Bengaluru Cafe Meeting: കഫേയില്‍ വെച്ചുള്ള മീറ്റിങ്ങുകള്‍ക്ക് മണിക്കൂറിന് 1,000; ബെംഗളൂരുവില്‍ ഒന്നും എളുപ്പമല്ല

Cafe Meeting Charges in Bengaluru: സ്റ്റാര്‍ട്ടപ്പുകള്‍, റിമോര്‍ട്ട് വര്‍ക്കിങ്, കോഫി കോണ്‍വര്‍സേഷനുകള്‍ എന്നിവയ്‌ക്കെല്ലാം പേരുകേട്ടതാണ് ബെംഗളൂരു നഗരം. അവിടെ പല കഫേകളും ഭക്ഷണശാലകളും പലപ്പോഴും അനൗപചാരിക മീറ്റിങ് ഇടങ്ങളായി മാറുന്നു.

Bengaluru Cafe Meeting: കഫേയില്‍ വെച്ചുള്ള മീറ്റിങ്ങുകള്‍ക്ക് മണിക്കൂറിന് 1,000; ബെംഗളൂരുവില്‍ ഒന്നും എളുപ്പമല്ല

വൈറലായ ഫോട്ടോ

Published: 

27 Jan 2026 | 12:11 PM

ബെംഗളൂരു: കഫേകളിലും മറ്റുമായി കൂടിക്കാഴ്ചകള്‍ നടത്തുന്നത് വിദേശ രാജ്യങ്ങളിലേത് എന്നപോലെ ഇന്ത്യയിലും വലിയ പ്രചാരത്തിലുള്ള കാര്യമാണ്. ബെംഗളൂരു പോലുള്ള മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍ ഇതെല്ലാം സര്‍വ്വസാധാരണമാണെങ്കിലും, സമൂഹമാധ്യമങ്ങളില്‍ പ്രത്യേക്ഷപ്പെട്ട ഒരു ബോര്‍ഡാണ്‌ എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. ഇനി മുതല്‍ ബെംഗളൂരുവില്‍ മീറ്റിങ്ങുകള്‍ നടത്തുന്നതിനായി പണം നല്‍കേണ്ടതായി വരും എന്നതാണ് പോസ്റ്റില്‍.

ബെംഗളൂരു താമസക്കാരനായ ശോഭിത് ബക്ലിവാള്‍ എക്‌സില്‍ പങ്കുവെച്ച ചിത്രത്തിലാണ് ഇക്കാര്യം പറയുന്നത്. ഒരു കഫേയുടെ ചുമരില്‍ വെച്ചിരിക്കുന്ന ബോര്‍ഡില്‍, അവിടെ മീറ്റിങ്ങുകള്‍ അനുവദനീയമല്ലെന്നും, ഒരു മണിക്കൂറില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന മീറ്റിങ്ങുകള്‍ക്ക്, മണിക്കൂറിന് 1,000 രൂപ ഈടാക്കുമെന്നും പറയുന്നു.

ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ പോസ്റ്റ് വൈറലായി. വിവിധ തരത്തിലുള്ള പ്രതികരണങ്ങളാണ് ചിത്രത്തിന് താഴെ ആളുകള്‍ അറിയിക്കുന്നത്.

ശോഭിതിന്റെ പോസ്റ്റ്‌

സ്റ്റാര്‍ട്ടപ്പുകള്‍, റിമോര്‍ട്ട് വര്‍ക്കിങ്, കോഫി കോണ്‍വര്‍സേഷനുകള്‍ എന്നിവയ്‌ക്കെല്ലാം പേരുകേട്ടതാണ് ബെംഗളൂരു നഗരം. അവിടെ പല കഫേകളും ഭക്ഷണശാലകളും പലപ്പോഴും അനൗപചാരിക മീറ്റിങ് ഇടങ്ങളായി മാറുന്നു. എന്നാല്‍ ചെറിയ സ്ഥാപനങ്ങളില്‍ ഇത് പലപ്പോഴും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. തിരക്കേറിയ സമയങ്ങളില്‍ ആളുകള്‍ മണിക്കൂറുകളോളം അവിടെ തുടരുന്നത് അവരുടെ തൊഴിലിനെ ബാധിക്കുമെന്നാണ് ആളുകള്‍ പറയുന്നത്.

Also Read: Bengaluru Airport Train: ബെംഗളൂരു കെമ്പഗൗഡ വിമാനത്താവളത്തിലേക്ക് ട്രെയിന്‍; റൂട്ടും സ്റ്റോപ്പുമിതാ

എന്നാല്‍ കഫേ ഉടമസ്ഥരെ വിമര്‍ശിക്കുന്നവരും ധാരാളം. മണിക്കൂറിന് പണം ഈടാക്കുന്നത് ശരിയായ തീരുമാനമല്ലെന്നാണ് ചിലരുടെ അഭിപ്രായം. എന്നാല്‍ ഭൂരിഭാഗം ആളുകളും കുറിക്കുന്നത്, ഉടമസ്ഥരോട് സഹതാപം പ്രകടിപ്പിച്ചുകൊണ്ടാണ് കമന്റുകളാണ്. അവരുടെ ഉപജീവനത്തെ ബാധിക്കാതിരിക്കാന്‍ സന്ദര്‍ശകര്‍ ശ്രദ്ധിക്കണമെന്നും അവര്‍ നിര്‍ദേശിക്കുന്നു.

Related Stories
പ്രഭാതത്തിൽ ഇത് കുടിക്കൂ; ഗ്യാസ് പ്രശ്നം പമ്പകടക്കും
അഭിഷേക് ശര്‍മയുടെ ആസ്തിയെത്ര?
ബെംഗളൂരു ചിക്കന് എന്തുകൊണ്ട് ഇത്ര വില?
ഉരുളക്കിഴങ്ങ് കൂടുതൽ കാലം ഫ്രഷായിരിക്കാൻ...
കിടിലന്‍ ഷോട്ടുകള്‍! മന്ത്രി എംബി രാജേഷ് ക്രിക്കറ്റ് കളിക്കുന്നത് കണ്ടോ?
ലിഫ്റ്റില്‍ വെച്ച് മാല പൊട്ടിച്ചെടുത്ത് കള്ളന്‍; ഭോപ്പാല്‍ എയിംസില്‍ സംഭവിച്ചത്‌
കുഴഞ്ഞുവീണ കടന്നപ്പള്ളി രാമചന്ദ്രനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു
പത്മഭൂഷൻ ലഭിച്ച വെള്ളാപ്പള്ളി നടേശന് ആശംസകൾ അറിയിക്കാൻ നാട്ടുകാരെത്തിയപ്പോൾ