Ayodhya Ram Janmabhoomi Temple inauguration: അയോധ്യ രാമക്ഷേത്ര പതാകയിലെ കോവിദാര വൃക്ഷത്തിൻ്റെ പ്രാധാന്യം അറിയാമോ?

Ayodhya Ram Janmabhoomi Temple inauguration: പതാകയ്ക്കു മുകളിലുള്ള കോവിദാര വൃക്ഷത്തിനും സനാതന പാരമ്പര്യത്തിൽ ‍‍ ആഴത്തിലുള്ള പ്രാധാന്യം ഉണ്ട്. ഓരോ ചിഹ്നത്തിന്റെയും പ്രാധാന്യം ഇതാ....

Ayodhya Ram Janmabhoomi Temple inauguration: അയോധ്യ രാമക്ഷേത്ര പതാകയിലെ കോവിദാര വൃക്ഷത്തിൻ്റെ പ്രാധാന്യം അറിയാമോ?

Ayodhya Ram Mandir

Published: 

26 Nov 2025 17:17 PM

നവംബർ 25നാണ് അയോധ്യ രാമക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കാവി പതാക ഉയർത്തിയത്. വിവാഹ പഞ്ചമിയുടെ അനുബന്ധിച്ചിരുന്ന ചടങ്ങിൽ 10 അടി നീളവും 20 അടി വീതിയും ഉള്ള പതാകയാണ് ഉയർത്തിയത്. ഈ പതാകയ്ക്ക് നിരവധി പ്രത്യേകതകളാണ് ഉള്ളത്.

സൂര്യൻ, ഓം എന്നിവ പതാകയിൽ ആലേഖനം ചെയ്തിട്ടുണ്ട്.ശിഖരത്തിന് മുകളിലുള്ള കുങ്കുമ ധർമ്മ ധ്വജം ദിവ്യപ്രകാശത്തിന്റെയും ശ്രീരാമന്റെ പ്രബുദ്ധതയുടെയും പ്രതീകമായി നിലകൊള്ളുന്നു. പതാകയ്ക്കു മുകളിലുള്ള കോവിദാര വൃക്ഷത്തിനും സനാതന പാരമ്പര്യത്തിൽ ‍‍ ആഴത്തിലുള്ള പ്രാധാന്യം ഉണ്ട്. ഓരോ ചിഹ്നത്തിന്റെയും പ്രാധാന്യം ഇതാ.

സൂര്യവംശ രാജവംശത്തിൽ നിന്നുള്ള ശ്രീരാമന്റെ വംശ പരമ്പരയാണ് പതാകയിലെ സൂര്യൻ പ്രതിനിധീകരിക്കുന്നത്. അതേസമയം ഓം എന്നത് ശാശ്വതമായ പ്രപഞ്ച ശബ്ദത്തെ ആണ് സൂചിപ്പിക്കുന്നത്.ഋഷി കശ്യപ് സൃഷ്ടിച്ച മന്ദർ, പാരിജാത് മരങ്ങളുടെ സങ്കരയിനമാണെന്ന് വിശ്വസിക്കപ്പെടുന്ന കോവിദാര വൃക്ഷം, സസ്യശാസ്ത്രത്തെക്കുറിച്ചുള്ള പുരാതന അറിവിനെ പ്രതിഫലിപ്പിക്കുന്നു.

ഈ ധർമ്മ ധ്വജം വെറുമൊരു പതാകയല്ലെന്നും ഇന്ത്യൻ നാഗരികതയുടെ പുനരുജ്ജീവനത്തിന്റെ പതാകയാണിതെന്നുമാണ് പതാക ഉയർത്തിക്കൊണ്ട് പ്രധാനമന്ത്രി പറഞ്ഞത്. കുങ്കുമ നിറം, സൂര്യവംശത്തിന്റെ ചിഹ്നം, ‘ഓം’ പദം, കോവിദാര വൃക്ഷം എന്നിവ രാമരാജ്യത്തിന്റെ മഹത്വത്തെ അനുകരിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. പരമ്പരാഗത ഉത്തരേന്ത്യൻ നാഗര വാസ്തുവിദ്യാ ശൈലിയിൽ നിർമ്മിച്ച ശിഖിരത്തിലാണ് പതാക സ്ഥാപിച്ചത്.

ഇന്ന് ഇന്ത്യ മുഴുവന്‍ രാമമയമാണെന്നും ഓരോ രാമഭക്തന്റെയും ഹൃദയത്തിൽ അസാധാരണമായ സംതൃപ്തിയുണ്ട്. അതിരുകളില്ലാത്ത നന്ദിയും, പറഞ്ഞറിയിക്കാനാകാത്ത സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. നൂറ്റാണ്ടുകളുടെ മുറിവുകളും വേദനകളും ശമിക്കുകയാണ്. നൂറ്റാണ്ടുകളുടെ ദൃഢനിശ്ചയം ഇന്ന് സാക്ഷാത്കരിക്കപ്പെട്ടെന്നും ‌അദ്ദേഹം കൂട്ടിച്ചേർത്തു.ആർ‌എസ്‌എസ് മേധാവി മോഹൻ ഭാഗവതും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും