Ahmedabad Air India Crash: ‘രണ്ട് മണിക്കൂർ മുമ്പ് അതിലുണ്ടായിരുന്നു’: വിമാനത്തിലുള്ള തകരാറുകൾ ചൂണ്ടിക്കാട്ടി യുവാവ്, വീഡിയോ വൈറൽ

Air India Crash in Ahmedabad Passenger Video: ഡൽഹിയിൽ നിന്ന് അഹമ്മദാബാദ് വഴി ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ ഡൽഹിയിൽ നിന്ന് അഹമ്മദാബാദിലേക്ക് യാത്ര ചെയ്ത ആകാശ് വത്സ പകർത്തിയ ദൃശ്യങ്ങളാണ് ട്വിറ്ററിൽ പങ്കുവെച്ചത്.

Ahmedabad Air India Crash: രണ്ട് മണിക്കൂർ മുമ്പ് അതിലുണ്ടായിരുന്നു: വിമാനത്തിലുള്ള തകരാറുകൾ ചൂണ്ടിക്കാട്ടി യുവാവ്, വീഡിയോ വൈറൽ

ആകാശ് വത്സ് പങ്കുവെച്ച വീഡിയോയിൽ നിന്നും.

Updated On: 

12 Jun 2025 | 07:21 PM

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നു വീണതുമായി ബന്ധപ്പെട്ട്  ഒരു യാത്രക്കാരൻ പകർത്തിയ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഡൽഹിയിൽ നിന്ന് അഹമ്മദാബാദ് വഴി ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ, ഡൽഹിയിൽ നിന്ന് അഹമ്മദാബാദിലേക്ക് യാത്ര ചെയ്ത ആകാശ് വത്സ് പകർത്തിയ ദൃശ്യങ്ങളാണ് ട്വിറ്ററിൽ പങ്കുവെച്ചത്. വിമാനത്തിലുള്ള തകരാറുകൾ ആകാശ് ചൂണ്ടിക്കാണിക്കുന്നത് ഈ വീഡിയോയിൽ കാണാം.

യാത്ര അവസാനിപ്പിച്ച ശേഷം ട്വിറ്ററിൽ പങ്കുവെക്കാനായി പകർത്തിയ വീഡിയോ ആണിതെന്ന് പറഞ്ഞ ആകാശ്, മിനിറ്റുകൾക്ക് മുൻപ് താൻ ഈ വിമാനത്തിൽ ഉണ്ടായിരുന്നുവെന്നും കൂട്ടിച്ചേർത്തു. “അഹമ്മദാബാദിൽ നിന്ന് പറന്നുയരുന്നതിന് രണ്ട് മണിക്കൂർ മുമ്പ് ഞാൻ അതേ വിമാനത്തിൽ ഉണ്ടായിരുന്നു. ഡൽഹിയിൽ നിന്ന് അഹമ്മദാബാദിലേക്കാണ് ഞാൻ വന്നത്. ഈ സമയത്ത് വിമാനത്തിൽ ചില അസാധാരണമായ കാര്യങ്ങൾ ശ്രദ്ധിച്ചിരുന്നു.” ആകാശ് എക്‌സിൽ കുറിച്ചു.

“വിമാനം പുറപ്പെട്ടു. എന്നാൽ, എസി പ്രവർത്തിക്കുന്നില്ല. ചൂട് കാരണം പലരും മാസികകളാണ് ഉപയോഗിക്കുന്നത്. പതിവുപോലെ, ടിവി സ്‌ക്രീനുകളും പ്രവര്‍ത്തിക്കുന്നില്ല. ക്യാബിന്‍ ക്രൂവിനെ വിളിക്കാനുള്ള ബട്ടണും പ്രവര്‍ത്തിക്കുന്നില്ല. ലൈറ്റ് പോലും പ്രവര്‍ത്തിക്കുന്നില്ല” ആകാശ് വത്സ് വീഡിയോയിൽ പറയുന്നു.

ആകാശ് വത്സ് എക്‌സിൽ പങ്കുവെച്ച പോസ്റ്റ്:

ALSO READ: അപകടത്തിന് തൊട്ടു മുൻപ് വിമാനത്തിനുള്ളിൽ നിന്നെടുത്ത വിജയ് രൂപാണിയുടെ ഫോട്ടോ വൈറൽ

അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്കു പറന്ന എയർ ഇന്ത്യ ബോയിങ് 787-8 വിമാനമാണ് തകർന്നു വീണത്. വിമാനത്തിൽ ഉണ്ടായിരുന്ന 242 യാത്രക്കാരും രണ്ട് പൈലറ്റുമാരും 10 ക്യാബിൻ ക്രൂവുമടക്കം 254 പേരും മരിച്ചതായാണ് വിവരം. 169 ഇന്ത്യക്കാരും, 53 ബ്രിട്ടീഷുകാരും, 7 പോർച്ചുഗീസ് പൗരന്മാരും, ഒരു കനേഡിയൻ പൗരനുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്രക്കാരിലുണ്ടായിരുന്ന മലയാളി രഞ്ജിത ഗോപകുമാരൻ നായരും അപകടത്തിൽ മരിച്ചു.

Follow Us
Related Stories
Indigo Liquor Bottle Case : ബാഗേജ്ജിലുണ്ടായിരുന്ന മദ്യക്കുപ്പി പൊട്ടി; ഇൻഡിഗോയ്ക്ക് 60,000 രൂപ പിഴ
പരീക്ഷാ ക്രമക്കേട് തടയുന്ന ബിൽ ലോക്സഭയിൽ പാസായി; പ്രതിപക്ഷ ഭേദഗതികൾ വോട്ടിനിട്ട് തള്ളി
Chennai Metro: പൂർത്തിയാകാൻ 6 സ്റ്റേഷനുകൾ കൂടി; പൂനമല്ലി-വടപളനി മെട്രോ ഉടനില്ല!
PM Modi: മന്ത്രാലയങ്ങളിൽ ‘ടീം വർക്ക്’ വേണം, സൈബർ സുരക്ഷ ഉറപ്പാക്കണം; കേന്ദ്ര സെക്രട്ടറിമാരുമായി പ്രധാനമന്ത്രിയുടെ ഉന്നതതല യോഗം
‘അമ്മായിയമ്മ ദോശയുണ്ടാക്കാൻ പറഞ്ഞൂ എന്നത് ക്രൂരതയായി കണക്കാക്കാമോ?’; യുവതിയുടെ പരാതിയിൽ കർണാടക ഹൈക്കോടതി
പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്തതിന് കടുത്ത നടപടിക്കൊരുങ്ങി കേന്ദ്രം; മെറ്റയെ വിളിപ്പിച്ച് ഐടി മന്ത്രാലയം
കണ്ണിനെ സംരക്ഷിച്ച് മൊ​ബൈൽ ഉപയോഗിക്കാനുള്ള ടിപ്സ്
ചിക്കൻ്റെ എല്ലാ ഭാഗവും ഒന്നിച്ചിട്ട് വേവിക്കാമോ?
ഒരാഴ്ച കൊണ്ട് ഒരു കിലോ കുറയ്ക്കാൻ എത്ര നടക്കണം?
മുടി ശരിയായി കഴുകേണ്ടത് എങ്ങനെ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി