Ahmedabad Air India Crash: ‘ആ പത്ത് മിനിറ്റിന് നന്ദി, വിമാനത്തിൽ ഞാനും ഉണ്ടാകേണ്ടതായിരുന്നു’; നടുക്കം മാറാതെ ഭൂമി ചൗഹാൻ

Ahmedabad Air India Crash: വിമാനപകടത്തിൽ നിന്ന് രക്ഷപ്പെട്ട അനുഭവം പങ്ക് വച്ച് ഭൂമി ചൗഹാൻ. വിമാനത്തിൽ ഉണ്ടാകേണ്ടതായിരുന്നു, പക്ഷേ ഗതാഗതക്കുരുക്കിൽ കുടുങ്ങിയതിനാൽ വിമാനം നഷ്ടപ്പെട്ടതായി ഭൂമി പറഞ്ഞു.

Ahmedabad Air India Crash: ആ പത്ത് മിനിറ്റിന് നന്ദി, വിമാനത്തിൽ ഞാനും ഉണ്ടാകേണ്ടതായിരുന്നു; നടുക്കം മാറാതെ ഭൂമി ചൗഹാൻ
Published: 

13 Jun 2025 08:41 AM

രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനപകടത്തിൽ നിന്ന് രക്ഷപ്പെട്ട അനുഭവം പങ്ക് വച്ച് ഭൂമി ചൗഹാൻ. വിമാനത്തിൽ ഉണ്ടാകേണ്ടതായിരുന്നു, പക്ഷേ ഗതാഗതക്കുരുക്കിൽ കുടുങ്ങിയതിനാൽ വിമാനം നഷ്ടപ്പെട്ടതായി ഭൂമി പറഞ്ഞു.

വെറും 10 മിനിറ്റ് വ്യത്യാസത്തിലാണ് തനിക്ക് വിമാനം നഷ്ടമായതെന്നും രക്ഷപ്പെട്ടതിനെക്കുറിച്ച് ചിന്തിച്ച് താൻ ഇപ്പോഴും വിറയ്ക്കുന്നുണ്ടെന്നും യുവതി പറയുന്നു.’വിമാനം അപകടത്തിൽപ്പെട്ടു എന്ന വാർത്ത കേട്ടപ്പോൾ ഞാൻ പൂർണ്ണമായും തകർന്നുപോയി. എന്റെ ശരീരം അക്ഷരാർത്ഥത്തിൽ വിറയ്ക്കുന്നു. എനിക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ല. സംഭവിച്ചതെല്ലാം കേട്ടപ്പോൾ എന്റെ മനസ്സ് ഇപ്പോൾ പൂർണ്ണമായും ശൂന്യമാണ്,’ ഭൂമി പറഞ്ഞു.

ഭര്‍ത്താവിനൊപ്പം ലണ്ടനില്‍ സ്ഥിര താമസമാക്കിയ ഭൂമി അവധി ആഘോഷിക്കാൻ രണ്ട് വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ എത്തിയതായിരുന്നു. ലണ്ടനിലേക്കുള്ള യാത്രക്കാരുടെ പട്ടികയില്‍ ഭൂമിയുടെ പേരുമുണ്ടായിരുന്നു. അഹമ്മദാബാദിലെ കനത്ത ട്രാഫിക് കുടുങ്ങി ഭൂമിക്ക് സമയത്തെത്താന്‍ കഴിഞ്ഞില്ല. 10 മിനിറ്റ് താമസിച്ചു.

വിമാനത്താവള അധികൃതരോട് സംസാരിച്ച് നോക്കിയെങ്കിലും നേരം വെെകിയതും സുരക്ഷ കാരണങ്ങളും പറഞ്ഞ് അധികൃതര്‍ കടത്തിവിട്ടില്ല. ഉച്ചയ്ക്ക് ഒന്നരയോടെ വിമാനത്താവളത്തില്‍ നിന്ന് മടങ്ങിയപ്പോൾ കേട്ടത് വന്‍ സ്ഫോടനശബ്ദമായിരുന്നുവെന്ന് ഭൂമി പറയുന്നു.

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും