BEML India : ബിഇഎംഎൽ ഇന്ത്യയുടെ റെയിൽ; മധ്യപ്രദേശിൽ ഗ്രീൻഫീൽഡ് റെയിൽ നിർമാണ യൂണിറ്റിന്റെ ശിലാസ്ഥാപനം നടന്നു
BEML India's Rail: ബ്രഹ്മ യൂണിറ്റ്, ഇന്ത്യയിലെ ആധുനിക റെയിൽവേ അടിസ്ഥാന സൗകര്യങ്ങളുടെ വർദ്ധിക്കുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിൽ നിർണായക പങ്കുവഹിക്കും.

Beml India
ഭോപ്പാൽ : ഈ വർഷത്തെ ഗതാഗത മേഖലയിൽ സ്വയംപര്യാപ്തത ഉറപ്പാക്കാനുള്ള രാജ്യത്തിന്റെ ശ്രമത്തിന്റെ ഭാഗമായി വൻ മുന്നേറ്റമായി ബിഇഎംഎൽ ലിമിറ്റഡ്. ഇതിന്റെ ഭാഗമായി മധ്യപ്രദേശിലെ ഭോപ്പാലിലെ ഉമരിയയിൽ ബ്രഹ്മ (BRAHMA – BEML Rail Hub for Manufacturing) എന്ന പേരിലുള്ള ഗ്രീൻഫീൽഡ് റെയിൽ നിർമ്മാണ യൂണിറ്റിന്റെ ശിലാസ്ഥാപനം നടത്തിയിരിക്കുകയാണ് ഇപ്പോൾ.
പ്രതിരോധ വകുപ്പ് മന്ത്രി രാജ്നാഥ് സിംഗാണ് ശിലാസ്ഥാപന ചടങ്ങ് ഉദ്ഘാടനം ചെയ്തത്. കേന്ദ്ര കൃഷി, ഗ്രാമവികസന വകുപ്പ് മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹൻ യാദവ്, റെയിൽവേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ്, ഡിഫൻസ് പ്രൊഡക്ഷൻ വകുപ്പ് സെക്രട്ടറി സഞ്ജീവ് കുമാർ ഐഎഎസ്, ഡിഫൻസ് പ്രൊഡക്ഷൻ വകുപ്പ് ജോയിന്റ് സെക്രട്ടറി ഡോ. ഗരിമ ഭഗത്, ബിഇഎംഎൽ ലിമിറ്റഡ് ചെയർമാൻ & മാനേജിങ് ഡയറക്ടർ ശന്തനു റോയ് എന്നിവരുള്‍പ്പെടെ പ്രമുഖ കേന്ദ്ര-സംസ്ഥാന പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. 148 ഏക്കറിൽ വ്യാപിക്കുന്ന ഈ ആധുനിക യൂണിറ്റിന്റെ നിർമ്മാണത്തിന് ബിഇഎംഎൽ ഘട്ടംഘട്ടമായി 1,800 കോടി നിക്ഷേപിക്കും.
ALSO READ: ‘എന്നെ ഉച്ചക്ക് രണ്ട് മണിക്ക് വിടണേ’; ഷാജി കൈലാസിനോട് മോഹൻലാലിൻ്റെ അഭ്യർത്ഥന: കെസിഎൽ പരസ്യം വൈറൽ
ഭാവി വാഗ്ദാനങ്ങൾ
- ഭോപ്പാലിലെ ഈ റെയിൽ നിർമ്മാണ കേന്ദ്രം പ്രാദേശിക സമ്പദ്‌വ്യവസ്ഥക്ക് വലിയ ഉത്തേജനം നൽകുകയും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 5,000-ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.
- യാത്രാ കോച്ചുകൾ, മെട്രോ കോച്ചുകൾ, ഇലക്ട്രിക്കൽ മൾട്ടിപ്പിൾ യൂണിറ്റുകൾ (EMUs), വന്ദേ ഭാരത് ട്രെയിൻസെറ്റുകൾ, ഹൈസ്പീഡ് റെയിൽ സംവിധാനങ്ങൾ എന്നിവയുടെ രൂപകൽപ്പന, നിർമ്മാണം, അസംബ്ലി, പരിശോധന എന്നിവയ്ക്കുള്ള ഹൈടെക് കേന്ദ്രമായി ബ്രഹ്മ വികസിപ്പിക്കും.
- ആത്മനിർഭർ ഭാരതിന്റെ ഭാഗമായി, പ്രതിരോധ-ഗതാഗത അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള നിർണായക നീക്കമാണിതെന്ന് ശിലാസ്ഥാപന ചടങ്ങിൽ പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.
- ബ്രഹ്മ യൂണിറ്റ്, ഇന്ത്യയിലെ ആധുനിക റെയിൽവേ അടിസ്ഥാന സൗകര്യങ്ങളുടെ വർദ്ധിക്കുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിൽ നിർണായക പങ്കുവഹിക്കും.
- പ്രാരംഭമായി വർഷം 125–200 കോച്ചുകളുടെ ഉൽപാദന ശേഷിയുള്ള പ്ലാന്റ് അഞ്ചു വർഷത്തിനുള്ളിൽ 1,100 കോച്ചുകളായി വർദ്ധിപ്പിക്കാം എന്ന്കേന്ദ്ര കൃഷി, കർഷകക്ഷേമം, ഗ്രാമവികസന മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.
- ഭോപ്പാലിൽ വരുന്ന ബിഇഎംഎലിന്റെ പുതിയ യൂണിറ്റ് സംസ്ഥാനത്തിന്റെ വ്യാവസായിക വളർച്ചക്ക് വേഗം കൂട്ടുന്ന ഒരു വഴിത്തിരിവായിരിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യദവ് പറഞ്ഞു.
- ബ്രഹ്മ, ലോകോത്തര എഞ്ചിനീയറിംഗിനോടും സുസ്ഥിരതയോടും ഭാവിയിലെ ഗതാഗതത്തിനോടുമുള്ള ബിഇഎംഎലിന്റെ പ്രതിബദ്ധതയുടെ പ്രതീകമാണെന്നും ഹൈസ്പീഡ് ട്രെയിനുകളും മെട്രോ കോച്ചുകളും ഉൾപ്പെടുന്ന മേഖലയിൽ നവീകരണങ്ങൾക്ക് കരുത്തേകാൻ ഇതിനെ രൂപകൽപ്പന ചെയ്തിരിക്കുന്നുവെന്നും ഈ നേട്ടം യാഥാർത്ഥ്യമാക്കുന്നതിൽ സഹകരിച്ച മധ്യപ്രദേശ് സർക്കാരിന് നന്ദി പറയുന്നുവെന്നും ബിഇഎംഎൽ ലിമിറ്റഡ് സിഎംഡി ശാന്തനു റോയ് അഭിപ്രായപ്പെട്ടു.