ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം: വിവിധ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

Heavy Rain Warning: ഒഡീഷയിലെ പലയിടങ്ങളിലും ഇതിനകം തന്നെ കനത്ത മഴ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് വിവിധ ജില്ലകളിലെ അധികൃതർ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുകയും, സാധ്യമായ വെള്ളപ്പൊക്കവും മറ്റ് പ്രകൃതിദുരന്തങ്ങളും നേരിടാനുള്ള മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ആന്ധ്രാപ്രദേശിലും മുന്നറിയിപ്പുണ്ട്.

ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം: വിവിധ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

പ്രതീകാത്മക ചിത്രം

Published: 

22 Sep 2026 | 10:22 PM

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട കാലാവസ്ഥാ വ്യതിയാനം തീവ്രന്യൂനമർദ്ദമായി (Deep Depression) ശക്തി പ്രാപിച്ച് തീരത്തേക്ക് നീങ്ങുന്നതിനാൽ ഒഡീഷയിലും ആന്ധ്രാപ്രദേശിലും കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ബുധനാഴ്ച രാത്രിയോ വ്യാഴാഴ്ച രാവിലെയോ വിശാഖപട്ടണത്തിനും ഗോപാൽപൂരിനും ഇടയിലുള്ള തീരത്ത് കരതൊടുമെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. ഇരു സംസ്ഥാനങ്ങളുടെയും വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റിനും അതിശക്തമായ മഴയ്ക്കും കാരണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ തീവ്രന്യൂനമർദ്ദം ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറുകയാണെങ്കിൽ അതിന് ‘അർണവ്’ എന്നായിരിക്കും പേരിടുക. നിലവിലെ കാലാവസ്ഥാ വ്യതിയാനം ചുഴലിക്കാറ്റാകില്ലെന്നും, മറിച്ച് തീവ്രന്യൂനമർദ്ദമായി മാറാനാണ് സാധ്യതയെന്നുമാണ് കാലാവസ്ഥ വകുപ്പിന്റെ നിരീക്ഷണം.

ഒഡീഷയിലെ പലയിടങ്ങളിലും ഇതിനകം തന്നെ കനത്ത മഴ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് വിവിധ ജില്ലകളിലെ അധികൃതർ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുകയും, സാധ്യമായ വെള്ളപ്പൊക്കവും മറ്റ് പ്രകൃതിദുരന്തങ്ങളും നേരിടാനുള്ള മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഖുർദ, ജഗത്സിംഗ്പൂർ, ഗഞ്ചാം, ഗജപതി എന്നീ ജില്ലകളിലാണ് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മൽക്കാൻഗിരി ജില്ലയിൽ സെപ്തംബര്‍ 24 വരെ സ്കൂളുകൾ അടച്ചിടാൻ ഉത്തരവിട്ടിട്ടുണ്ട്. കൂടാതെ, അംഗൻവാടി കേന്ദ്രങ്ങളും സെപ്തംബര്‍ 24 വരെ പ്രവർത്തിക്കില്ല.

Also Read: Kerala Rain Alert: അതിതീവ്ര ന്യൂനമര്‍ദ്ദ സാധ്യത! കേരളത്തില്‍ മഴ ശക്തമാകും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

ദക്ഷിണ ഒഡീഷയിലെ ചില ഭാഗങ്ങളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട്‌ പ്രഖ്യാപിച്ചു. കോരാപുട്ട്, ഗജപതി, ഗഞ്ചാം എന്നീ ജില്ലകളിൽ സെപ്തംബര്‍ 23, 24 തീയതികളിൽ അതിശക്തമായ മഴയ്ക്കും ചില ഒറ്റപ്പെട്ട സ്ഥലങ്ങളിൽ തീവ്രമഴയ്ക്കും സാധ്യതയുണ്ട്. കാളഹാണ്ടി, നബരംഗ്പൂർ, കോരാപുട്ട്, മൽക്കാൻഗിരി എന്നീ ജില്ലകളിൽ സെപ്തംബര്‍ 24, 25 തീയതികളിലാണ് റെഡ് അലർട്ട് നിലവിലുള്ളത്.

അതിശക്തമായ മഴ, വെള്ളക്കെട്ട്, നഗരങ്ങളിലെ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവയ്ക്കുള്ള സാധ്യത മുൻനിർത്തി 11 ജില്ലകളിലെ കളക്ടർമാർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയതായി ഒഡീഷ ചീഫ് സെക്രട്ടറി അനു ഗാർഗ് വ്യക്തമാക്കി. ഇടിമിന്നലിൽ നിന്നുള്ള അപകടങ്ങൾ ഒഴിവാക്കാൻ ഇടിമിന്നലുള്ള സമയത്ത് ആളുകൾ തുറസ്സായ സ്ഥലങ്ങളിൽ ഇറങ്ങാതെ വീടുകൾക്കുള്ളിൽ തന്നെ കഴിയണമെന്ന് നിർദ്ദേശമുണ്ട്.

ആന്ധ്രാപ്രദേശിലും ജാഗ്രത

ഈ ന്യൂനമർദ്ദം തീരദേശ ആന്ധ്രാപ്രദേശിനെയും ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വിശാഖപട്ടണത്തിനും ഗോപാൽപൂരിനും ഇടയിലുള്ള തീരമേഖലയിലൂടെയാകും ഇത് കരതൊടുക. തെക്കൻ ഒഡീഷ-വടക്കൻ ആന്ധ്രാപ്രദേശ് തീരങ്ങളിലും സമീപ തീരപ്രദേശങ്ങളിലും മോശം കാലാവസ്ഥയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

English Summary

A weather system over the Bay of Bengal is intensifying into a deep depression. It is forecast to bring heavy rainfall and strong winds to Odisha and Andhra Pradesh. Authorities have issued red alerts, closed schools, and suspended ferry services in affected areas. The IMD confirmed the system will remain a deep depression and will not become Cyclone Arnab.

Loading...
Unable to load recommendations.
Follow Us
സൗന്ദര്യം കൂട്ടണോ? പഴങ്കഞ്ഞി കുടിച്ചാൽ മതി
ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ ഹീറോ; സ്മൃതി മന്ദാനയുടെ ആസ്തിയെത്ര?
വർക്കൗട്ട് അമിതമായാൽ പണി കിട്ടുമോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്!
ഇവർ നാരങ്ങ വെള്ളം കുടിക്കരുത്
റോഡ് മോഷ്ടിക്കുന്ന ഗ്രാമീണർ | Video
വിവാദമായ ബഹ്‌റൈൻ കേരള സമാജത്തിൻ്റെ ചരടുപിന്നിക്കളി
ഓടുന്ന ട്രെയിനില്‍ പാമ്പ് കയറിയാൽ
വാഹനാപകടം, സംഭവ സ്ഥലത്ത് മുഖ്യമന്ത്രി