Independence Day 2025: പോരാട്ടത്തിന്റെ വിജയം; സ്വാതന്ത്ര്യദിനാഘോഷ നിറവില്‍ രാജ്യം, അറിയാം ചരിത്രം
Independence Day History: കൊളോണിയല്‍ ഭരണത്തില്‍ നിന്നും എന്നെന്നേക്കുമായുള്ള മോചനം നേടുക എന്നത് ഇന്ത്യയെ സംബന്ധിച്ച് അത്ര ചെറിയ കാര്യമായിരുന്നില്ല. ആ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാന്‍ നിരവധിയാളുകള്‍ക്ക് തങ്ങളുടെ ജീവന്‍ തന്നെ ത്യജിക്കേണ്ടിവന്നു.
ഇന്ന് നമ്മുടെ രാജ്യം 79ാമത് സ്വാതന്ത്ര്യം ദിനം ആഘോഷിക്കുകയാണ്. സ്വാതന്ത്ര്യം എന്ന വാക്കില്‍ തന്നെയുണ്ട് ഈ ദിനത്തിന്റെ പ്രാധാന്യം. കൊളോണിയല്‍ ഭരണത്തില്‍ നിന്നും എന്നെന്നേക്കുമായുള്ള മോചനം നേടുക എന്നത് ഇന്ത്യയെ സംബന്ധിച്ച് അത്ര ചെറിയ കാര്യമായിരുന്നില്ല. ആ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാന്‍ നിരവധിയാളുകള്‍ക്ക് തങ്ങളുടെ ജീവന്‍ തന്നെ ത്യജിക്കേണ്ടിവന്നു. അറിയാം ഈ ദിനത്തിന്റെ ചരിത്രവും പശ്ചാത്തലവും.
സ്വാതന്ത്ര്യ ദിനം
ഇന്ത്യയിലേക്ക് വന്നിട്ടുള്ള കൊളോണിയല്‍ ശക്തികളില്‍ ഏറ്റവും അവസാനം വരെ നിന്ന കണ്ണിയായിരുന്നു ബ്രിട്ടന്‍. ബ്രിട്ടീഷ് ഭരണം ഇന്ത്യയില്‍ നിരവധി മാറ്റങ്ങള്‍ക്ക് വഴിവെച്ചു. എലിസബത്ത് ഭരണത്തിന്റെ സ്വാധീനം ഇന്ത്യയില്‍ നടപ്പാക്കിയ പല നിയമങ്ങളിലും പ്രതിഫലിച്ചു. ഇതുതന്നെയാണ് പോരാട്ടത്തിനുള്ള വീര്യം ഇന്ത്യക്കാര്‍ക്ക് പകര്‍ന്നത്.
ഭരണം എന്നതിലുപരി വേട്ടയാടലായിരുന്നു ബ്രിട്ടീഷുകള്‍ ഇന്ത്യയില്‍ നടത്തിയത്. കര്‍ഷകരും ഗോത്ര വിഭാഗവും ഉള്‍പ്പെടെ ക്രൂരമായ വേട്ടയാടലുകള്‍ക്ക് ഇരകളായി. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രമാണ് ബ്രീട്ടുഷുകാര്‍ ഇന്ത്യന്‍ മണ്ണില്‍ പുറത്തെടുത്തത്. ഈ തന്ത്രത്തില്‍ രാജ്യത്തെ ചെറുകിട നാട്ടുരാജാക്കന്മാര്‍ വീണു. എതിര്‍ത്ത് നിന്നവരെയെല്ലാം ആയുധം കൊണ്ട് അവര്‍ കീഴ്‌പ്പെടുത്തി.




ഭൂമിയ്ക്ക് മേല്‍ താങ്ങാനാവാത്ത ചുങ്കം ചുമത്തിയും, കാര്‍ഷിക വിളകള്‍ക്ക് യഥാര്‍ഥ വില നല്‍കാതെയും ബ്രിട്ടീഷുകാര്‍ പൗരന്മാരെ ദ്രോഹിച്ചു. എന്നാല്‍ പ്രതിരോധമെന്നതല്ലാതെ മറ്റൊരുവഴിയുമില്ലെന്ന് ഇന്ത്യക്കാര്‍ മനസിലാക്കിയതോടെ പിന്നെ നടന്നത് ചരിത്രം.
1857ലാണ് ഒന്നാം സ്വാതന്ത്ര്യസമരം പൊട്ടിപുറപ്പെടുന്നത്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഭരണത്തിനെതിരെ ശിപായിമാര്‍ നടത്തിയ കലാപമാണ് ആദ്യ കലാപമായി കണക്കാക്കുന്നത്. പിന്നീട് മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ അഹിംസയിലൂന്നി പോരാട്ടം ആരംഭിച്ചു. ഉപ്പു കുറുക്കിയും നിരാഹാര സമരവും എല്ലാമായി ഇന്ത്യക്കാര്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ ഇറങ്ങി.
നീണ്ട പോരാട്ടങ്ങള്‍ക്കൊടുവില്‍ ഗത്യന്തരമില്ലാതെ ബ്രിട്ടന്‍ ഇന്ത്യയില്‍ നിന്നും പടിയിറങ്ങി. 1947 ഓഗസ്റ്റ് 14ന് അര്‍ധരാത്രിയാണ് ഇന്ത്യ ബ്രിട്ടനില്‍ നിന്നും ഔദ്യോഗികമായി സ്വാതന്ത്ര്യം നേടുന്നത്.