AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Coconut: സര്‍ക്കാര്‍ ഭൂമിയില്‍ നിന്നും തേങ്ങ പറിക്കുന്നവര്‍ക്ക് കനത്ത ശിക്ഷ

Agatti Coconut Issue: സര്‍ക്കാര്‍ ഭൂമിയിലുള്ള തെങ്ങുകളില്‍ അനധികൃതമായി കയറി തേങ്ങ പറിക്കുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ കൈക്കൊള്ളുന്നതാണ്, എന്നാണ് തെങ്ങ് കയറ്റക്കാരെ കുറിച്ച് പ്രതിപാദിച്ച് കൊണ്ട് പുറത്തിറങ്ങിയ ഉത്തരവില്‍ കളക്ടറുടെ ഓഫീസ് വ്യക്തമാക്കുന്നത്.

Coconut: സര്‍ക്കാര്‍ ഭൂമിയില്‍ നിന്നും തേങ്ങ പറിക്കുന്നവര്‍ക്ക് കനത്ത ശിക്ഷ
തെങ്ങ്‌ Image Credit source: Javier Fernández Sánchez/Moment/Getty Images
shiji-mk
Shiji M K | Updated On: 15 Aug 2025 07:56 AM

അഗത്തി: ലക്ഷദ്വീപ് അഗത്തി ഡെപ്യൂട്ടി കളക്ടറുടെ പുതിയ ഉത്തരവ് ചര്‍ച്ചയാകുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ നിന്നും അനധികൃതമായി തേങ്ങയിടുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പാണ് അഗത്തി ഡെപ്യൂട്ടി കളക്ടറുടെ ഓഫീസ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്.

അഗത്തി, ബംഗാരം, തിണ്ണകര എന്നീ ദ്വീപുകളിലെ സര്‍ക്കാര്‍ ഭൂമിയില്‍ ഉള്ള തെങ്ങുകളില്‍ നിന്നും അനധികൃതമായി തേങ്ങ പറിക്കുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ ഭൂമി കയ്യേറ്റം ചെയ്യുന്നതും അതിലുള്ള വസ്തുവകകള്‍ കൈക്കലാക്കുന്നതും നിയമലംഘനമാണ്, ശിക്ഷ ലഭിക്കാമെന്ന് ഉത്തരവില്‍ പറയുന്നു.

അതിനാല്‍ സര്‍ക്കാര്‍ ഭൂമിയിലുള്ള തെങ്ങുകളില്‍ അനധികൃതമായി കയറി തേങ്ങ പറിക്കുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ കൈക്കൊള്ളുന്നതാണ്, എന്നാണ് തെങ്ങ് കയറ്റക്കാരെ കുറിച്ച് പ്രതിപാദിച്ച് കൊണ്ട് പുറത്തിറങ്ങിയ ഉത്തരവില്‍ കളക്ടറുടെ ഓഫീസ് വ്യക്തമാക്കുന്നത്.

മാത്രമല്ല, അനധികൃതമായി തെങ്ങില്‍ കയറി തേങ്ങ പറിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അഗത്തി ഡെപ്യൂട്ടി കളക്ടറുടെ ഓഫീസില്‍ അറിയിക്കാനും ഉത്തരവില്‍ അഭ്യര്‍ത്ഥിക്കുന്നു. വിവരങ്ങള്‍ നല്‍കുന്ന ആളുടെ പേര് വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്ന ഉറപ്പും അധികൃതര്‍ നല്‍കി.

അതേസമയം, കഴിഞ്ഞ കുറച്ച് നാളുകളായി ദ്വീപ് നിവാസികളുടെ ഉപജീവനമാര്‍ഗത്തിന് ഉള്‍പ്പെടെ വെല്ലുവിളിയാകുന്ന തരത്തിലുള്ള നടപടികളാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന വിമര്‍ശനം ഉയരുന്നുണ്ട്.

Also Read: Kera Suraksha Insurance Scheme: കേര സുരക്ഷ ഇൻഷുറൻസ് പദ്ധതി 7ലക്ഷമാക്കുന്നു…. അടക്കേണ്ട വിഹിതം എത്ര എന്നറിയുമോ?

അതേസമയം, പ്രാദേശിക ഭാഷയായ മഹല്‍, അറബി എന്നീ ഭാഷകള്‍ ലക്ഷദ്വീപിന്റെ സ്‌കൂള്‍ സിലബസിലുണ്ട്. എന്നാല്‍ ഇവ മാറ്റി ഇംഗ്ലീഷ്, മലയാളം, ഹിന്ദി എന്നീ ഭാഷകള്‍ സിലബസില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് നീക്കം നടന്നിരുന്നു. ഇതിനെതിരെ ലക്ഷദ്വീപ് സ്വദേശിയായ പികെ അജാസ് അക്ബര്‍ നല്‍കിയ ഹരജിയെ തുടര്‍ന്ന് ഹൈക്കോടതി ത്രിഭാഷ സംവിധാനം നടപ്പാക്കുന്നത് താത്കാലികമായി തടസപ്പെടുത്തി.

ഇതിനെല്ലാം പുറമെ ലക്ഷദ്വീപിലെ ബിത്രദ്വീപ് ഏറ്റെടുക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെയും പ്രദേശവാസികള്‍ വ്യാപക പ്രതിഷേധം ഉയര്‍ത്തിയിരുന്നു. പ്രതിരോധ ആവശ്യങ്ങള്‍ക്കായാണ് ദ്വീപ് ഏറ്റെടുക്കുന്നതെന്നാണ് കേന്ദ്രം പറയുന്നത്.