Amrit Bharat Express: ബെംഗളൂരുവില്‍ നിന്ന് മൂന്ന് ട്രെയിനുകള്‍ കൂടി; അതും അമൃത് ഭാരത് എക്‌സ്പ്രസ്

Amrit Bharat Express Bengaluru - West Bengal: ഈ മാസം അവസാനം പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ സര്‍വീസുകള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. എന്നാല്‍ എന്ന് മുതലായിരിക്കും ട്രെയിനുകള്‍ സര്‍വീസ് നടത്തുക എന്ന കാര്യത്തില്‍ റെയില്‍വേ വ്യക്തത വരുത്തിയിട്ടില്ല.

Amrit Bharat Express: ബെംഗളൂരുവില്‍ നിന്ന് മൂന്ന് ട്രെയിനുകള്‍ കൂടി; അതും അമൃത് ഭാരത് എക്‌സ്പ്രസ്

അമൃത് ഭാരത് എക്‌സ്പ്രസ

Published: 

11 Jan 2026 | 01:11 PM

ബെംഗളൂരു: പശ്ചിമ ബംഗാളിനെയും ബെംഗളൂരുവിനെയും ബന്ധിപ്പിച്ച് പുതിയ അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകളെത്തുന്നു. മൂന്ന് ദീര്‍ഘദൂര ട്രെയിനുകളാണ് ബെംഗളൂരുവിലേക്ക് വരുന്നതെന്നാണ് വിവരം. അതിലൊന്ന് വടക്കന്‍ ബംഗാളിലെ അലിപുര്‍ദുവാറുമായി ബെംഗളൂരുവിനെ ബന്ധിപ്പിക്കുന്നതായിരിക്കും. ബെംഗളൂരുവിലേക്കുള്ള രണ്ടാമത്തെ അമൃത് ഭാരത് ട്രെയിനാണിത്. മറ്റ് രണ്ട് ട്രെയിനുകളുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ആഴ്ചതോറും അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസ് നടത്തുമെന്നാണ് റെയില്‍വേ നല്‍കുന്ന വിവരം. ശനിയാഴ്ചകളില്‍ എസ്എംവിടി ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് തിങ്കളാഴ്ചകളില്‍ അലിപുര്‍ദുവാറില്‍ എത്തിച്ചേരും. തിങ്കളാഴ്ചയാണ് മടക്കയാത്ര, ഇത് തിരികെ ബെംഗളൂരുവില്‍ വ്യാഴാഴ്ച എത്തിച്ചേരും.

ഈ മാസം അവസാനം പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ സര്‍വീസുകള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. എന്നാല്‍ എന്ന് മുതലായിരിക്കും ട്രെയിനുകള്‍ സര്‍വീസ് നടത്തുക എന്ന കാര്യത്തില്‍ റെയില്‍വേ വ്യക്തത വരുത്തിയിട്ടില്ല. മാന്‍ഡ സര്‍വീസിന് ശേഷം ബെംഗളൂരുവില്‍ നിന്ന് പശ്ചിമ ബംഗാളിലേക്കുള്ള രണ്ടാമത്തെ അമൃത് ഭാരത് എക്‌സ്പ്രസ് ആണിത്.

Also Read: Bengaluru Daily Express: നേരത്തെ ഇറങ്ങിയിട്ട് കാര്യമില്ല; ബെംഗളൂരു ഡെയ്‌ലി എക്‌സ്പ്രസ് സമയം മാറി

കര്‍ണാടകയ്ക്കും ബംഗാളിലെ ഒന്നിലധികം പ്രദേശങ്ങള്‍ക്കും ഇടയിലൂടെയുള്ള ട്രെയിന്‍ സര്‍വീസ് ജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാകും. പുതിയ തീരുമാനത്തെ വലിയ സന്തോഷത്തോടെയാണ് സ്ഥിരം യാത്രക്കാര്‍ സ്വീകരിച്ചത്. എന്നാല്‍ ഇനിയും ട്രെയിനുകള്‍ അനുവദിക്കണമെന്നാണ് അവരുടെ ആവശ്യം. ബീഹാര്‍, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് ദക്ഷിണേന്ത്യയുമായി ബന്ധം പുലര്‍ത്തുന്നതിന് മികച്ച ദീര്‍ഘദൂര ട്രെയിനുകള്‍ വേണമെന്ന് അവര്‍ പറയുന്നു.

Related Stories
ജമ്മു കശ്മീരിൽ നിയന്ത്രണ രേഖയ്ക്ക് സമീപം ഡ്രോണുകള്‍; തിരച്ചില്‍ ഊര്‍ജ്ജിതമാക്കി സൈന്യം
Vande Bharat: വന്ദേ ഭാരത് എക്സ്പ്രസ് vs ഹൈഡ്രജൻ ട്രെയിൻ; സാധാരണക്കാരന് ഗുണകരമേത്?
Chennai Metro: ചെന്നൈ മലയാളികളുടെ പ്രിയപ്പെട്ട പാത ഫെബ്രുവരിയിൽ തന്നെ, നിർണായക ഘട്ടം പൂർത്തിയായി
Vande Bharat Sleeper: സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല, സൗകര്യങ്ങളില്‍ ഒട്ടും കുറവില്ല; വന്ദേ ഭാരത് സ്ലീപ്പര്‍ എന്തുകൊണ്ടും ‘വ്യത്യസ്തന്‍’
Vande Bharat Sleeper: വന്ദേ ഭാരത് സ്ലീപ്പറില്‍ വെയിറ്റിങ് ലിസ്റ്റ് ഇല്ല; യാത്ര ചെയ്യണമെങ്കില്‍ ഇത്രയും കൊടുക്കണം
Namma Metro: നാഗവാര യാത്ര കൂടുതല്‍ എളുപ്പമാകുന്നു; നമ്മ മെട്രോ പിങ്ക് ലൈന്‍ മെയ് മാസത്തിൽ തുറക്കും
കൊതുകിനെ തുരത്താൻ ഗ്രീൻ ടീ; പറപറക്കും ഈ ട്രിക്കിൽ
സേഫ്റ്റി പിന്നിൽ ദ്വാരം എന്തിന്?
തേങ്ങാമുറി ഫ്രിജിൽ വച്ചിട്ടും കേടാകുന്നോ... ഇങ്ങനെ ചെയ്യൂ
രാഹുൽ മാങ്കൂട്ടത്തിലിന്റെ ആസ്തിയെത്ര?
വീട്ടുമുറ്റത്തിരുന്ന വയോധികയ്ക്ക് നേരെ പാഞ്ഞടുത്ത് കുരങ്ങുകള്‍; സംഭവം ഹരിയാനയില്‍
ബൈക്കുകള്‍ ആനയ്ക്ക് നിസാരം; എല്ലാം ഫുട്‌ബോളുകള്‍ പോലെ തട്ടിത്തെറിപ്പിച്ചു
അപൂർവ്വമായൊരു ബന്ധം, ഒരിടത്തും കാണില്ല
തൻ്റെ സംരക്ഷകനെ തൊഴുന്ന സൈനീകൻ