Air India Catches Fire: എയര്‍ ഇന്ത്യ വിമാനത്തില്‍ തീപിടിത്തം, സംഭവം ഡല്‍ഹിയിലെത്തിയതിന് പിന്നാലെ

Air India Hong Kong-Delhi Flight Catches Fire After Landing: 48 മണിക്കൂറിനിടെ എയര്‍ ഇന്ത്യയ്ക്ക് സംഭവിക്കുന്ന മൂന്നാമത്തെ അപകടമാണിത്. തിങ്കളാഴ്ച കൊച്ചി-മുംബൈ വിമാനം ലാൻഡിംഗിനിടെ റൺവേയിൽ നിന്ന് തെന്നിമാറിയിരുന്നു. എയർ ഇന്ത്യ ഡൽഹി-കൊൽക്കത്ത വിമാനത്തിനും ഇന്നലെ സാങ്കേതിക തകരാര്‍ സംഭവിച്ചിരുന്നു

Air India Catches Fire: എയര്‍ ഇന്ത്യ വിമാനത്തില്‍ തീപിടിത്തം, സംഭവം ഡല്‍ഹിയിലെത്തിയതിന് പിന്നാലെ

Image for representation purpose only

Published: 

22 Jul 2025 19:44 PM

ന്യൂഡല്‍ഹി: ഹോങ്കോങില്‍ നിന്ന് ഡല്‍ഹിയിലെത്തിയ എയര്‍ ഇന്ത്യ എഐ-315 വിമാനത്തില്‍ നേരിയ തീപിടിത്തം. വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തതിന് പിന്നാലെയാണ് സംഭവം. യാത്രക്കാര്‍ സുരക്ഷിതരാണ്. യാത്രക്കാർ വിമാനത്തിൽ നിന്ന് പുറത്തിറങ്ങുന്നതിനിടെയാണ് തീപിടിത്തം കണ്ടെത്തിയതെന്നാണ് വിവരം. ഓക്സിലറി പവർ യൂണിറ്റിലാണ് തീപിടിത്തമുണ്ടായത്. വിമാനത്തിന് ചില കേടുപാടുകള്‍ സംഭവിച്ചതായി എയര്‍ ഇന്ത്യ അറിയിച്ചു. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനെ സംഭവം അറിയിച്ചിട്ടുണ്ട്.

”ഹോങ്കോങ്ങിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട AI315 വിമാനം ലാൻഡ് ചെയ്ത് ഗേറ്റിൽ പാർക്ക് ചെയ്തതിന് തൊട്ടുപിന്നാലെ ഓക്സിലറി പവർ യൂണിറ്റിൽ തീപിടുത്തമുണ്ടായി. യാത്രക്കാർ ഇറങ്ങാൻ തുടങ്ങിയപ്പോഴാണ് സംഭവം നടന്നത്. ഓക്‌സിലറി പവര്‍ യൂണിറ്റ്‌ ഓട്ടോമാറ്റിക്കായി ഷട്ട്ഡൗണായി. വിമാനത്തിന് ചില കേടുപാടുകൾ സംഭവിച്ചു. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്”-എയര്‍ ഇന്ത്യ വിശദീകരിച്ചു.

Read Also: Kochi Mumbai Air India Flight: ലാൻഡിംഗിനിടെ റൺവേയിൽ നിന്നും തെന്നി മാറി കൊച്ചിയിൽ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം

48 മണിക്കൂറിനിടെ എയര്‍ ഇന്ത്യയ്ക്ക് സംഭവിക്കുന്ന മൂന്നാമത്തെ അപകടമാണിത്. തിങ്കളാഴ്ച കൊച്ചി-മുംബൈ വിമാനം ലാൻഡിംഗിനിടെ റൺവേയിൽ നിന്ന് തെന്നിമാറിയിരുന്നു. എയർ ഇന്ത്യ ഡൽഹി-കൊൽക്കത്ത വിമാനത്തിനും ഇന്നലെ സാങ്കേതിക തകരാര്‍ സംഭവിച്ചിരുന്നു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ