AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Haridwar Stampede: ഹരിദ്വാറിലെ മാൻസാ ദേവി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 6 മരണം; നിരവധി പേർക്ക് പരിക്ക്

Haridwar Mansa Devi Temple Stampede: ക്ഷേത്രത്തിലേക്കുള്ള പ്രധാന വഴിയിലെ പടിക്കെട്ടുകളിലാണ് തിക്കും തിരക്കിലുംപെട്ട് ആളുകൾക്ക് അപകടം ഉണ്ടായിരിക്കുന്നത്. ഒരാൾക്ക് വൈദ്യുതാഘാതം ഏറ്റെന്ന തരത്തിൽ അഭ്യൂഹവും ഇടയ്ക്ക് പ്രചരിച്ചിരുന്നു. അതോടെ ജനങ്ങൾക്കിടയിൽ പരിഭ്രാന്തി ഉണ്ടാവുകയും തിക്കും തിരക്കും അനുഭവപ്പെടുകയുമായിരുന്നു.

Haridwar Stampede: ഹരിദ്വാറിലെ മാൻസാ ദേവി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 6 മരണം; നിരവധി പേർക്ക് പരിക്ക്
Haridwar Mansa Devi Temple StampedeImage Credit source: PTI
neethu-vijayan
Neethu Vijayan | Published: 27 Jul 2025 14:13 PM

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഹരിദ്വാറിലെ മാൻസാ ദേവി ക്ഷേത്രത്തിൽ (Mansa Devi Temple Stampede) തിക്കിലും തിരക്കിലും പെട്ട് ആറ് മരണം. സംഭവത്തിൽ 30ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. നിലവിൽ സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ശ്രാവണ മാസം ആയതു കൊണ്ട് ക്ഷേത്രങ്ങളിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

ക്ഷേത്രത്തിലേക്കുള്ള പ്രധാന വഴിയിലെ പടിക്കെട്ടുകളിലാണ് തിക്കും തിരക്കിലുംപെട്ട് ആളുകൾക്ക് അപകടം ഉണ്ടായിരിക്കുന്നത്. ഒരാൾക്ക് വൈദ്യുതാഘാതം ഏറ്റെന്ന തരത്തിൽ അഭ്യൂഹവും ഇടയ്ക്ക് പ്രചരിച്ചിരുന്നു. അതോടെ ജനങ്ങൾക്കിടയിൽ പരിഭ്രാന്തി ഉണ്ടാവുകയും തിക്കും തിരക്കും അനുഭവപ്പെടുകയുമായിരുന്നു. ഏത് വഴിയിലൂടെ രക്ഷപ്പെടണമെന്ന് അറിയാതെ ഓടുന്നതിനിടയിൽ പലരും തിരക്കിനിടയിൽ താഴെ വീഴുകയായിരുന്നു.

സംസ്ഥാന ദുരന്ത നിവാരണ സേനയും ലോക്കൽ പോലീസും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. സംഭവം നടന്ന് ഉടൻ തന്നെ പോലീസ് സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചതായി മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പറഞ്ഞു. പരിക്കേറ്റ 35 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്ത്. അതിൽ ആറ് പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. പരിക്കേറ്റ തീർത്ഥാടകരെ അടുത്തുള്ള ആശുപത്രിയിൽ വിദ​ഗ്ധന ചികിത്സ നൽകുന്നതിന് പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ഹരിദ്വാർ സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് പ്രമേന്ദ്ര സിങ് ദോബൽ പറഞ്ഞു.

പ്രദേശത്തെ നിലവിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് മുഖ്യമന്ത്രി ധാമി പറഞ്ഞു. അങ്ങേയറ്റം ദുഃഖകരമായ സംഭവമാണ് നടന്നത്, എല്ലാ ഭക്തരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി ദേവിയോട് പ്രാർത്ഥിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.