Karnataka Working Hours : ബെംഗളൂരുവിലെ ടെക്കികളെ സൂക്ഷിച്ചോളൂ, പണി വരുന്നുണ്ട്! കർണാടകയിലെ ജോലി സമയം 12 മണിക്കൂറാക്കും
Karnataka Bengaluru Working Hours : നിലവിൽ ഒമ്പത് മണിക്കൂറാണ് കർണാടകയിലെ ജോലി സമയം. ഓവർടൈമായട്ട് ഒരു ദിവസം പത്ത് മണിക്കൂർ വരെ ജോലി സമയം നീട്ടാനും സാധിക്കും.

Representational Image
കർണാടകയിലെ ദിവസേനയുള്ള ജോലി സമയം ഉയർത്താൻ ഒരുങ്ങി കോൺഗ്രസ് സർക്കാർ. ജോലി സമയം 12 മണിക്കൂറാക്കി ഉയർത്താനാണ് സിദ്ധരാമയ്യ സർക്കാർ ആലോചിക്കുന്നത്. ഐടി ഉൾപ്പെടെയുള്ള വിവിധ മേഖലയിലെ ജോലി സമയമാണ് കർണാടകയിലെ സർക്കാർ ഉയർത്താൻ പോകുന്നത്. നിലവിൽ ഓവർ ടൈം ഉൾപ്പെടെ കർണാടകയിലെ ജോലി സമയം പത്ത് മണിക്കൂറാണ്. അതേസമയം സർക്കാരിൻ്റെ ഈ നീക്കത്തെ എതിർത്തുകൊണ്ട് ഐടി മേഖലയിലെ ഉൾപ്പെടെയുള്ള സർവീസ് സംഘടനകൾ രംഗത്തെത്തിട്ടുണ്ട്.
കർണാടക ഷോപ്പ്സ് ആൻഡ് കൊമേർഷ്യൽ എസ്റ്റാബ്ലിഷ്മെൻ്റ് ആക്ട് പ്രകാരം കർണാടകയിലെ ഒരു ജീവനക്കാരൻ്റെ ഒരു ദിവസത്തെ പരമാവധി ജോലി സമയം ഒമ്പത് മണിക്കൂറാണ്. ഓവർ ടൈം ഉൾപ്പെടെ ഇത് പത്ത് മണിക്കൂർ വരെ നീട്ടാം. മൂന്ന് മാസത്തേക്കുള്ള ഓവർ ടൈമിനുള്ള പരിധി 50 മണിക്കൂർ മാത്രമാണ്. എന്നാൽ ഇനി ദിവസേനയുള്ള ജോലി സമയം പത്ത് മണിക്കൂറായും ഓവർടൈം ഉൾപ്പെടെ ഒരു ദിവസം 12 മണിക്കൂർ വരെ ജോലി സമയം ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതോടെ മൂന്ന് മാസത്തേക്കുള്ള ഓവർ ടൈം സമയത്തിൻ്റെ പരധി 50 നിന്നും 144 മണിക്കൂറായി ഉയരുമെന്ന് ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു.
ALSO READ : Hidden Treasures in India: ഇന്ത്യയിൽ മറഞ്ഞിരിക്കുന്ന നിധികൾ, കണ്ടെത്തിയാൽ കോടികൾക്ക് മേലെ
നേരത്തെ ആന്ധ്ര പ്രദേശിൽ ചന്ദ്രബാബു നായിഡു സർക്കാർ ജീവനക്കാരുടെ ജോലി സമയം ഒമ്പതിൽ നിന്നും പത്ത് മണിക്കൂറായി ഉയർത്താൻ തീരുമാനമെടുത്തിരുന്നു. ആന്ധ്രയിലേക്ക് കൂടുതൽ ഐടി, ബിസിനെസ് സ്ഥാപനങ്ങളെ ആകർഷിക്കാനാണ് എൻഡിഎ മുന്നണിയായ ടിഡിപി സർക്കാരിൻ്റെ ഈ നീക്കം. നേരത്തെ ആന്ധ്രയിൽ സ്ത്രീകളെ നൈറ്റ് ഷിഫ്റ്റിന് അനുവദിച്ചിരുന്നില്ല. ഇപ്പോൾ വേണ്ട സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കി സ്ത്രീകൾക്ക് നൈറ്റ് ഷിഫ്റ്റ് നൽകാമെന്ന് ആന്ധ്രയിലെ ഐ പി ആർ വകുപ്പ് മന്ത്രി പി പാർഥസാരഥി അറിയിച്ചിരുന്നു.