Army Chief Upendra Dwivedi: ‘അതിർത്തിയിലും നിയന്ത്രണ രേഖയ്ക്കു സമീപവും ഭീകരരുടെ ക്യാമ്പുകൾ‘; കരസേനാ മേധാവി
Terror Camps Near Border: അതിർത്തിക്കടുത്ത് രണ്ട് ഭീകര ക്യാമ്പുകളും നിയന്ത്രണ രേഖയ്ക്ക് സമീപം ആറ് ഭീകര ക്യാമ്പുകളുമാണ് സുരക്ഷാ സേനയുടെ നിരീക്ഷണത്തിലുള്ളതെന്ന് അദ്ദേഹം അറിയിച്ചു. ഇന്ത്യൻ ആർമിയുടെ വാർഷിക പത്രസമ്മേളത്തിനിടെ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Army Chief Upendra Dwivedi
ന്യൂഡൽഹി: രാജ്യാന്തര അതിർത്തിക്കും നിയന്ത്രണ രേഖയ്ക്കും സമീപം എട്ട് ഭീകര ക്യാമ്പുകൾ സജീവമാണെന്ന് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. അതിർത്തിക്കടുത്ത് രണ്ട് ഭീകര ക്യാമ്പുകളും നിയന്ത്രണ രേഖയ്ക്ക് സമീപം ആറ് ഭീകര ക്യാമ്പുകളുമാണ് സുരക്ഷാ സേനയുടെ നിരീക്ഷണത്തിലുള്ളതെന്ന് അദ്ദേഹം അറിയിച്ചു. ഇന്ത്യൻ ആർമിയുടെ വാർഷിക പത്രസമ്മേളത്തിനിടെ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
“നിലവിലുള്ള വിവരങ്ങൾ അനുസരിച്ച്, എട്ട് ഭീകരരുടെ ക്യാമ്പകളാണ് സജീവമായിട്ടുള്ളത്. ഈ ക്യാമ്പുകളിൽ ഭീകരരുടെ സാനിധ്യമുള്ളതായും അവിടെ പരിശീലനം നടക്കുന്നതായും സംശയിക്കുന്നുണ്ട്. അതിനാൽ ഈ പ്രദേശം സുരക്ഷാ സേന സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. അവസരം ലഭിച്ചാൽ ഈ ക്യാമ്പുകൾ ഇല്ലാതാക്കും” ജനറൽ ഉപേന്ദ്ര ദ്വിവേദി പറഞ്ഞു.
ALSO READ: വീണ്ടും ജമ്മു കശ്മീരിന് മുകളില്‍ ഡ്രോണുകള്‍, ജാഗ്രതയോടെ സൈന്യം
ഓപ്പറേഷൻ സിന്ദൂരിനിടെ നടന്ന അതിർത്ഥി പ്രശ്നങ്ങൾ നിലവിൽ ശാന്തമാണെങ്കിലും, പ്രദേശത്ത് ജാഗ്രത ശക്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. 2025-ൽ രാജ്യത്തിൻ്റെ സുരക്ഷാ മേഖലയിൽ കൈവരിച്ച പുരോഗതിയിൽ ഇന്ത്യ പൂർണമായും വിജയത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിലൂടെ രാജ്യത്തിൻ്റെ ശക്തിയും, നിലപാടും, തന്ത്രപരമായ നീക്കങ്ങളും പ്രകടമാക്കിയെന്നും കരസേനാ മേധാവി പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂർ പൂർണമായും അവസാനിച്ചതായി പറയാൻ കഴിയില്ല. പാകിസ്താൻ്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായാൽ ഉറപ്പായും തിരിച്ചടിക്കും. നിലവിൽ കശ്മീരിലെ അതിർത്തി ഗ്രാമങ്ങളിൽ സുരക്ഷാ പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്. പാകിസ്താനിൽ നിന്നുള്ള ഡ്രോണുകൾ അതിർത്തി ലംഘിച്ച് ഇന്ത്യയിലേക്ക് കടക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത് നിയന്ത്രിക്കാൻ പാക് സൈനിക മേധാവിക്ക് നിർദ്ദേശം നൽകിയതായും ഇന്ത്യൻ കരസേനാ മേധാവി അറിയിച്ചു.