Astra Missile: അസ്ത്ര മിസൈല്‍ പരീക്ഷണം വിജയം; പുത്തന്‍ ചുവടുവെപ്പുമായി ഇന്ത്യ

Successfully Tested Astra Missile: തദ്ദേശീയ റേഡിയോ ഫ്രീക്വന്‍സി സീക്കറിന്റെ നിര്‍മാണത്തില്‍ ഏര്‍പ്പെട്ട സിആര്‍ഡിഒയ്ക്കും ഐഎഎഫിനും മറ്റ് വ്യവസായങ്ങളെയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പ്രശംസിച്ചു.

Astra Missile: അസ്ത്ര മിസൈല്‍ പരീക്ഷണം വിജയം; പുത്തന്‍ ചുവടുവെപ്പുമായി ഇന്ത്യ

അസ്ത്രയുടെ പറക്കല്‍ പരീക്ഷണം

Published: 

12 Jul 2025 | 07:07 AM

ന്യൂഡല്‍ഹി: തദ്ദേശീയ റേഡിയോ ഫ്രീക്വന്‍സി (ആര്‍എഫ്) സീക്കര്‍ ഘടിപ്പിച്ച ബിയോണ്ട് വിഷ്വല്‍ റേഞ്ച് എയര്‍ ടു എയര്‍ മിസൈല്‍ അസ്ത്രയുടെ പറക്കല്‍ പരീക്ഷണം വിജയകരം. ഇന്ത്യന്‍ വ്യോമസേനയും (ഐഎഎഫ്) പ്രതിരോധ ഗവേഷണ വികസന സംഘടനയും (ഡിആര്‍ഡിഒ) സംയുക്തമായാണ് പരീക്ഷണം നടത്തിയത്. ഒഡീഷ തീരത്തുള്ള എസ് യു 30 എംകെ 1 പ്ലാറ്റ്‌ഫോമില്‍ നിന്നായിരുന്നു പരീക്ഷണം.

100 കിലോമീറ്റര്‍ കൂടുതല്‍ ദൂരപരിധിയുള്ള ഈ മിസൈലില്‍ അത്യാധുനിക മാര്‍ഗനിര്‍ദേശ, നാവിഗേഷന്‍ സംവിധാനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. വ്യത്യസ്ത ശ്രേണികളിലും ലക്ഷ്യങ്ങളിലും അതിവേഗ ആളില്ലാ ആകാശ ലക്ഷ്യങ്ങള്‍ക്കെതിരെ രണ്ട് വിക്ഷേപണങ്ങള്‍ നടത്തിയതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

രണ്ട് സാഹചര്യങ്ങളിലും മിസൈലുകള്‍ കൃത്യതയോടെ ലക്ഷ്യങ്ങളില്‍ പതിച്ചുവെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. ഡിആര്‍ഡിഒയുടെ വിവിധ ലബോറട്ടറികള്‍ക്ക് പുറമേ, ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് ഉള്‍പ്പെടെ 50ലധികം പൊതു-സ്വകാര്യ വ്യവസായങ്ങളും ആസ്ത്രയുടെ പരീക്ഷണത്തില്‍ പങ്കാളികളായിട്ടുണ്ട്.

Also Read: Air India Plane Crash: ഇന്ധന സ്വിച്ച് റണ്ണില്‍ നിന്നും കട്ട് ഓഫിലേക്ക് മാറി; എയര്‍ ഇന്ത്യ അപകട പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്

തദ്ദേശീയ റേഡിയോ ഫ്രീക്വന്‍സി സീക്കറിന്റെ നിര്‍മാണത്തില്‍ ഏര്‍പ്പെട്ട സിആര്‍ഡിഒയ്ക്കും ഐഎഎഫിനും മറ്റ് വ്യവസായങ്ങളെയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പ്രശംസിച്ചു. തദ്ദേശീയമായ ഒരു സീക്കറുമായി മിസൈല്‍ വിജയകരമായി പരീക്ഷിച്ചത് പ്രതിരോധ സംവിധാനത്തിലെ നിര്‍ണായകമായ നാഴികക്കല്ലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Loading...
Unable to load recommendations.
Follow Us
Related Stories
ഐഡിയോളജി വിട്ട് കളിയില്ല! വിജയ് സർക്കാരിനുള്ള ‘താങ്ങും തല്ലും’ തുടരാൻ ഇടതുപക്ഷം; ഒറ്റയ്ക്ക് മത്സരിക്കും
BRICS 2026: ‘എല്ലാം ശരിയല്ലേ?’; ബ്രിക്സ് ഉച്ചകോടിക്കിടെ ഷി ജിൻപിങ്ങിനെ കണ്ട് പ്രസംഗം നിർത്തി പ്രധാനമന്ത്രി, പിന്നാലെ മറുപടിയും!
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
പഴയ സ്വര്‍ണം വില്‍ക്കുന്നത് നഷ്ടമോ ലാഭമോ? ജ്വല്ലറികള്‍ പറ്റിച്ചാല്‍...
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ