Anna University Assault Case: അണ്ണാ സര്‍വകലാശാലാ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് ജീവപര്യന്തം തടവും 90,000 രൂപ പിഴയും

Gnanasekaran Sentenced to Life Imprisonment in Anna University Case: കഴിഞ്ഞ വർഷം ഡിസംബർ‌ 23 ന് രാത്രി സുഹൃത്തിനൊപ്പം ക്യാംപസിലെ ഹോസ്റ്റലിലേക്കു പോകുന്ന വഴി ഇയാൾ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നും ദൃശ്യങ്ങൾ പകർത്തിയെന്നുമാണ് കേസ്.

Anna University Assault Case: അണ്ണാ സര്‍വകലാശാലാ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് ജീവപര്യന്തം തടവും 90,000 രൂപ പിഴയും

ജ്ഞാനശേഖറിനെ പോലീസ് കൊണ്ടുപോകുന്നു

Updated On: 

02 Jun 2025 | 02:20 PM

ചെന്നൈ: തമിഴ്നാട്ടിലെ അണ്ണാ സർവകലാശാല ക്യാംപിസിലെ വിദ്യാർത്ഥിനിയെ ലൈം​ഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 90,000 രൂപ പിഴയും. പ്രതി ജ്ഞാനശേഖരന് (37) ആണ് വനിതാ കോടതി ശിക്ഷ വിധിച്ചത്. ഇയാൾ സർവകലാശാലയുടെ സമീപം ബിരിയാണി കച്ചവടം നടത്തിവരുകയായിരുന്നു.

ഇയാൾക്കെതിരെ 11 കുറ്റങ്ങൾ സംശയാതീതമായി തെളിഞ്ഞതായും, പ്രതി ചുരുങ്ങിയത് 30 കൊല്ലം തടവ് അനുഭവിക്കണമെന്ന് ജഡ്ജി എം. രാജലക്ഷ്മി വിധിച്ചു. കഴിഞ്ഞ വർഷം ഡിസംബർ‌ 23 ന് രാത്രി നടന്ന സംഭവത്തിലാണ് വിധി വന്നിരിക്കുന്നത്. സുഹൃത്തിനൊപ്പം ക്യാംപസിലെ ഹോസ്റ്റലിലേക്കു പോകുന്ന  വഴി വിദ്യാർത്ഥിനിയെ ഇയാൾ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നും ദൃശ്യങ്ങൾ പകർത്തിയെന്നുമാണ് കേസ്. രണ്ടാം വർഷ എൻജിനീയറിങ് വിദ്യാർഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്. സുഹൃത്തിനെ ആക്രമിച്ച ശേഷമാണ് ഇയാൾ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്.

Also Read:ബലാത്സംഗ പ്രതിയെ വനിതാ എസ്ഐ വെടിവെച്ചിട്ടു : സംഭവം യുപിയിൽ

പരാതി നൽകിയാൽ ദൃശ്യങ്ങൾ പുറത്തുവിടുമെന്നും പ്രതി ഭീഷണിപ്പെടുത്തി. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ വിദ്യാർത്ഥിനി പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതോടെ പ്രതിയെ അറസ്റ്റ് ചെയ്തു. ലൈംഗികാതിക്രമം, ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്. ഇതിലെല്ലാം ജ്ഞാനശേഖരന്‍ കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞയാഴ്ച കണ്ടെത്തിയിരുന്നു.

പ്രതി ഡിഎംകെ യുവജന വിഭാഗം പ്രവർത്തകനാണെന്നും ചില നേതാക്കൾ പ്രതി രക്ഷപ്പെടാൻ സഹായിച്ചുവെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. അതേസമയം പ്രായമായ അമ്മയും എട്ടുവയസ്സുകാരിയായ മകളും ഉണ്ടെന്നും ഇവരെ സംരക്ഷിക്കാൻ ശിക്ഷയില്‍ ഇളവുനല്‍കണമെന്നും ജ്ഞാനശേഖരന്‍ അപേക്ഷിച്ചെങ്കിലും കോടതി നിരസിച്ചു.

Loading...
Unable to load recommendations.
Follow Us
Related Stories
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ