Bengaluru Nursing Student Death: ബെംഗളൂരുവിൽ മലയാളി നഴ്‌സിങ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവം; പ്രിന്‍സിപ്പാളിനും അധ്യാപികയ്ക്കും സസ്‌പെന്‍ഷൻ

Bengaluru Malayali Nursing Student Suicide Case: പ്രിൻസിപ്പാളിന്റെയും അധ്യാപികയുടെയും മാനസിക പീഡനത്തെ തുടർന്നാണ് അനാമിക ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിന്റെ ആരോപണം.

Bengaluru Nursing Student Death: ബെംഗളൂരുവിൽ മലയാളി നഴ്‌സിങ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവം; പ്രിന്‍സിപ്പാളിനും അധ്യാപികയ്ക്കും സസ്‌പെന്‍ഷൻ

അനാമിക

Published: 

07 Feb 2025 | 06:25 AM

കർണാടക: ബെംഗളൂരുവിൽ മലയാളി നഴ്‌സിംഗ് വിദ്യാർത്ഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നടപടിയെടുത്ത് യൂണിവേഴ്‌സിറ്റി മാനേജ്മന്റ്. നഴ്‌സിംഗ് കോളേജ് പ്രിൻസിപ്പാളിനെയും അസോസിയേറ്റ് പ്രൊഫസറെയും സസ്‌പെൻഡ് ചെയ്തു. രാമാനഗര ഹാരോൾയിലെ ദയാനന്ദ് സാഗർ യൂണിവേഴ്‌സിറ്റി മാനേജ്‌മന്റ് ആണ് നടപടി സ്വീകരിച്ചത്. പ്രിൻസിപ്പാളിന്റെയും അധ്യാപികയുടെയും മാനസിക പീഡനത്തെ തുടർന്നാണ് അനാമിക ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിന്റെ ആരോപണം.

പ്രിൻസിപ്പാൾ സന്താനം സ്വീറ്റ് മേരി റോസ്, അസോസിയേറ്റ് പ്രൊഫസർ സുജിത എന്നിവരെയാണ് യൂണിവേഴ്‌സിറ്റി മാനേജ്‌മന്റ് സസ്‌പെൻഡ് ചെയ്തത്. ഇവർ ഇരുവരും കുട്ടിയെ നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്നും മാറ്റി നിർത്തിയെന്നും കുടുംബം ആരോപിച്ചിരുന്നു. കുടുംബത്തിന്റെ പരാതിയിൽ അസ്വാഭാവിക മരണത്തിന് ഹാരോഹള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

ALSO READ: മുറിവ് തുന്നിച്ചേർക്കുന്നതിന് പകരം ഫെവിക്വിക്ക് ഉപയോഗിച്ചു; നഴ്‌സിന് സസ്‌പെൻഷൻ

കണ്ണൂർ മുഴപ്പിലങ്ങാട് ഗോകുലം വീട്ടിൽ വിനീതിന്റെ മകൾ അനാമിക വിനീത് എന്ന 19കാരിയെ ആണ് കഴിഞ്ഞ ദിവസം ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. രാമാനഗര ഹാരോൾയിലെ ദയാനന്ദ് സാഗർ യൂണിവേഴ്‌സിറ്റിയുടെ നഴ്‌സിംഗ് കോളേജ് ഒന്നാം വർഷ ബി.എസ്.സി വിദ്യാർത്ഥി ആയിരുന്നു അനാമിക.

ജനുവരി 4ന് രാത്രിയാണ് വിദ്യാർത്ഥിനിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. റൂമിൽ കൂടെ താമസിച്ചിരുന്ന വിദ്യാർത്ഥിനി നാട്ടിൽ പോയതിനാൽ അനാമിക മുറിയിൽ ഒറ്റയ്ക്കായിരുന്നു. പ്രിൻസിപ്പാളിൽ നിന്നും അധ്യാപികയിൽ നിന്നും മാനസിക പീഡനം അനുഭവിച്ചതായി വ്യതമാക്കുന്ന ആത്മഹത്യാ കുറിപ്പും കണ്ടെത്തി.

Related Stories
supreme court on menstrual health: ആർത്തവകാല ആരോഗ്യം മൗലികാവകാശം; സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ സാനിറ്ററി പാടുകൾ നൽകണമെന്ന് സുപ്രീംകോടതി
Chennai – Bengaluru expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ മൂന്നാം ഘട്ട പാക്കേജുകൾ ജൂലൈയോടെ പൂർത്തിയാകുമോ?
Tirupati Laddu: തിരുപ്പതിയിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ല; ഉപയോഗിച്ചത് കൃത്രിമ നെയ്യ് എന്ന് സിബിഐ
Viral Video: വളർത്തുനായയെ ഒപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ
Bengaluru: ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാവും; നഗരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷ
Chennai Metro: റെയിൽവേയുടെ അന്തിമാനുമതിക്കായി കാത്ത് ചെന്നൈ മെട്രോ, ചെന്നൈ എംആർടിഎസ് ഏറ്റെടുക്കൽ വൈകും
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ