആരും ഇതുവരെ ഒരുതരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനമോ, ഗൂഡാലോചനയോ നടത്തിയിട്ടില്ല. എന്നാൽ പോലും ഇന്നത്തെ കാലത്ത് വസ്തുതകളേക്കാൾ വേഗത്തിൽ ഏറ്റവും കൂടുതലും പ്രചരിക്കുന്നത് തെറ്റായ കാര്യങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, അദാനി ഗ്രീൻ എനർജിക്കെതിരെ ഉയർന്ന പ്രധാന ആരോപണം സൗരോര്‍ജ കരാറുകള്‍ ഉറപ്പാക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നൽകി എന്നതാണ്. ഇതിന്റെ പേരിൽ നിക്ഷേപകരെ കബളിപ്പിച്ചെന്നും ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നൽകിയെന്നുമാണ് യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷൻ സമർപ്പിച്ച കുറ്റാരോപണത്തിൽ പറയുന്നത്.

ഗൗതം അദാനി, അദ്ദേഹത്തിന്‍റെ അനന്തരവനായ സാഗര്‍ അദാനി, അദാനി ഗ്രീൻ എനര്‍ജിയുടെ എക്സിക്യൂട്ടീവുകള്‍, അസുര്‍ പവര്‍ ഗ്ലോബൽ ലിമിറ്റഡിന്‍റെ എക്സിക്യൂട്ടീവായ സിറിൽ കബനീസ് എന്നിവര്‍ക്കെതിരെയാണ് തട്ടിപ്പിനും ഗൂഢാലോചനയ്ക്കും വഞ്ചനയ്ക്കും കുറ്റം ചുമത്തിയിട്ടുള്ളത്.

ALSO READ: ഗൗതം അദാനിക്കെതിരെ അമേരിക്കയിലും അഴിമതിക്കുറ്റം; എന്താണ് പുതിയ കേസ്?

എന്താണ് അദാനിക്കെതിരായ കേസ്?

രാജ്യത്തിലെ തന്നെ ഏറ്റവും വലിയ സോളാര്‍ പവര്‍ പ്ലാന്റ് വികസിപ്പിക്കുന്നതിനും, ഇരുപത് വർഷം കൊണ്ട് ഏകദേശം പതിനാറായിരം കോടി രൂപ ലാഭം പ്രതീക്ഷിക്കുന്ന കരാറുകള്‍ നേടുന്നതിനും വേണ്ടി അദാനി ഗ്രൂപ് കൈക്കൂലി നൽകി എന്നതാണ് അവർക്കെതിരെ ഉയർന്ന ആരോപണം. അദാനിയുടെ ​ഗ്രീൻ എനർജിക്കും മറ്റൊരു കമ്പനിക്കും കൂടി 12 ഗിഗാവാട്ട് സൗരോർജ പദ്ധതിയുടെ കരാർ ലഭിക്കുന്നതിന് സർക്കാർ ഉ​ദ്യോ​ഗസ്ഥർക്ക് 25 കോടി ഡോളർ അദാനി ഗ്രൂപ് കൈക്കൂലി നൽകിയെന്നാണ് യുഎസ് പ്രോസിക്യൂട്ടർമാരുടെ വാദം. ഇതിനു പുറമെ അമേരിക്കയിൽ നിന്നുള്ള നിക്ഷേപകരിൽ നിന്ന് കോൺട്രാക്ടിന് ആവശ്യമായുള്ള പണം ശേഖരിക്കാൻ വേണ്ടി കമ്പനി ഈ വിവരങ്ങൾ മറച്ചുവെച്ചു എന്നും കുറ്റപത്രത്തിൽ പറയുന്നു.

കൈക്കൂലി ആരോപണങ്ങൾ ഇന്ത്യയിലാണ് നടന്നതെങ്കിലും, അമേരിക്കൻ നിക്ഷേപകരോ വിപണികളോ അതിൽ ഉൾപ്പെട്ടാൽ അവർക്കെതിരെ അഴിമതി കേസുകൾ എടുക്കാൻ അമേരിക്കൻ നിയമം അനുവദിക്കുന്നു. കരാർ സംബന്ധിച്ചുള്ള ഇടപാടുകൾ ന്യൂയോർക്കിലെ ഈസ്റ്റേൺ ഡിസ്ട്രിക്റ്റ് പരിധിയിലാണ് നടന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് യുഎസ് കേസ് എടുത്തത്. വ്യാജ രേഖകൾ തയ്യാറാക്കിയാണ് അമേരിക്കയിൽ ബോണ്ട് ഇറക്കി മൂലധന സമാഹരണം നടത്തിയതെന്നും കുറ്റപത്രത്തിൽ പറയുന്നു. കുറ്റാരോപിതരിൽ ഒരാൾ ഒഴികെ ബാക്കിയുള്ളവർ എല്ലാം ഇന്ത്യയിലാണുള്ളത്.

Related Stories
supreme court on menstrual health: ആർത്തവകാല ആരോഗ്യം മൗലികാവകാശം; സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ സാനിറ്ററി പാടുകൾ നൽകണമെന്ന് സുപ്രീംകോടതി
Chennai – Bengaluru expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ മൂന്നാം ഘട്ട പാക്കേജുകൾ ജൂലൈയോടെ പൂർത്തിയാകുമോ?
Tirupati Laddu: തിരുപ്പതിയിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ല; ഉപയോഗിച്ചത് കൃത്രിമ നെയ്യ് എന്ന് സിബിഐ
Viral Video: വളർത്തുനായയെ ഒപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ
Bengaluru: ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാവും; നഗരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷ
Chennai Metro: റെയിൽവേയുടെ അന്തിമാനുമതിക്കായി കാത്ത് ചെന്നൈ മെട്രോ, ചെന്നൈ എംആർടിഎസ് ഏറ്റെടുക്കൽ വൈകും
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ